LOCAL NEWS

ചാമുണ്ഡിക്കുന്ന് വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി

ചാമുണ്ഡിക്കുന്ന്: വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ദീപേഷ് (അധ്യാപകൻ), ദീപ. മരുമക്കൾ: ജ്യോതി (പാണത്തൂർ വില്ലേജ് ഓഫീസ്), കെ.സി മോഹൻദാസ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സോമൻ, കൃഷ്ണകുമാരി, ശശിധരൻ, മധുസുദൻ,പ്രഭാകരൻ,ഗീത,സതി,ലത,ലേഖ

LOCAL NEWS

അട്ടേങ്ങാനം കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി

അട്ടേങ്ങാനം : കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി. ഭാര്യ ഗംഗ മുരളി.അച്ഛൻ പരേതനായ നീലകണ്ഠപ്പിള്ള, അമ്മ തങ്കമ്മ ടി.എം .മക്കൾ രേഷ്ടി.ടിഎം, രശ്മി. ടി.എം. മരുമക്കൾ ശശികുമാർ.പി(കാറഡുക്ക ), ദേവനന്ദൻ (പൊടുത്തുരുത്തി, നീലേശ്വരം ). സഹോദരങ്ങൾ സോമൻ ടി.എൻ(വാ യാട്ടുപറമ്പ് ), രാജു. ടി.എൻ (ചാണൊക്കുണ്ട് ), ടി. എൻ. ചന്ദ്രൻ (അട്ടേങ്ങാനം ), ടി. എൻ. മോഹനൻ (അട്ടേങ്ങാനം ), രാജമ്മ (ബളാന്തോട് ), മിനി(മണക്കടവ്).

LOCAL NEWS

സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു

ഇരിയ : മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്. സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണ പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ […]

LOCAL NEWS

വിനോദ് ജോസഫ്് ജില്ലാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്് വർക്കേഴ്‌സ് യൂണിയൻ INTUC ജില്ലാ ജനറൽ സെക്രട്ടറി ആയി വിനോദ് ജോസഫ്് ചെട്ടിക്കത്തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കോടോം-ബേളൂർ മണ്ഡലം ജനശ്രീ ചെയർമാനും പഞ്ചായത്ത് 6- ാംം വാർഡ് കൺവീനറും കൂടിയാണ് ്്‌വിനോദ് ജോസഫ്  

LOCAL NEWS

‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം ഏറ്റുവാങ്ങി

ചുളളിക്കര: നിസ്സാം ചുള്ളിക്കര എഴുതിയ ‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം നിസ്സാമിൽ നിന്ന് പ്രതിഭാ ലൈബ്രറിക്കുവേണ്ടി ലൈബ്രറി കൗൺസിലംഗം കെ. ഗംഗാധരൻ ഏറ്റുവാങ്ങി. കെ.മോഹനൻ, കെ വി ഷാബു, എം.ഡി ജോസുകുട്ടി, കെ.ബാലകൃഷ്ണൻ,പി.നാരായണൻ ,ആലീസ് ടീച്ചർ എന്നിവർ പങ്കെടുത്തു.

LOCAL NEWS

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി

അട്ടേങ്ങാനം :കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി. രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരുംനാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷനായ ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് […]

LOCAL NEWS

രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിൽ സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി

രാജപുരം: രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമുണർത്തി സമ്മർ ഹോക്കി ക്യാമ്പ് ‘2K23’ യ്ക്ക് തുടക്കമായി. 15 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സ്‌കൂൾ മാനേജർ ഫാദർ:ജോർജ്ജ് പുതുപ്പറമ്പിലിന്റെ അദ്ദ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ T K നാരായണൻ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ O A അബ്രഹാം, PTA പ്രസിഡന്റ് ശ്രീ പ്രഭാകരൻ,കായിക അധ്യാപകൻ Dr: സിബി ലൂക്കോസ് എന്നിവർ സംസാരിച്ചു ക്യാമ്പ് നയിക്കുന്നത് ശ്രീ അനീഷ്‌കുമാർ(XARMY).

LOCAL NEWS

ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി

രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക  

LOCAL NEWS

ഇരുപത്തിയൊന്നാം വർഷവും പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയവുമായി കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ

രാജപുരം: കൊട്ടോടിസെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഐസിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിയൊന്നാം വർഷവും നൂറിന്റെ മികവിൽ. രാജപുരം ഫെറോനയുടെ കീഴിൽ, കൊട്ടോടിയിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 22 കുട്ടികൾ പരീക്ഷ എഴുതിയതിൽ 13 ഡിസ്റ്റിങ്ഷൻ, 8 കുട്ടികൾ ഫസ്റ്റ് ക്ലാസ്സ് , 1 സെക്കൻഡ് ക്ലാസ്സ് എന്നിവ കരസ്ഥമാക്കി. 95 ശതമാനം മാർക്ക് നേടി എം. അനഘ, 94 നേടി എം. മഞ്ചരി , 90 ശതമാനം നേടി […]

LOCAL NEWS

മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി

ചുളളിക്കര: മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി. കാര്യം മറ്റൊന്നുമല്ല, വെളളരിക്കുണ്ട് കോളനിയിൽ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ നിലയിൽ കുപ്പികളും പ്ലാസിറ്റിക്കുകളും കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.അവശേഖരിച്ചുകൊണ്ടാണ് കുട്ടികൾ മാതൃകയായത്. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ പക്ഷേ കുട്ടികൾ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.ആരും പറയാതെ ആരുടേയും നിർദ്ദേശമില്ലാതെ ഈ കുരുന്നുകളുടെ മനസിൽ തോന്നിയ നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് .കോളനിയിലെ ഹൃതിക്, ശ്രീദേവ്, പ്രതുൽ, വൃജിത്ത്, അനശ്വര, ആരധിയ എന്നീ കുട്ടികളാണ് […]