രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാനം സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, ഹെഡ്മാസ്റ്റർ സജി എം.എ, പ്ലാറ്റിനം ജൂബിലി ചെയർമാൻ കെ.ജെ ജെയിംസ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പളിൽ, പി ടി എ പ്രസിഡന്റ് സജി എ.സി മറ്റ് പി ടി എ പ്രതിനിധികൾകളും നാവാഗതരായ കുട്ടികളും പങ്ക് ചേർന്ന് ചടങ്ങ് […]
LOCAL NEWS
സ്‌കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ സമ്മാനം
രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 1992-93 വർഷത്തെ ആദ്യ എസ്.എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് പൊതു വിദ്യാലയ മികവിനായി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് ഇലക്ട്രിക് ബെൽ സ്ഥാപിച്ച് കൈമാറിയത്. സ്‌കൂളിന്റെ പരമ്പരാഗത രീതിയിലുള്ള ബെൽ എല്ലാ ക്ലാസ്സുകളിലും എത്തുന്നില്ല എന്ന പരാതി ഉയർന്നപ്പോൾ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന വിശ്വംഭരൻ മാഷിന്റെ നിർദ്ദേശം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥിയും നിലവിലെ എസ്.എം.സി ചെയർമാനുമായ ബിജുമോൻ കെ.ബി യും […]
പനത്തടി പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്‌കൂളിൽ നടത്തി
രാജപുരം പനത്തടി പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ പി അജിത്ത്കുമാർ, ആർ ജനാർദ്ദനൻ, സി ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, പി ടി എ പ്രസിഡന്റ് വി.എൻ മനോജ് എന്നിവർ പ്രസംഗിച്ചു.
കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി സ്‌കൂളിൽ
രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്‌കൂളും, എഎൽപി സ്‌കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി […]
കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ. ഭരതനാട്യം.ഒന്നാം റാങ്ക് പാറപ്പള്ളിയിലെ അഭിനയ്ക്ക്. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം
പാറപ്പള്ളി: കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ.ഭരതനാട്യത്തിൽ ഒന്നാം റാങ്കു നേടിയ പാറപ്പള്ളിയിലെ പി. അഭിനയ്ക്ക് അഭിനന്ദന പ്രവാഹം. പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ട്‌സിലെ വിദ്യാർത്ഥിയായ അഭിന പാറപ്പള്ളിയിലെ സതീന – രാമചന്ദ്രൻ ദമ്പതികളുടെ മകളാണ്.സ്‌കൂൾ കലോൽസവങ്ങൾ, കേരളോൽസ പരിപാടികൾ എന്നിവയിൽ നൃത്ത – നാടക മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ അഭിനയെ തേടി എത്തിയിട്ടുണ്ട്. റാങ്ക് ജേതാവിനെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ […]
കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി തീരുമാനം : ഇത് അട്ടിമറിച്ച് ഭരണപക്ഷത്തെ ചില അംഗങ്ങൾ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം
പാണത്തൂർ :കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഭരണ പക്ഷത്തെ ചില അംഗങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് ഭരണസമിതി യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂപക്ഷ വിമർശനവുമായി പ്രതിപക്ഷ നിര. പനത്തടി ഗ്രാമപഞ്ചായത്തിൽ ഇന്നു നടന്ന ഭരണസമിതി യോഗത്തിലാണ് ഈ വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസിലെ കെ.ജെ.ജെയിംസ്, എൻ.വിൻസെന്റ് ,ബി ജെ പിയിലെ വേണുഗേപാലൻ എന്നിവർ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. പഞ്ചായത്തിന്റെ പ്രവർത്തികൾ ഏറ്റെടുക്കുന്ന റെജി എന്ന കരാറുകാരൻ പ്രവർത്തികൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ പഞ്ചായത്തിന് വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നുവെന്നും […]
കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
C no:69 കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കോടോ ബേളൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീജ പി ഉദ്ഘാടനം ചെയ്തു.കെ.വി കേളു അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം നസിയ പ്രസംഗിച്ചു. .അംഗൻവാടി വർക്കർ സുധ സ്വാഗതം പറഞ്ഞു. സ്‌കൂളിൽ പോവുന്ന കുട്ടികൾക്കും പുതിയതായി അംഗൻവാടിയിൽ പ്രവേശിച്ച കുട്ടികൾക്കും കോടോത്ത് റെയിൻബോ ക്ലബ്ബിന്റെ വക പഠനോപകരണങ്ങളും മധുരവും നൽകി. പ്രസിഡന്റ് കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. അംഗൻവാടിയിൽ നിന്നും സ്‌കൂളിലേക്ക് പോവുന്ന ആദിശ്രീ അഖിൽ […]
അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]
ആവേശമായി അംഗൻവാടി പ്രവേശനോൽസവം
അമ്പലത്തറ: അംഗൻവാടി പ്രവേശനോൽസവത്തിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരം, ആനക്കല്ല്, മണ്ടേങ്ങാനം, ലാലൂർ അംഗൻവാടികളിലെ പ്രവേശനോൽസവം കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശകരവുമായി മാറി. അംഗൻവാടിയിലേക്ക് പുതുതായി വന്ന കൂട്ടുക്കാരെ വർണ്ണ തൊപ്പി അണിയിച്ച് ഘോഷയാത്രയായി അംഗൻവാടികളിലേക്ക് സ്വീകരിച്ചു.പുതുതായി വന്നവർക്കും സ്‌ക്കൂളുകളിലേക്ക് പോകുന്ന കുട്ടുക്കാർക്കും നിരവധി സമ്മാനങ്ങളും നൽകി. രക്ഷിതാക്കളും കുടുംബശ്രീ യൂണിറ്റുകൾ ക്ലബ്ബുകൾ എന്നിവർ സമ്മാനങ്ങൾ സംഭാവന ചെയ്തു പായസവും മധുര പലഹാരങ്ങളുംവിതരണം ചെയ്തു. ആനക്കല്ല് […]










