LOCAL NEWS

പടുപ്പ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറി. 15ന് സമാപിക്കും

പടുപ്പ്: പടുപ്പ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊടിയേറി. 15ന് സമാപിക്കും
ഇടവക വികാരി റവ.ഡോ.ജോസഫ് വാരണത്ത് കൊടിയേറ്റി. തുടര്‍ന്ന് റവ: ഫാ. മൈക്കിള്‍ മഞ്ഞക്കുന്നേല്‍ (മദര്‍ ഹോം അഡ്മിനിസ്‌ട്രേറ്റര്‍ പരിയാരം ) ആഘോഷമായ വി. കുര്‍ബ്ബാനക്കു കാര്‍മ്മികത്വം വഹിച്ചു.

നാളെ ഞായര്‍ ജൂബിലേറിയന്‍ ദിനത്തില്‍ വി. കുര്‍ബ്ബാന റവ: ഫാ. തോമസ് പാമ്പക്കല്‍ കാര്‍മ്മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും.
09ന് തിങ്കള്‍-വി. കുര്‍ബ്ബാന റവ: ഡോ. ജോസഫ് വാരണത്ത് കാര്‍മ്മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കും.

10ന് – ചൊവ്വ-വി. കുര്‍ബ്ബാന കാര്‍മ്മികന്‍. റവ: ജോസ് കരിങ്ങട.

11ന് ബുധന്‍രോഗീ ദിനം. വി. കുര്‍ബ്ബാന കാര്‍മ്മികന്‍: റവ:ഫാ. ജോസ്ബിന്‍ ഈറ്റയ്ക്കല്‍

12ന് വ്യാഴം- വി.കുര്‍ബ്ബാന, കാര്‍മ്മികന്‍: റവ:ഫാ. ജോര്‍ജ്ജ് വെള്ളരിങ്ങാട്ട്, വാഹന വെഞ്ചരിപ്പ്

13ന് വെള്ളി- വി. കുര്‍ബ്ബാന, കാര്‍മ്മികന്‍: റവ:ഫാ. തോമസ് ചിന്താര്‍മണിയില്‍.
തുടര്‍ന്ന് പൂര്‍വ്വികരെ അനുസ്മരണം. സിമിത്തേരി സന്ദര്‍ശനം,
പ്രാര്‍ത്ഥന
8.00 PM- ന് കാഞ്ഞിരപ്പള്ളി അമലയുടെ
ബൈബിള്‍ – സാമൂഹ്യ നാടകം
തച്ചന്‍

14vന് ശനി- വി. കുര്‍ബാന, കാര്‍മ്മികന്‍ :
അതിരൂപത വികാരി ജനറാള്‍ മോണ്‍: മാത്യു ഇളംത്തുരുത്തി പടവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. റവ:ഫാ. സുനീഷ് പുതു കുളങ്ങര വചന സന്ദേശം നല്‍കും.
തുടര്‍ന്ന് പടുപ്പ് സെന്റ്. ജോര്‍ജ്ജ് കപ്പേളയിലേക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം.

15ന് ഞായര്‍-
തിരുനാള്‍ റാസ, മുഖ്യകാര്‍മ്മികന്‍: റവ:ഫാ. ആശിഷ് അറയ്ക്കല്‍
ആര്‍ച്ച് ഡീക്കല്‍ റവ:ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍
തിരുനാള്‍ പ്രദക്ഷിണത്തിനു ശേഷം സ്‌നേഹ വിരുന്നോടെ സമാപിക്കും

 

Leave a Reply

Your email address will not be published. Required fields are marked *