Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


പാലക്കാട് : വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്ഷകന് ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52) ആണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറു മാസമായി കൃഷ്ണസ്വാമി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന […]
തിരുവനന്തപുരം : വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണ (എസ് ഐ ആര്) വിഷയത്തില്‍ സി പി എം സുപ്രീം കോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാരിനു പുറമെ, പാര്‍ട്ടിയും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് ഐ ആര് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുക. എസ് ഐ ആറുമായി ബന്ധപ്പെട്ട് ഫോം വിതരണം പോലും കാര്യക്ഷമമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ലെന്ന് ഗോവിന്ദന് ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. ഒരാള്‍ പോലും […]
