LOCAL NEWS

ഉറുകുഴിയിൽ മേരി (70) നിര്യാതയായി

ചുള്ളിക്കര : കൊട്ടോടി പേരടുക്കം ഉറുകുഴിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (70) നിര്യാതയായി . മൃതസംസ്‌കാരം ഇന്ന് (  ബുധൻ) വൈകുന്നേരം നാലിന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . മക്കൾ : ഷിബി, ഷിനി ബിന്ദു ,സിന്ധു . മരുമക്കൾ : ജോയി വെച്ചു വെട്ടിക്കൽ (റാണിപുരം -പനത്തടി) , രാജു മങ്ങാട്ട് (രാമപുരം), ഫ്രാൻസിസ് ഒഴുങ്ങാലിൽ (ബളാംതോട് ) , ജെയിംസ് ആനിമൂട്ടിൽ(മാലക്കല്ല്)

LOCAL NEWS

സ്്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു

പൂടംകല്ല്് സ്്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ്് ബേബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജയസുധ സംസാരിച്ചു. സംഘം സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും മധു മണിക്കല്ല്് നന്ദിയും പറഞ്ഞു.തുടർന്ന് പുരുഷന്മാരുടെ തിരുവാതിര,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.  

LOCAL NEWS

സംസ്ഥാന ഹൈവേയിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു

ബളാംതോട് : ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ ബളാംന്തോട് മുതൽ മാവുങ്കാൽ വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ ഇരുവശത്തുമുള്ള വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വാർഡിലെ 5 മുതൽ +2 വരെയുള്ള വിദ്യാർത്ഥികളും കുടുംബശ്രീയംഗങ്ങളും ചേർന്ന് ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സിസ്റ്റർ ഷീന. സിസ്റ്റർ ശോഭന, ജോർജ് വർഗ്ഗീസ്, കു ഞ്ഞികൃഷ്ണൻ എം.ജയശ്രീ, ഐസി ഐസക്ക്, സ്മിത, ബിന്ദു, തങ്കമണി എന്നിവർ നേതൃത്വം നൽകി ഇതിൽ പങ്കെടുത്ത […]

LOCAL NEWS

മാലിന്യ മുക്ത കേരളം: പൊതു സ്ഥല ശുചീകരണം നടത്തി

അമ്പലത്തറ: ജനകീയ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അമ്പലത്തറ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് ഹെൽത്ത് ഇൻപെക്ടർ ഒ വി.സുമിത്രൻ പദ്ധതി വിശദീകരിച്ചു.പി.എൽ.ഉഷ, കലാരഞ്ജിനി, വി.കെ.കൃഷ്ണൻ സി.പി.സവിത എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി ജയകുമാർസ്വാഗതംപറഞ്ഞു.    

LOCAL NEWS

‘മാലിന്യ മുക്ത കേരളം ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ ‘ എന്ന സന്ദേശമുയർത്തി ജനകീയ ക്യാമ്പയിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു

മാലിന്യ മുക്ത കേരളം ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ എന്ന സന്ദേശമുയർത്തി ജനകീയ ക്യാമ്പയിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് തുടക്കം കുറിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഒടയംചാൽ ടൗണിൽ വെച്ച് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. 19 വാർഡുകളിലെയും പ്രധാന ടൗണുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്തിൽ ക്യാമ്പയിന് തുടക്കമായി. ഹരിതകർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ പ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി ഒരു കൂട്ടായ്മയുടെ […]

LOCAL NEWS

സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റ്് കൺവൻഷൻ ചേർന്നു

സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റിന്റെ ഒരു പ്രത്യേക കൺവൻഷൻ കള്ളാർ ചർച്ച് പാരീഷ്ഹാളിൽ വെച്ചു നടന്നു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ്രമത്തായി പൂഞ്ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺ പ്ലാചേരി സെക്രട്ടറി എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ജോസ് പള്ളിക്കുന്നേലിനെ പുതിയ സെക്രട്ടറിയായിതെരഞ്ഞെടുത്തു.  

LOCAL NEWS

മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി

തായന്നൂർ: മുക്കുഴിയിലെ ജോസഫ് കുരിശിങ്കൽ (62) നിര്യാതനായി. കുടകുത്തിയേൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ (മടപ്പള്ളീൽ കുടുംബാംഗം). മക്കൾ: ലിജി, ലിനി, അഞ്ജു. മരുമക്കൾ: ജോബി, ജിതിൻ, അബി. സഹോദരങ്ങൾ: ലില്ലി, ജെയിംസ്(കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഷാജി, ലിസി, ജോയി, ഷീജ, മനോജ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30-ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിസെമിത്തേരിയിൽ

LOCAL NEWS

അയറോട്ടെ മേലത്ത് വിശ്വനാഥൻ (46) നിര്യാതനായി

അയറോട്ടെ മേലത്ത് കുഞ്ഞബു നായരുടെയും കല്യാണി അമ്മയുടെയും മകൻ വിശ്വനാഥൻ (46) നിര്യാതനായി.സൗമ്യയാണ് ഭാര്യ മക്കൾ ശ്രിനന്ദ്, ശ്രീഹരി സഹോദരങ്ങൾ അരവിന്ദാക്ഷൻ, രാധ,കുഞ്ഞബു,രാജൻ

LOCAL NEWS

പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം

പനത്തടി :പനത്തടി ശ്രീ വിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശ – കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മാനകൂപ്പൺ നറുക്കെടുപ്പ് ഫലം ( 07/05/23) 1 – 7816, 2 – 10824, 3 – 7261, 4 – 5457,5 – 197,6 – 4642,7 – 16801,8 – 9613,9 – 16119,10 – 3760,11 – 1423,12 – 2788,13 – 7956,14 – 7280,15 – 5064,16 – 4238,17 – 10761,18 […]

LOCAL NEWS

പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു

ബളാംതോട്്: ബളാംതോട് ഗവൺമെന്റ് ജി എച്ച് എസ് എസ് ൽ 93 – 94 വർഷത്തിൽ എസ് എസ് എൽ സി ക്ക് പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും യുവകവിയുമായ സുധി പനത്തടി നിർവഹിച്ചു . സർവ്വിസിൽ നിന്നും വിരമിച്ച പഴയകാല അധ്യാപകരായ കരുണാകര,മാത്യു , ആർ സി തോമസ് […]