LOCAL NEWS

കള്ളാർ ആനിമൂട്ടിൽ തോമസിന്റെ ഭാര്യ മേരി തോമസ് (72) നിര്യാതയായി

രാജപുരം: കള്ളാർ ആനിമൂട്ടിൽ തോമസിന്റെ ഭാര്യ മേരി തോമസ് (72) നിര്യാതയായി . സംസ്‌കാരം (25.5.23) വ്യാഴാഴ്ച രാവിലെ 9 30ന്. കള്ളാർ സെന്റ് തോമസ് ദൈവാലയത്തിൽ. പരേത മൈകുഴിയിൽ കുടുംബാഗമാണ് .മക്കൾ: സെൽന ജോയ്,മനോജ് തോമസ് (എച്ച് എഫ് എച്ച് എസ് രാജപുരം സ്‌കൂൾ അധ്യാപകൻ) ബാബു തോമസ് (മിൽട്രി). മരുമക്കൾ: ജോയ,്ലെയ്‌സി,സൗമ്യ.

LOCAL NEWS

തേങ്ങാ സംഭരണം കൃഷിഭവനുകൾ മുഖാന്തരം ഉടൻ ആരംഭിക്കണം: കർഷക കോൺഗ്രസ്

പാണത്തൂർ : കർഷകരെ കൊള്ളയടിച്ച മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയെ സംഭരണം ഏൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സോജൻ കുന്നേൽ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് പനത്തടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി അക്രമണകാരികളായ മൃഗങ്ങൾ നാട്ടിലിറങ്ങി ഇര തേടുന്ന സാഹചര്യത്തിൽ വന അതിർത്തി മേഖലകളിൽ ജന ജീവിതവും കാർഷിക പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 1972ലെ കേന്ദ്ര വന്യജീവി […]

LOCAL NEWS

ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.

LOCAL NEWS

ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോടോം കേന്ദ്രീകരിച്ചു ഗൃഹസന്ദർശനം, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു

രാജപുരം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 16 മുതൽ നടത്തുന്ന ഊർജിത ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോടോം കേന്ദ്രീകരിച്ചു ഗൃഹസന്ദർശനം, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വാർഡ് മെമ്പർ പി കുഞ്ഞികൃഷ്ണൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കാളികളായി.  

LOCAL NEWS

അയ്യങ്കാവ് ഉഷസ് സ്വയം സഹായ സംഘം ബോട്ടിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചു

രാജപുരം :അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി. 21 അംഗങ്ങൾ ബോട്ട് യാത്രയിൽ പങ്കെടുത്തു.ബോട്ടിൽ വെച്ച് സംഘം പ്രസിഡന്റ് എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ എ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്്ഘാടനം ചെയ്തു. വിനോദ പരിപാടികൾ സംഘടിപ്പിച്ചും, വിജ്ഞാന ക്ലാസുകളും ചർച്ചകൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അംഗങ്ങൾ യാത്രയെ ആവേശകരമാക്കി.

LOCAL NEWS

ഒടയംചാൽ മുത്തപ്പൻ മടപ്പുര പുന:പ്രതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് തുടക്കമായി

രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുന:പ്രതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. വൈകിട്ട് ആചാര്യ വരവേൽപ്പ് , തുടർന്ന് പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ അരങ്ങേറും. നാളെ രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം, ഗണപതിഹോമം എന്നിവ നടക്കും. രാവിലെ ആറ് മുതൽ 7. 45 വരെയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. വൈകുന്നേരം നാലിന് മുത്തപ്പനെ മലയിറക്കൽ ചടങ്ങ്. തുടർന്ന് അന്തി വെള്ളാട്ടം സന്ധ്യാ വേല, കളിക്കപ്പാട്ട്, വെള്ളകെട്ടൽ എന്നിവ നടക്കും.  

LOCAL NEWS

ചികിത്സാ സഹായം കൈമാറി

ചുളളിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയറോട്ടെ ചേന്നംകുളം ജോസിന്റെ ചികിത്സ സഹായവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ബ്രിസ് ബണിൽ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ ക്‌നാനായ കുടുംബാംഗങ്ങൾ ചേർന്ന് പിരിച്ചെടുത്ത 2,83,696/-രൂപയുടെ ചെക്ക് അവരുടെ ബന്ധുക്കൾ ജോസിന്റെ അമ്മ എൽസമ്മയ്ക്ക് കൈമാറി. സമീപം ജോസിന്റെ ഭാര്യ അഞ്ചുവും മക്കളും കൂടെ ഉണ്ടായിരുന്നു. ജോസിന്റെ അമ്മ അഞ്ചുവർഷമായി അരയ്ക്ക് താഴോട്ട് തളർന്ന് കട്ടിലിൽ തന്നെയാണ്. ജോസിന്റെ പിതാവ് 20 […]

LOCAL NEWS

ആദ്യകാല കുടിയേറ്റ കർഷകനും റിട്ടയേർഡ് കെ എസ് ആർ ടി സി ഡ്രൈവറുമായിരുന്ന ജോയി ഈഴാറാത്ത്( 75) നിര്യതനായി.

രാജപുരം: ആദ്യകാല കുടിയേറ്റ കർഷകനും റിട്ടയേർഡ് കെ എസ് ആർ ടി സി ഡ്രൈവറുമായിരുന്ന ജോയി ഈഴാറാത്ത്( 75) നിര്യതനായി. സംസ്‌കാരം നാളെ (ഞായറാഴ്ച്ച) വൈകുനേരം 3.30 ന് രാജപുരം തിരുക്കുടുംബ ഫൊറോന ദേവലയത്തിൽ. മക്കൾ: ജോമോൻ, ബിന്ദു, ദീപ, ദീപ്തി, മരുമക്കൾ ബാബു പാറയിൽ, ഷൈജോ മുകളേൽ, അനിത മുളവേലിപ്പുറത്ത്. സാഹോദരങ്ങൾ ചിന്നമ്മ, മേരി, ത്രേസീയാമ്മ, കിക്കിലിയ, സെലീന, ബ്രിജിത്ത, അലക്‌സാണ്ടർ, ഗ്രേസ്സി,സണ്ണി.      

LOCAL NEWS

ഹൃദയാഘാതത്തെ തുടർന്ന് ഗൃഹനാഥൻ മരണപ്പെട്ടു

ഒടയംചാൽ: ഹൃദയാഘാതത്തെ തുടർന്ന് ഗൃഹനാഥൻ മരണപ്പെട്ടു.കോടോത്ത് പാലക്കാലിലെ പി.ജി.രാമചന്ദ്രൻ(58) ആണ് മരണപ്പെട്ടത്. ആദ്യകാല ഡ്രൈവറും ഒടയംചാലിലെ സി ഐ ടി യു ചുമട്ടുതൊഴിലാളിയുമായിരുന്നു.ഭാര്യ: അമ്പുജാക്ഷി, മക്കൾ : അരുൺ (പോലീസ് എ ആർ ക്യാമ്പ് കാസർകോട്),വരുൺ (ഗൾഫ്),മരുമക്കൾ: മൃദുല(മുളേളരിയ), കാവ്യ(പെർലടുക്കം)

LOCAL NEWS

ഇ. കെ.നായനാർ ദിനം: സി. പി. എം. പൂടങ്കല്ല് ബ്രാഞ്ച് കമ്മിറ്റി പൂടങ്കല്ല് ടൗണും പരിസരവും കാടുകൊത്തി വൃത്തിയാക്കി

ചുള്ളിക്കര: ഇ കെ നായനാർ ദിനത്തിന്റെ ഭാഗമായി സി. പി. എം. പൂടങ്കല്ല് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് ടൌണും പരിസരവും കാടുകൊത്തി വൃത്തിയാക്കി. ഏരിയ കമ്മിറ്റി അംഗം ശാലു മാത്യു ഉദ്ഘാടനം നിർവഹിച്ചു . ബ്രാഞ്ച് സെക്രട്ടറി നാരായണൻ, ഏരിയ കമ്മിറ്റി അംഗം ശശി, കൃഷ്ണൻ, അഭിലാഷ് എന്നിവർ  നേതൃത്വം  നൽകി