കളളാർ: ശ്രീ കോളിക്കയിൽ ചാമുണ്ഡിയമ്മയുടേയും വിഷ്ണുമൂർത്തിയുടേയും കളിയാട്ടം മെയ് 1,2 തിയതികളിൽ നടക്കും. ഏപ്രിൽ 30 ന് വൈകുന്നേരം 7.30ന് തെയ്യംകൂടൽ. മെയ് 1ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്‌വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 2ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്‌വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്ിനേരം നാലിന് കുടപായിക്കൽ,ആറിന് വിളക്കിലരി എന്നിവ നടക്കും.
LOCAL NEWS
സംസ്ഥാനസർക്കാരിന്റെ അന്യായമായ നികുതി വർധനവിനെതിരെ പ്രധിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു
ബളാൽ: കെട്ടിട നികുതിയും, വീട്ടു നികുതിയും, വീട് നിർമാണ ത്തിനുള്ള പെർമിറ്റ് ഫീസും അടക്കം സംസ്ഥാന സർക്കാർ അന്യയമായി വർധിപ്പിച്ചിട്ടുള്ള മുഴുവൻ നികുതി വർധനവും അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ബളാൽ പഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രധിഷേധ മാർച്ചും ബളാൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ സമരവും സംഘടിപ്പിച്ചു. കേരളത്തിലെ പാവപെട്ട ജനങ്ങളുടെ മേൽ അമിതമായി ചുമത്തിയ അധിക ഭാരനികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് ധർണ സമരം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽഗ്രാമ പഞ്ചായത്ത് […]
കൊച്ചിക്കുന്നേൽ അന്നമ്മ (92)
മാലക്കല്ല്: കൊച്ചിക്കുന്നേൽ പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ കിടങ്ങൂർ പിണർക്കയിൽ കുടുംബാംഗമായ അന്നമ്മ (92) സംസ്‌കാരം വ്യാഴാഴ്ച്ച(27-0–23) വൈകുന്നേരം 4 മണിക്ക് ചിറക്കോടുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഫാ.സജി പിണർക്കയിൽ (USA) ന്റെ കാർമികത്വത്തിൽ മാലക്കല്ല് ക്‌നാനായ കാത്തോലിക്ക ദേവാലയത്തിൽ .മക്കൾ: കെ.സി കുര്യൻ (PSC Bank Rtd. പൂട0കല്ല്) Dr.കെ.സി ജോസ് കൊച്ചിക്കുന്നേൽ (Rtd എൻജിനിയർ( KSEB) പരേതനായ കെ.സി തോമസ്, കെ.സി റോയി കാഞ്ഞങ്ങാട്(ബിസിനസ്സ് ) കെ സി ജോജൻ ( Overseer KSEB) അമ്മിണി ഫിലിപ്പ് […]
ടവർ നിർമ്മാണം: കർഷകർ തെരുവിലേക്ക്,ന്യായമായ നഷ്ടപരിഹാരം നൽകാൻ വിമൂഖത
രാജപുരം: 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കർഷകർ തെരുവിലേക്ക്. ഉഡുപ്പി-കരിന്തളം 400 കെ വി വൈദ്യുതി ലൈൻ, ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം കർഷക ദ്രോഹനടപടികൾ തുടരുകയാണെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഏതൊരു പ്രവർത്തിക്കും സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുമ്പോൾ അനുവർത്തിക്കേണ്ട യാതൊരു മര്യാദയും പാലിക്കാതെ പ്രവർത്തി ഏറ്റെടുത്ത കമ്പനിക്കുവേണ്ടി പ്രവർത്തിക്കുകയാണ് ജില്ലാ കലക്ടർ ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. […]
കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും.
രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, […]