LOCAL NEWS

കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറക്കാർ ഒത്തു ചേർന്നു; സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം ഉദ്ഘാടനം ചെയ്തു

ഇരിയ : ബാലൂർ കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറയിൽ പെട്ടവരുടെ സംഗമം ഇരിയ മഹാത്മാ സ്‌കൂളിൽ വെച്ച് നടന്നു. സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ. വി ഗോപാലൻ ഇരിയ അധ്യക്ഷത വഹിച്ചു. കെ വി കേളു പാറപ്പള്ളി, കെ വി ബാലകൃഷ്ണൻ മരുതോം, കെ വി കൃഷ്ണൻ പാണത്തൂർ, കെ വി കുഞ്ഞമ്പു ഇരിയ, കെ കോമൻ കല്ല്യോട്ട്, പി കുഞ്ഞമ്പു ഇരിയ, ദാമോദരൻ […]

LOCAL NEWS

അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് ഒടയംചാലിൽ സ്വീകരണം നൽകി

രാജപുരം: അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂണിറ്റിലെ ഒടയംചാലിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് രാജീവൻ സ്‌നേഹയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്ങരംകാട്, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് frameart,മേഖല വൈസ്പ്രസിഡന്റ് ജസ്റ്റിൻ കെ.സി എന്നിവർ സംസാരിച്ചു.യൂണിിറ്റ് സെക്രട്ടറി റെനി ചെറിയാൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ വിനു ചിപ്പി നന്ദിയുംപറഞ്ഞു.

LOCAL NEWS

ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

രാജപുരം: ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ് നേടിയ ആര്യശ്രീ , നന്ദ കിഷോർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാർത്തിക രവീന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡന്റ് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബാബു പ്രസംഗിച്ചു. കെ.കുമാരൻ മഞ്ഞങ്ങാനം, ഗോവിന്ദൻ ആചാരി, വി.കൃഷ്ണൻ എന്നിവർ വിജയികൾക്ക്അനുമോദനംനൽകി.

LOCAL NEWS

പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ ആർ ഗോവിന്ദൻ നായർ (85) നിര്യാതനായി

കോളിച്ചാൽ: പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ ആർ ഗോവിന്ദൻ നായർ (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയശ്രീ കെ ജി; ജയലത; പരേതനായ കെ ജി മോഹൻ ലാൽ. മരുമക്കൾ: വിജയകുമാരൻ നായർ (ബളാംന്തോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്), ബാലകൃഷ്ണൻ മാനടുക്കം, മായാദേവി. സഹോദരങ്ങൾ: എം ആർ പരമേശ്വരൻ നായർ; കെ ആർ നാരായണൻ നായർ; കെ ആർ അപ്പുക്കുട്ടൻ നായർ; പരേതനായഗോപിനാഥൻ നായർ.

LOCAL NEWS

പനത്തടി ഫോറോനയിൽ മിഷൻ ലീഗിന്റെ 2023-24 പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

പനത്തടി : പനത്തടി ഫോറോനയിൽ മിഷൻ ലീഗിന്റെ 2023-24 പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. ഫോറോനാ വികാരി ഫാ.ജോസഫ് വാരണത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. രുപതാ സെക്രട്ടറി ജെസി പട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഫോറോനാ ഡയറക്ടർ ഫാ.മൈക്കിൾ മഞ്ഞക്കുന്നേൽ, ഫാ. ജോർജ്ജ് പഴേപ്പറമ്പിൽ, ബിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു. പുതിയ വർഷത്തെ ജൂനിയർ സീനിയർ ഭാരവാഹികളെ തെരഞ്ഞെടു

LOCAL NEWS

കോടോം – ബേളൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

അട്ടേങ്ങാനം : കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള പദ്ധതിയിലൂടെ വീൽചെയർ, കേൾവി സഹായി, വാക്കർ എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വീൽചെയർ നൽകി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിർവ്വഹിച്ചു. ഐ സി ഡിഎസ് സൂപ്പർവൈസർ ആശാലത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജയശ്രീ എൻ എസ്, പി.ഗോപാലകൃഷ്ണൻ, ശൈലജ കെ, […]

LOCAL NEWS

കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

റാണിപുരം : കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം ഒലിവ് റിസോർട്ടിൽ നടന്നു. ഡിസ്ട്രിക്ട് 318 E സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത PMJF ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ . എൻ വേണു അധ്യക്ഷത വഹിച്ചു. ലയൺസ് ഇൻറർനാഷണൽ കാസർഗോഡ് ജില്ലാ സെക്രട്ടറി ടൈറ്റസ് തോമസ്, റീജിയണൽ ചെയർപേഴ്‌സൺ കെ. ബാലകൃഷ്ണൻ നായർ, സോൺ ചെയർപേഴ്‌സൺ എച്ച്. വി. നവീൻ കുമാർ, കെ കണ്ണൻ നായർ , ലോറൻസ് ആന്റണി […]

LOCAL NEWS

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ പുലരി വയോജന സംഘം ആദരിച്ചു

ബളാംതോട ്:എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പുലരി വയോജന സംഘം പരിധിയിലുളള കുട്ടികളെ ആദരിച്ചു.യോഗത്തിൽ .പി രാജൻ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലേക്ക് വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൽ പത്മകുമാരി . വാർഡ് മെബർ സജിനിമോൾ എന്നിവർ കുട്ടികളെ ആദരിച്ചു. പി.രഘുനാഥ് .കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ആന്റപ്പൻ സ്വാഗതവും സി.രവിന്ദ്രൻ നന്ദിയുംപറഞ്ഞു  

LOCAL NEWS

നാടിന്റെ ഉത്സവമായി അയറോട്ട് ഗുവേരവായനശാല അനുമോദനം സംഘടിപ്പിച്ചു.

അയറോട്ട് : 2022-23 വർഷത്തിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അയറോട്ട് ഗുവേര വായനശാല അനുമോദിച്ചു. അതോടൊപ്പം കോടോം-ബേളൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്ററായി മികച്ച സേവനം കാഴ്ചവെച്ച സുരേഷ് വയമ്പ്, യാത്രാവിവരണം എഴുതിയ ശ്രീകാന്ത് പുലിക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച രാജേഷ് നാരായണൻ, അഞ്ചാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മാധവി.എം, ഷൈലജ സി. എന്നിവരേയും ആദരിച്ചു.വായനശാല പ്രസിഡണ്ട് നന്ദകുമാർ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് […]

LOCAL NEWS

കനിവ് പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

കുറ്റിക്കോൽ: കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ സോണൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കനിവ് പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. സി.പി. ഐ എം ബേഡകം ഏരിയാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ യൂണിറ്റ് സെക്രട്ടറി എ. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, സി. ബാലൻ, കെ.എൻ രാജൻ, പി ഗോപിനാഥൻ, ടി.കെ മനോജ്, കെ.സുധീഷ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്‌സ് രഞ്ജുഷ വളങ്ങിയർമാർക്ക് പരിശീലനം നൽകി. സോണൽ […]