LOCAL NEWS

തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

തായന്നൂർ:തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൂളിമാവ് കലയന്തടത്തെപരേതനായ വറോട്ടിയുടെ മകൻ കെ.വി സുരേഷ് (50) ആണ് മരിച്ചത്. മരം കയറ്റി ഇറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ലത .മക്കൾ: സാന്ദ്ര, സായന്ത്.സഹോദരങ്ങൾ: ചന്ദ്രൻ ,ലക്ഷ്മി ,മിനി ,തങ്കമണി,കാർത്ത്യായനി.

LOCAL NEWS

‘നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ഏറ്റു വാങ്ങി

ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.    

LOCAL NEWS

ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു

രാജപുരം: ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് 36 വർഷത്തിനൂശേഷം ഒത്തുചേർന്നു.സംഗമം സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ,ഡെപ്യൂട്ടി തഹസീൽദാർ ബി.രാമു,വി.മണി, ജോയി പെരുമാണൂർ,അലോണ ബിജു,സോണി ജോസഫ്,മോളി ജോസഫ്് എന്നിവർ പ്രസംഗിച്ചു. 86-87 ബാച്ചിനെ പഠിപ്പിച്ച അധ്യാപകരായ കെ.ടി മത്തായി,എൽസമ്മ,എ.എൽ തോമസ്,പീറ്റർ,ഏലിക്കുട്ടി എന്നിവരെ ആദരിച്ചു.  

LOCAL NEWS

കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം: അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും

മാത്തിൽ: കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ മാത്തിൽ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഫുട്‌ബോൾ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 30 ന് മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും . അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ഘോഷയാത്ര മാത്തിൽ എസ് ബി ഐ യുടെ സമീപത്തുനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ഉദ്ഘാടന പരിപാടി ഓഡിറ്റോറിയത്തിൽ നടക്കും ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി വി […]

LOCAL NEWS

കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.

LOCAL NEWS

കൊട്ടോടിയിൽ ചെക്ക് ഡാം: എം എൽ എ വിളിച്ച യോഗം 17ന്; പ്രതീക്ഷയോടെ നാട്ടുകാർ

ചുളളിക്കര: വരൾച്ച ഏറെ രൂക്ഷമാകുന്ന ഘട്ടത്തിൽ കൊട്ടോടിയിലെയും പരിസരപ്രദേശങ്ങളിലേയും കുടിവെളള ക്ഷാമത്തിനും കൃഷിക്കും ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് കൊട്ടോടിയിൽ ചെക്ക് ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കമ്മറ്റി രുപീകരിച്ച് എം എൽ എ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. 17ന് എം എൽ എ കാഞ്ഞങ്ങാട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നറിയുന്നു.എം എൽ എ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ,പദ്ധതിപ്രദേശത്തെ പഞ്ചായത്തംഗങ്ങൾ എന്നിവർ […]

LOCAL NEWS

കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ച

ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ചു. സംപൂജൃ സ്വാമി വിവിക്താനന്ദ സരസ്വതിയാണ് ശിലാന്യാസ കർമ്മം നിർവ്വഹിച്ചത്. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണംനടത്തി. ക്ഷേത്രം പ്രസിഡന്റ്് എ സി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. പി എം രാമചന്ദ്രൻ സ്വാഗതവും മധുസൂദനൻ പളളക്കാട് നന്ദിയും പറഞ്ഞു.

LOCAL NEWS

കാഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ച ഗതാഗതം താത്ക്കാലികമായി നിരോധിച്ചു

രാജപുരം: കാഞ്ഞങ്ങാട് ് – പാണത്തൂർ റോഡിൽ പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുള്ളിക്കര-കൊട്ടോടി-കുടുംബൂർ-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർഅറിയിച്ചു.  

LOCAL NEWS

വയമ്പിൽ വേളായി വീട്ടിൽ രാധ നിര്യാതയായി

ഇരിയ : വയമ്പിൽ വേളായി വീട്ടിൽ രാധ (67)നിര്യാതയായി ഭർത്താവ് മുളവിനി ഗോവിന്ദൻ.മക്കൾ: മഹേഷ് വയമ്പ് ( റെയിൻബോ മോട്ടോഴ്‌സ് കുശവൻകുന്ന്) ബിന്ദു ( വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത് അംഗം) ശോഭ .മരുമക്കൾ: സുചിത്ര ,മുരളിധരൻ (വരക്കാട്),കൃഷ്ണൻ(ലാലൂർ).

LOCAL NEWS

കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി

കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി. ഭാര്യ: അന്നമ്മ, പിതാവ് ജോൺ, മക്കൾ: ജോജോ,ജോമോൻ. സഹോദരങ്ങൾ: സെബാസ്റ്റിയൻ (കുറ്റിക്കോൽ), എൽസി (കുളിയംങ്കല്ല്), കൊച്ചുത്രേസ്യ(മണക്കടവ് മാംപൊയിൽ), ബാബു(പോൾ) കുറ്റിക്കോൽ