NATIONAL NEWS

കൊവിഡിനേക്കാൾ വലിയ മഹാമാരി വരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായ പകർച്ചവ്യാധിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറാകണം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. യു എൻ ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ബജറ്റ് വർദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് മഹാമാരിയുടെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്ത പകർച്ചവ്യാധി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പിന്നെ ആരാണ് അത് […]

NATIONAL NEWS

എന്തുകൊണ്ട് തോറ്റു..:ബിജെപി കർണാടകയിലെ പരാജയ കാരണങ്ങൾ കണ്ടെത്തുന്നു

ബെംഗളൂരു: കർണാടക നിയമസഭ തിരഞെടുപ്പിലെ ഞെട്ടിച്ച തോൽവിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്.. ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ […]

NATIONAL NEWS

കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ

കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ ദില്ലി: കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും കർണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ”കർണാടക തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ […]

NATIONAL NEWS

Poll Of Exit Poll: സർവ്വേകളിൽ ലീഡ് കോൺഗ്രസിന്: ബിജെപിക്കും പ്രതീക്ഷകൾ

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സർവ്വേകളിൽ അഞ്ചെണ്ണമാണ് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത്. ചിലത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്പോൾ മറ്റ് ചിലത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. അതേസമയം ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവ്വേകൾ മാത്രമാണ്. എല്ലാ സർവ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകൾ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന് ഏറ്റവും […]

NATIONAL NEWS

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചു; യുവാവ് കൊല്ലപ്പെട്ടു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.    

NATIONAL NEWS

എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ

മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര് അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് […]

NATIONAL NEWS

രാഹുൽ ഗാന്ധിയെ ബോംബിട്ട് കൊല്ലുമെന്ന് കത്ത്; കേസിൽ 60കാരൻ അറസ്റ്റിൽ

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദയാസിംഗ് എന്ന് അറിയപ്പെടുന്ന ഐഷിലാൽ ഝാമിനെ ആണ് ഇൻഡോർ പോലീസ് അറസ്റ്റ് ചെയതത്. രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട്് മുൻപായിട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം. രാഹുൽ ഗാന്ധിക്കും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയായ കമൽ നാഥിനും എതിരെയുളള ഭീഷണി ആയിരുന്നു കത്തിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്നതോടെ രാഹുൽ […]

NATIONAL NEWS

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ ഓടിനടന്ന് നിതീഷ് കുമാർ, ബംഗാളിലെത്തി മമതയെ കണ്ടു

കൊല്‍ക്കത്ത: 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അടക്കം നേതാക്കളെ കണ്ട നിതീഷ് കുമാര്‍ ഇന്ന് കൊല്‍ക്കത്തയിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

NATIONAL NEWS

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണിക്കും

ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരി​ഗണിക്കും. ലാവലിൻ കേസ് അ‍ഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരി​ഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.