രാജപുരം / ബംഗ്ലൂരുവിലെ സി എസ് ഐ ആര്‍ നാഷണല്‍ എയ്്‌റോസ്‌പേസ് ലബോറട്ടറിയില്‍ നിന്നും ഫിസിക്‌സ്,സോളാറില്‍ കളളാറിലെ അമൃത വി പി.എച്ച്.ഡി നേടി. കളളാര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി വേണുഗോപാലന്റെയും വായക്കോടന്‍ വീട്ടില്‍ സതിയുടേയും മകളാണ്. ഇപ്പോള്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റി റ്റ്്്യട്ടിലെ സെല്‍സ് ഡിപ്പാര്‍ട്ടുമെന്റ്‌റില്‍ ഫെസിലിറ്റി ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്നു.
Uncategorized
ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; നാളത്തെ നിരാഹാര സമരത്തിലുറച്ച് ആശമാര്‍
ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച വിഫലം; നാളത്തെ നിരാഹാര സമരത്തിലുറച്ച് ആശമാര്‍. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി .സെക്രട്ടേറിയറ്റിന് മുന്നില്‍ നാളെ നിരാഹര സമരം തുടങ്ങാനിരിക്കെ ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നും സമരം ശക്തമാക്കുമെന്നും നാളെ തന്നെ നിരാഹാര സമരം തുടങ്ങുമെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു. എന്റെ ആശമാരെ വെയിലത്തുനിര്‍ത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിര്‍ത്തി പോകണമെന്നും മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു. വൈകിട്ട് 3.30ന് മന്ത്രി വിളിച്ചുചേര്‍ത്ത […]
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കുള്‍ രജത ജൂബിലി നിറവില്‍
രാജപുരം: 2025-26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്‌കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടക്കും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ്‍ 1 വിജയി ലിബിന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്യും. സി എഫ് ഐ […]
സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം
പാണത്തൂര്‍ : സി.പി. എം പനത്തടി ഏരിയാ സമ്മേളനം നാളെയും മറ്റന്നാളുമായി പാണത്തൂരില്‍ നടക്കും. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കായക്കുന്ന് സഖാവ് സി നാരാരായണന്‍ രക്ത സാക്ഷി സ്മാരക സ്തൂപത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പാര്‍ട്ടി പനത്തടി ഏരിയാ കമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം കൃഷ്ണന്‍ , യു. തമ്പാന്‍, പി.ഗംഗാധരന്‍, രജനി കൃഷ്ണന്‍, കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍ […]
സന്ദീപ് വാര്യരെ സ്വീകരിക്കാം; അനുകൂല നിലപാടുമായി എം വി ഗോവിന്ദനും ബിനോയ് വിശ്വവും
ബി ജെ പി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. സി പി എമ്മിനെ വിമര്‍ശിച്ച നിരവധി പേര്‍ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സി പി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ല. […]
1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീട്; വയനാട് പുനരധിവാസത്തിന് സര്‍വ്വകക്ഷിയോഗ പിന്തുണ വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും
വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും […]
സംസ്ഥാനത്ത്് ശക്തമായ മഴ: കണ്ണൂരും കാസര്‍കോടും നാളെ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത്് ശക്തമായ മഴ ശക്തമായതോടെ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂരും കാസര്‍കോടും നാളെ യെല്ലോ അലര്‍ട്ടായിരിക്കും. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.. കണ്ണൂരും കാസര്‍ഗോഡുമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു .കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും […]
SSF പാണത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് : തോട്ടം യൂണിറ്റിന് കിരീടം
പാണത്തൂര്‍ : SSF പാണത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവില്‍ തോട്ടം യൂണിറ്റ് കിരീടം നേടി. LP, UP, HS, ഹെയര്‍ സെകണ്ടറി, ജനറല്‍, ജൂനിയര്‍, സീനിയര്‍, എന്നീ ഇനങ്ങളിലായാണ് മത്സരം നടന്നത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തോട്ടം യൂണിറ്റ് ജേതാക്കള്‍ ആവുകയായിരുന്നു ചുള്ളിക്കര യൂണിറ്റ് രണ്ടാം സ്ഥാനവും, പാണത്തൂര്‍ യൂണിറ്റിന് മൂന്നാം സ്ഥാനവും ലഭിച്ചു, ബളാംതോട,് ചെമ്പേരി യൂണിറ്റുകള്‍ നാലാം സ്ഥാനം പങ്കിട്ടപ്പോള്‍, കള്ളാര്‍ യൂണിറ്റ് അഞ്ചാം സ്ഥാനം നേടി. മത്സരത്തില്‍ ഫസ്റ്റ് നേടിയ വിദ്യാര്‍ത്ഥികള്‍ […]
മികച്ച SC/STക്ഷീര കര്‍ഷകനായി അവാര്‍ഡ് ലഭിച്ച ഒ.എം. രാമചന്ദ്രനെ അനുമോദിച്ചു
രാജപുരം :കേരള സര്‍ക്കാര്‍- ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ലയിലെ മികച്ച SC/ST കര്‍ഷകനായി അവാര്‍ഡ് ലഭിച്ച ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അനുമോദിച്ചു. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ശശിധരന്‍ നായര്‍ .കെ.എസ്. ജോജി […]
വെളളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കളളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നാളെ ബളാംതോട് മാച്ചിപ്പളളിയിൽ സർഗോത്സവം
ബളാംതോട് : വെളളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കളളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നാളെ മാച്ചിപ്പളളിയിൽ സർഗോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ മാച്ചിപ്പളളി എം വി എസിലാണ് പരിപാടി. കാവ്യാലാപനം, ചലചിത്ര ഗാനാലാപനം, കഥാപ്രസംഗം, മോണോ ആക്ട്, പ്രസംഗം, ചിത്രീകരണം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന, നാടൻ പാട്ട് എന്നിവയാണ് മത്സര ഇനങ്ങൾ. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ […]