LOCAL NEWS

ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു

ബളാംതോട് : ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ശ്രീജ കുമാരൻ അധ്യക്ഷത വഹിച്ചു. എ ഡി എസ് സെക്രട്ടറി ചിഞ്ചു പ്രസാദ് പ്രസംഗിച്ചുു. സെക്രട്ടറി സ്മിത സ്വാഗതവും, അജിത നന്ദിയുംപറഞ്ഞു.

LOCAL NEWS

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് മദ്രസ വിദ്യാർത്ഥികൾ മൈലാഞ്ചി ചെടി നട്ടു

ചുള്ളിക്കര : പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുകയാണ് ലോക പരിസ്ഥിതി ദിനം. പ്രകൃതിയുടെ നിലനിൽപ്പിനു മരങ്ങൾ കൂടിയേ തീരൂ . പ്രകൃതി മനുഷ്യനെ ആശ്രയിച്ചല്ല , മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് ഈ ആശയങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി കൊണ്ട് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും മദ്രസ മുഅല്ലിംഗളും ചേർന്ന് മദ്രസ മുറ്റത്ത് മൈലാഞ്ചി ചെടി നട്ടു. മദ്രസ വിദ്യാർത്ഥികളോടൊപ്പം ഹമീദ് എ, മദ്രസ മുഅല്ലിംകളായ അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ എന്നിവർപങ്കെടുത്തു

LOCAL NEWS

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അനുമോദന സദസ്സ് ശ്രദ്ധേയമായി

അയ്യങ്കാവ്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട യശോദ ടീച്ചർക്കുള്ള ആദരവും BSC റാങ്ക് ജേതാവ് അകൻഷാ പോളിനും +2, SSLC ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ദ്്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി […]

LOCAL NEWS

മാലക്കല്ല് സെൻമേരിസ് സൺഡേ സ്‌കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് റാലി നടത്തി

മാലക്കല്ല് : സെൻമേരിസ് സൺഡേ സ്‌കൂളിന്റെ പ്രവേശനോത്സവമാലക്കല്ല് സെൻമേരിസ് സൺഡേ സ്‌കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തിയ റാലിക്ക് മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട്, ഫാ. ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്‌മേരി തുടങ്ങിയവർ നേതൃത്വംനൽകി

LOCAL NEWS

‘കരുതലും കൈതാങ്ങും’ തുണയായി അഞ്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം യഥാർത്ഥൃമായി

രാജപുരം : വെള്ളരിക്കുണ്ട് താലൂക്കിൽ വെച്ച് നടന്ന കരുതലും കൈതാങ്ങും തുണയായി അഞ്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം യഥാർത്ഥൃമായി.പനത്തടി പഞ്ചായത്ത് ചെറുപനത്തടി വാർഡിലെ കണ്ടത്തിൽ നിവാസികളാണ് പരാതിയുമായി അദാലത്തിലെത്തിയത്. പരാതിക്ക് പരിഹാരം കാണാൻ വാർഡ് മെബറെയും വിലേജ് ഓഫീസറെയും അധികൃതർ ചുമതലപ്പെടുത്തി.തുടർന്ന് ഇരുവരുടെയും ശ്രമഫലമായി രണ്ട് ദിവസത്തിനുള്ളിൽ റോഡ് പൂർത്തികരിച്ചു. ഇതോടെ ഇവരുടെ വർഷങ്ങളായുള്ള റോഡെന്ന സ്വപ്നം പൂവണിഞ്ഞു. .പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് ചെറുപനത്തടി _കണ്ട ത്തിൽ റോഡ് ഉൽഘാടനം ചെയ്തു. പനത്തടി വില്ലേജ് ഓഫീസർ […]

LOCAL NEWS

നാളെ വൈദ്യുതി മുടങ്ങും

110 കെ.വി. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 4ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹോസ്ദുർഗ്, 11 കെ.വി ചാലിക്കാൽ, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.  

LOCAL NEWS

ജീവിത ദുരിതങ്ങൾക്ക് പരിഹാരം തേടി അലീമ അദാലത്തിലെത്തി; കുടുംബത്തെ ഏറ്റെടുത്ത് പഞ്ചായത്ത്

അമ്പലത്തറ : മുട്ടിച്ചരലിലെ അലീമയുടെ കുടുംബത്തിന് ഭക്ഷണ സാധനങ്ങളും അത്യാവശ്യ വീട്ടുസാധനങ്ങളും എത്തിച്ചു കൊടുത്ത് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത്. കോടോം. ബേളൂർ ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചരൽ എന്ന സ്ഥലത്താണ് അലീമയും കുടുംബവും താമസിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവിനെയും മൂന്ന് പെൺ മക്കളെയും കൊണ്ട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പറയാനാണ് ഇന്നലെ താലൂക്ക് തല അദാലത്തിൽ അലീമ മന്ത്രിയെ കാണാനെത്തിയത്. മൂന്ന് പെൺമക്കളിൽ ഒരാൾ മാനസിക വിഭ്രാന്തിയുള്ള കുട്ടിയാണ്. ഒരു നേരം വയറ് നിറച്ച് ആഹാരം കഴിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവഭിക്കുന്ന […]

LOCAL NEWS

കെ. ഫോൺ പദ്ധതി : പനത്തടി പഞ്ചായത്തിൽ സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതി പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു

പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സണുമായ സുപ്രിയ ശിവദാസ്, […]

LOCAL NEWS

ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ

ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടക്കും. ജൂൺ 5ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്യും.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ രജനി […]

LOCAL NEWS

ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു

രാജപുരം: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 2023 -24 അധ്യയനവർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പുതിയതായി സെന്റ് മേരീസ് സ്‌കൂളിലേക്ക് എത്തുന്ന നൂറ്റിനാല്പതോളം കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ ക്യാമ്പസ് മുഴുവനും വർണ്ണക്കടലാസുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു.കുട്ടികളെ എല്ലാവരെയും ബലൂണും പൂക്കളും നൽകി സ്വീകരിച്ചു . സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ സ്വാഗതപ്രസംഗം നടത്തി. സെന്റ് മേരീസ് കോളേജ് ഡയറക്ടർ ഫാ.ജോസ് മാത്യു പാറയിൽ അധ്യക്ഷനായിരുന്നു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് പ്രവേശനോത്സവ […]