കാസര്‍കോട് :ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ 2024 ജൂലൈ 30 വൈകീട്ട് ആറു മുതല്‍,ജൂലൈ 31 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
നീലേശ്വരം: സിബിഎസ്ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്നക്കാട് ആതിഥ്യമരുളിയ മീറ്റിന്റെ ഉദ്ഘാടന കർമ്മം ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എം.എ. മാത്യു നിർവ്വഹിച്ചു. അത് ലറ്റിക് മീറ്റ് കൺവീനറും സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിന്റാ തെരേസ് സ്വാഗത പറഞ്ഞു. കാസർകോട് സഹോദയ പ്രസിഡണ്ടും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്രിൻസിപ്പലുമായ […]
മൊഗ്രാല്‍ പുത്തൂര്‍ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ ജനാര്ദനന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജില്‍ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്സില്‍ ഉന്നത വിജയം നേടിയ മറിയം ഷിനാല എം.കെ, മറിയം അംറ , ബി.ടി. ടി.എം റാങ്ക് ജേതാക്കളായ ഗോപി ക, വൈശാലി.വി എന്നിവരെയും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയിലും […]