മാലക്കല്ല്: നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മാലക്കല്ലിലെ കൊളക്കോറ്റില്‍ ജോസ് (67) ആണ് മരിച്ചത്. അപകടത്തില്‍ മാലക്കല്ല് സ്വദേശികളായ മറ്റ് 4 പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. ജനുവരി 15 വൈകിട്ട് 3 മണിക്കായിരുന്നു അപകടം. കാലിക്കടവില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനത്തില്‍ സംബന്ധിച്ച് തിരികെ വരിമ്പോഴായിരുന്നു വാഹനാപകടം.
സംസ്‌കാരം 10ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. മൃതദേഹം നാളെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
ഭാര്യ:പരേതയായ ത്രേസ്യാമ്മ ജോസ്.മക്കള്‍:പ്രീതി,പ്രിയ, സൈമണ്‍. മരുമക്കള്‍:അഭിലാഷ് ചേന്നങ്ങാട്ട് , ബിനോയി വാര്‍ണ്ണാകുഴിയില്‍ , ഡയാന മടപ്പള്ളികുന്നേല്‍.





