കളളാർ: കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാഗം കള്ളാർ, ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മാലക്കല്ല എ യു പി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. പരേതനായ ഐ സി മാത്യു സാറിന്റെ ഭാര്യയാണ്. സുജിൽ മാത്യൂസ് (എ യു പി സ്‌കൂൾ മാലക്കല്ല് ), അജിൽ മാത്യൂസ് പാണത്തൂർ ( സി. പി. എം ലോക്കൽ കമ്മിറ്റി അംഗം ), പ്രിജിൽ മാത്യൂസ് ( ക്രൗൺ സൈക്കിൾസ്, കള്ളാർ ) എന്നിവർ മക്കളാണ്. […]
LOCAL NEWS
പനത്തടി പഞ്ചായത്ത്് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ പ്രവേശനോത്സവം നടത്തി
പനത്തടി : ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്്തു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാമാരായ ലതാഅരവിന്ദൻ, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൌഡ മറ്റ് ഭരണ സമിതി അംഗങ്ങൾ, […]
പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതിദിനമാചരിച്ചു
പനത്തടി : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതിദിനമാചരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾക്ക്് നിന്നും വൃക്ഷത്തൈ കൈമാറി കൊണ്ട് പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ റാലിയായി സെന്റ് മേരിസ് കോളേജിലെത്തി വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ബിനു സോണി എന്നിവർക്ക് കൈമാറി. അധ്യാപകരായ ജിൻസി തോമസ,് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി
പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭയിൽ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത്് പ്രഖ്യാപനവും നടത്തി
പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി ഒപ്പം സമ്പൂർണ്ണ ശുചിത്വ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് പി എം കുര്യക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് […]
കളളാർ ഗ്രാമപഞ്ചായത്ത് ഹരിത സഭ ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി
രാജപുരം: കളളാർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ ശുചിത്വ വാർഡ് പ്രഖ്യാപനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. എച്ച് ഐ ശ്രീകുമാർ പരിസ്ഥിതി സന്ദേശം നൽകി. വി ഇ ഒ ഷൈജു പ്രതിജ്ഞചെല്ലി കൊടുത്തു.നവകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ കെ രാഘവൻ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി , ഗീത പി , സന്തോഷ് വി ചാക്കോ […]
എ.ഐ കാമറ അഴിമതിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി
പാണത്തൂർ :എ.ഐ കാമറ അഴിമതിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണത്തൂർ എ.ഐ കാമറക്ക് മുൻപിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുൻ ബളാൽ ബോക്ക് പ്രസിഡൻറ് ബാബു കദളിമറ്റം ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെയിംസ് അധൃഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ ജോയി, രാജീവ് തോമസ്, വി.സി.ദേവസൃ, എൻ.വിൻസെന്റ്, രാധാസുകുമാരൻ, മധു റാണിപുരം, കെ.എൻ.വിജയകുമാർ തുടങ്ങിവർപ്രസംഗിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു
ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ […]
കോടോത്ത് സ്‌ക്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി
ഒടയംചാൽ : കോടോത്ത് സ്‌ക്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ മധുര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. രാജപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മാവിൻ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീജ പി., ബാലചന്ദ്രൻ മാസ്റ്റർ, ഡി ഐ ബാബു, ജനാർദ്ദനൻ കെ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് രഞ്ജിനി എസ് കെ സ്വാഗതവും സി.പി.ഒ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.











