രാജപുരം: രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സി പി എം രാജപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 1982 മുതൽ രാജപുരത്ത് പ്രവർത്തിച്ചു വരുന്ന ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടു പോകാനുള്ള ചിലരുടെ ശ്രമം എന്ത് വിലകൊടുത്തും തടയും. രണ്ടു വർഷം മുമ്പ് രാജപുരത്ത് ഇലക്ട്രിസിറ്റി ഓഫീസിന് വേണ്ടി ടൗണിന് സമീപത്തായി തന്നെ 15 സെന്റ് സ്ഥലം കെ ടി മാത്യു സൗജന്യമായി നൽകിട്ടുണ്ട്. ഈ സ്ഥലം കെഎസ്ഇബിക്ക് എഴുതി നൽകിട്ടും ഉണ്ട്. […]
LOCAL NEWS
പ്ലാറ്റിനം ജൂബിലി ലോഗോ ക്ഷണിക്കുന്നു
പനത്തടി : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപായി pghssbalanthode@gmail.com എന്ന ഇ.മെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി കൃഷ്ണൻ ചെയർമാനായും, പ്രിൻസിപ്പാൾ എം. ഗോവിന്ദൻ കൺവീനറായും വിപുലമായ സംഘാടകസമിതിരൂപീകരിച്ചു.
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രം പാദുകം വെക്കൽ ചടങ്ങ് 20 ന്
ബന്തടുക്ക : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ശ്രീ കോവിൽ പുനർനിർ മ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ബ്രഹ്‌മശ്രീ ഇരിവൽ കേശവ തന്ത്രികളുടെ മഹനീയ കാർമികത്വത്തിൽ 20 ന് നടക്കും. പുലർച്ചെ 3 .49നും – 4.32 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ഈ ശുഭ മുഹൂർത്തിന് സാക്ഷ്യംവഹിക്കാൻ. മുഴുവൻ ഭക്തജനകളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഭാരവാഹികൾഅഭ്യർത്ഥിച്ചു
മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി
ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി. അമ്മ. പരേതയായ ഗൗരി. ഭാര്യ: ഓമന. മക്കൾ: ധന്യ, വിജി, നോബിൾ. മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്). സഹോദരങ്ങൾ: പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).
സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ
ബന്തടുക്ക : സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ. ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്‌ക്കുളിലെ ക്ലാസ് പി ടി എ യോഗമാണ് സഹജീവികളോടുളള സ്‌നേഹസ്പർശത്തിന്റെയും കരുതലിന്റെയും നേർ സാക്ഷ്യമായത്. കുറ്റിക്കോൽ പഞ്ചായത്ത്് പത്താം വാർഡ്് മെമ്പർ കുഞ്ഞിരാമൻ തവനത്താണ് തന്റെ രണ്ട് ആട്ടിൻ കുട്ടികളിലൊന്നിനെ സ്‌ക്കുളിന് കൈമാറിയത്. അർഹനായ ഒരു കുട്ടിയുടെ കുടുംബത്തിന് ക്ലാസ് പി ടി എ നടക്കുന്ന സമയത്ത് ആടിനെ കൈമാറുകയും ചെയ്തത് കുട്ടികളിൽ […]
കോൺഗ്രസ് 14-ാം വാർഡ് കമ്മറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
കൊട്ടോടി : 2022-23 വർഷം ഡിഗ്രി, ഐ സി എസ് സി , എസ് എസ് എൽ സി എന്നി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ് 14-ാം വാർഡ് കമ്മറ്റി അനുമോദിച്ചു.തമ്പായി അമ്മ,വാർഡ്് പ്രസിഡന്റ് നാരായണൻ,മണ്ഡലം പ്രസിഡന്റ് എം എം സൈമൺ,പഞ്ചായത്ത്് പ്രസിഡന്റ് ടി കെ നാരയണൻ, ,കുഞ്ഞമ്പു നായർ മഞ്ഞങ്ങാനം, ആദിവാസി കോൺഗ്രസ് കളളാർ പഞ്ചായത്ത്് പ്രസിഡന്റ് സുന്ദരൻ, ബി. അബ്ദുളള, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ് മാസ്റ്റർ, ബാലകൃഷ്ണൻ […]
മലന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അഫ്‌സലിനുുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി
ബളാംതോട് : മലന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അഫ്‌സലിനുുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. പനത്തടി മാച്ചിപ്പള്ളി 4 സെന്റ് കോളനിയിൽ താമസിക്കുന്ന ഗഫൂറിന്റെ മകൻ മുഹമ്മദ് അഫ്‌സൽ (17) ആണ് മലന്തേനിച്ചയുടെ കുത്തേറ്റ് ചികിൽസയിൽ കഴിയുന്നത്. അഫ്‌സലിനെ സഹായിക്കാൻ 11 വാർഡ് മെബർ സജിനിമോൾ ചെയർമാനും കെ.പത്മനാഭൻ മാച്ചിപള്ളി കൺവിനറുമായിട്ടുള്ള കമ്മിറ്റി സ്വരൂപിച്ച സഹായ ധനം വാർഡ് മെബർ സജിനി മോളുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് വികസന സ്റ്റാൻറ്റിഗ് കമ്മറ്റി ചെയ പേഴ്‌സൽ പത്മകുമാരി കുട്ടിയുടെ […]
പാണത്തൂർ പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി സംസ്‌കാരം നാളെ
പാണത്തൂർ: പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി. ഭാര്യ: മേരി കാളികാവ്(പുളിക്കൽ കുടുംബാംഗം). മക്കൾ: സുമോൾ, നോവർ, പോൾസൺ, ലാസോ. മരുമക്കൾ: പൈലി, അനിത, റോസ്ലിൻ, ഡോണ. സഹോദരങ്ങൾ: തങ്കമ്മ, മാത്യു, കുട്ടിയമ്മ, ദേവസ്യാച്ചൻ, തൊമ്മച്ചൻ, സോഫിയാമ്മ, അൽഫോൻസ, മോളി, ജോർജ് കുട്ടി. സംസ്‌കാരം നാളെ രാവിലെ 11-ന് പാണത്തൂർ സെയ്ന്റ് മേരീസ് ദേവാലയത്തിൽ
പടുപ്പിലെ തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി
പടുപ്പ്: തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി . ഭാര്യ സെലീന പേരാവൂർ ചെങ്ങോം വളളിയാം തൊടുകയിൽ കുടുംബാംഗം. മക്കൾ: മേഴ്‌സി (ബാംഗ്ലൂർ), സാബു (ബന്തടുക്ക),ജാൻസി(പൂനൈ),ജെയ്‌സി(പൂനൈ),(ദുബായ്) സാഞ്ചൻ മരുമക്കൾ: ബാബു (ബാംഗ്ലൂർ),ഷിജി(കരിവേടകം), വിൽസൺ (ദുബായ്), ജോൺസൺ (ദുബായ്),,ജിസ്മി(ദുബായ്) ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പടുപ്പ് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ
കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം അനുമോദനം സംഘടിപ്പിച്ചു
കട്ടൂർ: ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം പരിധിയിലുള്ള SSLC ,+2 മുഴുവൻ വിഷയങ്ങൾക്കും A plus ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി ( GHSS Kumbla ) മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4-ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്‌കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. […]










