എറണാകുളം : കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജുവും ഒരു സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്തു. ഇതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
