മാലക്കല്ല്: വൈ എം സി എ അഖിലലോക പ്രാർത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാർത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തിൽ തുടങ്ങി. മാലക്കല്ല് ലൂർദ്ദ് മാതാ പാരീഷ് ഹാളിൽ രാജപുരം തിരുക്കുടുംബ ഫൊറോനപള്ളി വികാരി ഫാ.ബേബി കട്ടിയാങ്കൽ പ്രാർത്ഥനാവാരാചരണം ഉദ്ഘാടനം ചെയ്തു. വൈ എം സി എ സബ് റീജിയൺ ചെയർമാൻ ബേബി മാടപ്പള്ളി അധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ആമുഖ പ്രഭാഷണം നടത്തി. ലൂർദ്ദ് മാതാ പള്ളിവികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, […]
Uncategorized
ഇസ്രായേൽ കരാർ ‘മരവിപ്പിച്ച്’ സൗദി..? ഇറാനോട് അടുക്കുന്നുവോ, യുദ്ധം വഴിത്തിരിവിലേക്കോ..
ഹമാസിനെതിരായ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലുമായുള്ള വിദേശനയത്തിൽ പുനർവിചിന്തനവുമായി സൗദി അറേബ്യ. ഇസ്രായേലുമായുള്ള കരാറുകൾ തൽക്കാലം മരവിപ്പിച്ച് പലസ്തീനെ പിന്തുണയ്ക്കുന്ന ഇറാനുമായി കൂടുതൽ അടുക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത് എന്നാണ് റിയാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഹമാസിനെതിരായ നീക്കത്തിൽ ഇസ്രായേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ സൗദി അറേബ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നീക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഇതാദ്യമായി ഫോണിൽ സംസാരിക്കുകയും […]
‘ഗാസയെ രണ്ടായി മുറിച്ചു..’ ആക്രമണം തുടർന്ന് ഇസ്രായേൽ, വിജയം കാണും വരെ യുദ്ധമെന്ന് നെതന്യാഹു
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഗാസയെ രണ്ടായി വിഭജിച്ചതിന് ശേഷം പ്രധാനമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ സൈന്യം ഗാസ നഗരം വളഞ്ഞിരിക്കുകയാണെന്നും ഇപ്പോൾ ഒരു തെക്കൻ ഗാസയും വടക്കൻ ഗാസയും നിലവിലുണ്ട് എന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം നാളേക്ക് ഒരു മാസം തികയാനിരിക്കെയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത് എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ […]
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്ന് ഓടിത്തുടങ്ങും; പ്രധാനമന്ത്രി 12.30 ന് ഫ്ളാഗ് ഓഫ് ചെയ്യും
കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനാണ് ഫ്ളാഗ് ഓഫ് കർമ്മം നടത്തുക. ആദ്യ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കാണ് യാത്ര ആരംഭിച്ചതെങ്കിൽ രണ്ടാം വന്ദേഭാരത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് കന്നി യാത്ര ആരംഭിക്കും. ഉച്ചക്ക് 12.30 ന് ആണ് ഫ്ളാഗ് നടക്കുക. ഇതിനൊപ്പം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, […]
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ്് ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പൂക്കളമത്സരം സംഘടിപ്പിക്കുന്നു
കോളിച്ചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ്് ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പൂക്കളമത്സരം സംഘടിപ്പിക്കുന്നു.യൂണിറ്റിലെ മർച്ചന്റ് യൂത്ത് വിംഗ് ,വനിതാ വിംഗ് എന്നിവ സംയുക്തമായാണ് പൂക്കള മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം 10001 രൂപയും ട്രോഫിയും നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 7001 രൂപയും ട്രോഫിയും, 5001 രൂപയും ട്രോഫിയും യഥാക്രമം നൽകും. ഓഗസ്റ്റ് 20 ന കോളിച്ചാൽ മെട്രോ കോംപ്ലക്‌സിലാണ് മത്സരം നടക്കുക. ഓഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്ക് […]
പനത്തടി ഫൊറോനാ കൗൺസിലിന് പുതിയ ഭാരവാഹികളായി
കോളിച്ചാൽ : സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ യോഗത്തിൽ ഫൊറോനാ കൗൺസിലിന് പുതിയ ഭാരവാഹികളായി. ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. പനത്തടി ഫൊറോന കൗൺസിൽ കോഡിനേറ്ററായി ജോണി തോലമ്പുഴയെയും സെക്രട്ടറിയായി റോയി ആശാരിക്കുന്നേലിനെയും, യുവജന പ്രതിനിധിയായി ലിജേഷ് ഫ്രാൻസീസ് പെരിയൻകുഴി, വനിതാ പ്രതിനിധിയായി സുമ സാബു കുഴിപ്പാലയെയും തെരഞ്ഞെടുത്തു.
ഉറവ വറ്റാത്ത മനുഷ്യ സ്‌നേഹ വേണ്ടുവോളം അനുഭവിച്ച് കണ്ണേട്ടൻ; എന്തിനും തുണയായി സന്ദേശം അക്ഷരസേന അംഗങ്ങൾ
കാസറഗോഡ്: ഉററവരും ബന്ധുക്കളും ഇല്ലാത്തതിനാൽ വർഷങ്ങൾക്കു മുമ്പ് കൊന്നക്കാട് നിന്നും ജില്ലയിലെ പല സ്ഥലങ്ങിലും കൂലി വേല ചെയ്ത് 12 വർഷങ്ങൾക്കു മുമ്പ് ചൗക്കിയിൽ എത്തിയപ്പോൾ കണ്ണേട്ടൻ അറിഞ്ഞു കാണില്ല ചൗക്കി നിവാസികൾ തന്നെ ഇത്രയധികം സ്‌നേഹിക്കുമെന്ന് . അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ബന്ധുക്കളായി എനിക്കാരുമില്ല ചൗക്കിയിലെ നല്ലവരായ ആൾക്കാരാണ് എല്ലാമെല്ലാം എന്നു കണ്ണേട്ടൻ പറയാറുണ്ട് അതുകൊണ്ട് ചൗക്കി വിട്ട് വേറൊരിടത്തേക്കും ഞാൻ ഇല്ലായെന്നും. പക്ഷെ പ്രായം 68 കഴിഞ്ഞു. ശാരീരിക ക്ഷീണമുണ്ട്. പരോപകാരിയാണ് കണ്ണേട്ടൻ […]
ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ വായന വാരാഘോഷത്തിന്റെ സമാപനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു
രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിന്റെ വായന വാരാഘോഷത്തിന്റെ സമാപനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. കാസറഗോഡ് ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസറും കവിയും കലാകാരനുമായ സുനിൽകുമാർ ഫിലിപ്പ് ഉദ്ഘാടനവും നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. വിവിധങ്ങളായ പരിപാടികളിലൂടെ വായനയുടെ ആസ്വാദ്യ തലങ്ങൾ അനുഭവഭേദ്യമാക്കി വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ സഹായകമായി. എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച 50 ഓളം പുസ്തകങ്ങൾ സ്‌കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിച്ച് സ്‌കൂൾ ലൈബ്രറിയിലേക്ക് […]
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി സംഗീത ദിനത്തിൽ ആദരവ് നൽകി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി സംഗീത ദിനത്തിൽ സംഗീത ലോകത്ത് വിവിധ സംഭാവനകൾ നൽകിയ ജോയ് കുന്നുംകൈയെയും സ്‌കൂളിലെ അധ്യാപകനും ഗാനരചയിതാവുമായ ഷിജു പി ലൂക്കോസിനെയും സ്‌കൂൾ മാനേജർ ഷോളും മൊമന്റോയും നൽകി ആദരിച്ചു. വായനാദിനപരിപാടികൾ ജയരാജൻ തുരുത്തി ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഫാ. മാത്യു കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.ു ഓരോ ദിവസങ്ങളിലായി വായനാ മത്സരം, പദ്യം ചൊല്ലൽ , ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. […]