ആലപ്പുഴ: പ്രമുഖ നാടക കാലാകാരനും നടനുമായ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.50 വര്‍ഷത്തിലേറെയായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രന്‍. ‘ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കി ‘ ഉള്‍പ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. നാടക രംഗത്ത് ഏറെക്കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ ഉപ്പും മുളകും’ എന്ന് പരമ്പരയിലെ പടവലം കുട്ടന്‍പിളള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.സീരിയലുകള്‍ക്ക് പുറമേ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
