ബളാംതോട് : മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ട്രയിന്‍ യാത്രാ നിരക്ക് ഇളവ് പുനഃസ്ഥപിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബളാന്തോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.എം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മലയാളത്തിന്റെ സ്‌നേഹഭാജനമായ പ്രൊ. എം.കെ സാനു, ചലചിത്ര – മിമിക്രി താരം കലാഭവന്‍ നവാസ്, വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ച ക്ഷീര കര്‍ഷകന്‍ മേലത്ത് കുഞ്ഞികുണ്ടന്‍ നായര്‍, തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
സംഘടനാ ശാക്തീകരണം സ്വാതന്ത്ര്യ ദിനാഘോഷം കേന്ദ്രപദ്ധതി പ്രകാരം വിവിധ ഉപകരണങ്ങള്‍ നല്‍കുന്ന ക്യാമ്പ് ഭാവി പ്രവര്‍ത്തനങ്ങള്‍ ഒക്കെ വിശദമായ ചര്‍ച്ചക്ക് വിധേയമായി.
യൂണിറ്റ് സെക്രട്ടറി കെ മണി സ്വാഗതം പറഞ്ഞു.