ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച ശ്രദ്ധേയമായി. മത — രാഷ്ട്രീയ –സാമൂഹിക — സാംസ്‌കാരിക — മാധ്യമ — പണ്ഡിത- എഴുത്തുകാരും പൊതു പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചര്‍ച്ചാ വിഷയമായി. അടിസ്ഥാന വികസനം,വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത,,കുടിവെള്ളം, പൊതു ടോയ്‌ലറ്റ്, ശ്മശാനമില്ലാത്തത്, തൊഴിലില്ലായ്മ, […]
LOCAL NEWS
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി
രാജപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 52-ാം ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പുനായര്‍ അഞ്ഞനമുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. എം കെ മാധവന്‍ നായര്‍, പി എ ആലി , എം എം സൈമണ്‍, സജി മണ്ണൂര്‍, ബി അബ്ദുള്ള, വി കെ ബാലകൃഷണന്‍ […]
ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം നവംബര്‍ 11 ന്
രാജപുരം:കാസര്‍കോട് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി കള്ളാറില്‍ ആരംഭിച്ച ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നവംബര്‍ 11 ന് തിങ്കളാഴ്ച രാവിലെ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കാംകോ മാംഗളൂര്‍ പ്രസിഡന്റ് കിഷോര്‍ കുമാര്‍ കൊടഗി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഘവേന്ദ്ര, കാസര്‍കോട് ഡിഡി ജ്യോതി […]
ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം : മാലക്കല്ല്,കളളാര്‍ സ്‌ക്കുളുകളിലായി നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജപുരം : 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2024 നവംബര്‍ 11, 12, 18, 19, 20 തീയതികളിലായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലും കള്ളാര്‍ എഎല്‍പി സ്‌കൂളിലുമായി 13 വേദികളിലായി നടക്കും. മലയോരത്തിന്റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്ന് വന്ന കലോത്സവത്തെ നാടിന്റെ ഉത്സവമായി നെഞ്ചിലേറ്റി ഒരുങ്ങിയിരിക്കുകയാണ് മലയോര നിവാസികള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് വേദികള്‍ ക്രമീകരിക്കുക. 80 ഓളം സ്‌കൂളുകളില്‍ നിന്നായി 3500 ഓളം കലാപ്രതിഭകള്‍ […]
തടയാം മഞ്ഞപ്പിത്തം: ആരോഗ്യ വിശദീകരണ സദസ്സ് നടത്തി
മാത്തില്‍ / കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം ധാരാളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും തളിപ്പറമ്പില്‍ ഉള്‍പ്പെടെ മഞ്ഞപ്പിത്ത മരണങ്ങളും നടന്നതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞപ്പിത്തത്തെ അറിയാം പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ആരോഗ്യ വിശദീകരണ യോഗം മാത്തില്‍ ടൗണില്‍ ചേര്‍ന്നു. മാത്തില്‍ പ്രസ് ഫോറം, വ്യാപാരി വ്യവസായി യൂണിറ്റ്, ആരോഗ്യ ശുചിത്വ സമിതി ഇവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യ വിശദീകരണ യോഗം കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ […]
പെരിങ്ങോം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉത്സവാഘോഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നു
പെരിങ്ങോം/ പെരിങ്ങോം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉത്സവാഘോഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നു. പെരിങ്ങോം താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആരാധനാലയ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.ആരോഗ്യ ശുചിത്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഹരിത പെരുമാറ്റ ചട്ടവും ഉത്സവാഘോഷ വേളയില്‍ പൂര്‍ണമായി പാലിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഉത്സവാഘോഷങ്ങള്‍ നടക്കുന്നതിനു മുന്നോടിയായി ഉത്സവാഘോഷ ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് രേഖാമൂലമുള്ള ഉത്സവാഘോഷ അറിയിപ്പ് നല്‍കും. തുടര്‍ന്ന് ഹെല്‍ത്ത് […]
സിപിഎം പനത്തടി ഏരിയാ സമ്മേളനം 9,10 തീയതികളില്‍ പാണത്തൂരില്‍; `ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 5000 പേര്‍ അണിനിരക്കുന്ന പ്രകടനം
രാജപുരം/ സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. എ കെ നാരായണന്‍ നഗറില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4:00 മണിക്ക് പാണത്തൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി […]
ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവം; തെരുവോര ചിത്രരചന സംഘടിപ്പിച്ചു
മാലക്കല്ല്: ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തെരുവോര ചിത്രരചന സംഘടിപ്പിച്ചു. മാലക്കല്ല് ടൗണില്‍ വെച്ച് നടന്ന ചടങ്ങില്‍ പത്തോളം പ്രശസ്ത ചിത്ര കാരന്‍ന്മാരോടൊപ്പം സമീപ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു. ചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ജനറല്‍ ചെയര്‍മാന്‍ ടി.കെ. നാരാണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമ താരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി കള്ളാര്‍ എ .എല്‍ പി സ്‌കൂള്‍ മാനേജര്‍ സുബൈര്‍ […]
വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലത്ത് മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്തു
രാജപുരം: പനത്തടി സെക്ഷന് കീഴിലെ ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശി സാബു ജോര്‍ജ് (50) നെതിരയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്‍പെട്ട ചുള്ളിക്കര – കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിന്റെ അധീനതയിലുളള സ്ഥലത്താണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ […]