കാഞ്ഞങ്ങാട് : സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെ എം നാരായണന് (70) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച ്കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടാണ് അന്ത്യം.


ഒടയംചാല്‍: സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയംചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക ലോകത്ത് വികസിത രാജ്യങ്ങളില്‍ മധ്യ വരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് നവ കേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന് എംഎല്‍എ […]
രാജപുരം : മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമാകേണ്ട പൂടംകല്ലിലെ താലൂക്ക് ആശുപത്രി രോഗികളെ കൈയൊഴിയുന്നു.ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി വർഷങ്ങൾ ഏറെയായെങ്കിലും താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ആത്യാവശ്യത്തിനുപോലും ഡോക്ടർന്മാരില്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പതിനഞ്ചിലേറെ ഡോക്ടർമാർ ആവശ്യമുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഏഴോളം ഡോക്ടർമാർ മാത്രമാണ് പേരിനുളളത്. പലദിവസങ്ങളിലും ഇതിന്റെ പകുതിപോലും ഉണ്ടാകാറില്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ പറ്റാത്ത സ്ഥിതിയാണുളളത്. പല ഉപകരണങ്ങളും പ്രവർത്തിക്കുവാൻ ആവശ്യത്തിന് […]
രാജപുരം മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്.ബിന്ദു അനാഛാദനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി . കള്ളാര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്റ് പ്രസന്ന ്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പയ്യങ്ങാനം, മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി ഫൊറോന വികാരി ഫാ. […]
