LOCAL NEWS

കൊഴുമ്മൽ മാലാപ്പിലെ രാമ്പേത്ത് മോഹനൻ (65) നിര്യാതനായി

കൊഴുമ്മൽ മാലാപ്പിലെ രാമ്പേത്ത് മോഹനൻ (65) നിര്യാതനായി .സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു ഭാര്യ ശോഭന(കാഞ്ഞങ്ങാട് ) മക്കൾ റെനീഷ് (സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗം ),റെജീഷ് മരുമക്കൾ :ശ്രുതി സി പി ( സി പി ഐ എം മാലാപ് വെസ്റ്റ് ബ്രാഞ്ച് അംഗം ), രാഖി സി ആർ കരിവെള്ളൂർ സഹോദരങ്ങൾ: നാരായണൻ മാസ്റ്റർ കൊഴുമ്മൽ,നളിനിമാലാപ്

LOCAL NEWS

പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി

പടിമരുത്: പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടിയമ്മ വരിക്കപ്ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ സി.തെരസീന സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ഗ്രേസി വട്ടക്കുന്നേൽ സ്വാഗതവും ജെസി പാലനിൽക്കുംതൊട്ടി നന്ദിയും പറഞ്ഞു.

LOCAL NEWS

എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശം 18 മുതൽ 20 വരെ

എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശോത്സവം 18 മുതൽ 20 വരെ നടക്കും. അരവത്ത് കെ.യു.പദ്മനാഭ തന്ത്രി കാർമികത്വം വഹിക്കും.18ന് രാവിലെ 10.15ന് കലവറ നിറയ്ക്കൽ ഘോഷയാത്ര എരോൽ വടക്കേവീട് അടുക്കാടുക്കം തറവാട്ടിൽ നിന്ന് പുറപ്പെടും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് കലവറ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. 10.30ന് മാക്കരംകോട്ട് ധർമ ധർമശാസ്താ ക്ഷേത്ര സമിതിയുടെ ഭജന.12ന് കൊപ്പൽ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 3ന് ക്ഷേത്ര സമിതിയുടെയും 4ന് എരോൽക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര സമിതിയുടെയും ഭജന.6ന് […]

LOCAL NEWS

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19- ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ച

അട്ടേങ്ങാനം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19- ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. അനുമോദന സദസ്സ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. 23 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച റോയി ജോസഫ,് 55 വർഷം […]

LOCAL NEWS

രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്ഷൻ പരിധിയിൽ പൂർണമായും നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

രാജപുരം 33 കെ.വി കാഞ്ഞങ്ങാട്-ബേളൂർ ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാന്തോട് സെക്ഷൻ പരിധിയിൽ പൂർണമായും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് രാജപുരം സെക്ഷൻ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.  

LOCAL NEWS

ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ അനുമോദനയോഗം സംഘടിപ്പിച്ചു

ബളാന്തോട് : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്‌റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ, ജയശ്രീ ദിനേശൻ, […]

LOCAL NEWS

ബി.എച്ച്.എം.എസ്സിൽ ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: അനുപമയ്ക്ക് അനുമോദനം നൽകി

പാറപ്പള്ളി:മംഗലാപുരം അൽവാസ് കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടുകൂടി BHMS(ഹോമിയോ ഡോക്ടർ )പൂർത്തീകരിച്ച് ഡോക്ടറായി നാടിനഭിമാനമായി മാറിയ പാറപ്പള്ളി തോട്ടിനാട്ടെ അനുപമ പി.യ്ക്ക് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് അനുമോദനം നൽകി.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.യോഗാധ്യാപകനും പാറപ്പള്ളിയിലെ വ്യാപാരിയുമായ കെ.വി.കേളുവിന്റെയും അമ്പലത്തറ ഗവ: ഹയർ സെക്കൻററി സ്‌ക്കൂൾ അധ്യാപിക പി.പ്രീതയുടെയും മകളാണ് ഡോ: അനുപമ .പി., സഹോദരി ഡോ.. അഞ്ജലി . പഞ്ചായത്ത് മുൻ വൈ. പ്രസിഡന്റ് .പി.എൽ.ഉഷ, വാർഡ് കൺവീനർ […]

LOCAL NEWS

ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു

ബളാംതോട് : ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്‌റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സുപ്രിയ ശിവദാസ്,വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ,ജയശ്രീ ദിനേശൻ,രഞ്ജിത്ത് കുമാർ, ബാബു ബി സി,ബി. […]

LOCAL NEWS

പനത്തടി പഞ്ചായത്ത് അരിപ്രോട്-പുഴക്കര റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നു

പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച അരിപ്രോട്_പുഴക്കര റോഡ് ഗതാഗതത്തിനായി തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ് അംഗം കെ.ജെ ജെയിംസ് അധൃഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, സൗമൃമോൾ പി.കെ, കെ.കെ. വേണുഗോപാൽ, അശൃതി, സജി വേലിക്കകത്ത് ,ജോർജ് വർഗ്ഗീസ്, കെ.ശോഭന , മാതൃ സെബാസ്റ്റ്യൻ തുടങ്ങിയവർപ്രസംഗിച്ചു.    

LOCAL NEWS

പുതിയ സ്‌ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു

ഒടയംചാൽ : കോടോം-ബേളുർ ഗ്രാമപഞ്ചായത്ത് ഗവ:യു .പി സ്‌ക്കൂളിന് എം എൽ എ മാരുടെ മണ്ഡലവികസന ഫണ്ട് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.കോടോം -ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി.അസിസ്റ്റൻസ് എക്‌സിക്യുട്ടിവ് എൻഞ്ചിനയർ വി. സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, കോടോം- ബേളൂർ പഞ്ചായത്ത് […]