ചുളളിക്കര: സർക്കാരിനെതിരെ ഉജ്ജ്വല പോരാട്ടം തുടരുമെന്ന്് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കയിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.. ബ്ലോക്ക് പ്രസിഡന്റ് വി മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ, മുൻ ഡി സി സി പ്രസിഡന്റ് മാരായ കെ പി കുഞ്ഞികണ്ണൻ, ഹക്കിം കുന്നിൽ , കെപി സി സി മെംബമാരായ കെ നീലകണ്ഠൻ, കരിമ്പിൽ […]
Uncategorized
ശങ്കരംപാടി നെച്ചിപ്പടുപ്പിൽ കോൺഗ്രസ് നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാട്ടുകാർക്കായി സമർപ്പിച്ചു
പടുപ്പ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് CUC 187-ാം യൂണിറ്റ് കമ്മിറ്റി ശങ്കരംപാടി നെച്ചിപ്പടുപ്പിൽ നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാട്ടുകാർക്കായി സമർപ്പിച്ചു.നെച്ചിപ്പടുപ്പ് CUC യൂണിറ്റും യൂത്ത് കോൺഗ്രസ് നെച്ചിപ്പടുപ്പ് യൂണിറ്റും സംയുക്തമായി നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ ഉത്തരമലബാറിലെ പ്രശസ്ത തെയ്യം കലാകാരൻ ജനാർദ്ദനൻ കവേനാടനും മൂന്നാം വാർഡ് മെമ്പർ ഷീബ സന്തോഷും ചേർന്ന്് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.ദീപേഷ് നെച്ചിപ്പടുപ്പ് സ്വാഗതവും ബിനേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാബു എബ്രഹാം,പതിനൊന്നാം […]
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം: രാജപുരം പ്രസ്സ് ഫോറം
രാജപുരം : സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ , ഇ ജി രവി , നൗഷാദ് ചുള്ളിക്കര, രവിന്ദ്രൻ കൊട്ടോടി, സണ്ണി ജോസഫ് , രജേഷ് ഓട്ടമല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ജി. ശിവദാസൻ (പ്രസിഡന്റ്),സുരേഷ് കൂക്കൾ (സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ), രവിന്ദ്രൻ കൊട്ടോടി (വൈസ് പ്രസിഡന്റ്), […]
ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം; ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് മരണം
ഒഡീഷയിലെ ജജ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിൻ ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകൾക്കടിയിൽ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ജജ്പൂർ കിയോഞ്ചർ റോഡിന് സമീപം റെയിൽവേ ജോലിക്കായുള്ള കരാർ തൊഴിലാളികളാണ് മരിച്ചത്.
മുസ്ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫ (75)നിര്യാതനായി
പെരിങ്ങോം: മുസ്ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫ (75)നിര്യാതനായി. പരേതരായ നങ്ങാരത്ത് അബ്ദുൾ റഹ്‌മാന്റെയും പൂമംഗലോര കത്ത് ഖദീജയുടെയും മകനാണ്. മുസ്ലിം ലീഗ് കെട്ടിപടുക്കുവാൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, ഇ.അഹമ്മദ്, സയ്യിദ് അബ്ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, കൊരമ്പയിൽ അഹമ്മദ് ഹാജി, ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കെ.ബാവ, ചെറിയ മമ്മുക്കേയി, എന്നിവരുടെ കൂടെ പ്രവർത്തിച്ചു. അറിയപ്പെടുന്ന പ്രാസംഗിക്കനാണ്. കലാ സാംസ്‌കാരിക രംഗത്ത് നിരവധി ഇടപെടൽ നടത്തി. 1965 ൽ പെരിങ്ങോത്ത് ജനത കലാ സമിതി രൂപവത്കരിച്ചു. ആദ്യ […]
കള്ളാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സർവ്വീസിൽ നിന്നും വിരമിച്ചു
രാജപുരം:പഞ്ചായത്ത് വകുപ്പിൽ 27 വർഷത്തെ നീണ്ട സേവനത്തിന് ശേഷം കള്ളാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും വിരമിച്ചു. സെക്രട്ടറിക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ പ്രീയാ ഷാജി അദ്ധ്യക്ഷം വഹിച്ചു. പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമ്മിതി അദ്ധ്യക്ഷ ഗീത, പി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപി കെ, സന്തോഷ് വി ചാക്കോ, മെമ്പർമ്മാരായ ജോസ് പുതുശ്ശേരിക്കാലിയിൽ,കൃഷ്ണ കുമാർ എം ബഡ്‌സ്‌ക്കൂൾ […]
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ തിരിതെളിക്കൽ ചടങ്ങ് നടത്തി
കാസർകോട്്: ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ 19-ാംബാച്ച്് തിരിതെളിക്കൽ ചടങ്ങ്് നടത്തി. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു റിട്ട.അഡീഷണൽ ചീഫ്് സെക്രട്ടറി എം.പി.ജോസഫ്് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ വി.എം മുനീർ അധ്യക്ഷത വഹിച്ചു.. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ.കെ , പി.ടി എ പ്രസിഡന്റ്് മുഹമ്മദ് ഷെരീഫ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ജില്ലാ […]
തകർന്ന ഫ്യൂസ് മാറ്റാൻ നടപടിയില്ല; പരാതിയുമായി ഊരുമുപ്പൻ അദാലത്തിലെത്തി
ചുളളിക്കര: പരാതി നൽകി ആഴ്ചകളായിട്ടും നടപടിയുണ്ടായില്ല. പ്രശ്‌ന പരിഹാരത്തിന് പരാതിയുമായി ഊരുമൂപ്പൻ അദാലത്തിലെത്തി. കോളനിയിലെ പൊട്ടി തകർന്ന വൈദ്യുതി ഫ്യൂസ് മാറ്റിയിടണമെന്നാവശ്യപ്പെട്ട് വെളളരിക്കുണ്ട് കോളനി ഊരുമുപ്പൻ സി പി ഗോപാലൻ രാജപുരം വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേട്് പലതവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്തൂങ്ങൽ പട്ടികവർഗ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 36 നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വൈദ്യുതി ഫ്യൂസ് തകരാർമൂലം വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട് 1992 ലാണ് ഇവിടെ വൈദ്യതി എത്തിയത്് […]