രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുന:പ്രതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. വൈകിട്ട് ആചാര്യ വരവേൽപ്പ് , തുടർന്ന് പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ അരങ്ങേറും. നാളെ രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം, ഗണപതിഹോമം എന്നിവ നടക്കും. രാവിലെ ആറ് മുതൽ 7. 45 വരെയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. വൈകുന്നേരം നാലിന് മുത്തപ്പനെ മലയിറക്കൽ ചടങ്ങ്. തുടർന്ന് അന്തി വെള്ളാട്ടം സന്ധ്യാ വേല, കളിക്കപ്പാട്ട്, വെള്ളകെട്ടൽ എന്നിവ നടക്കും.
LOCAL NEWS
ചികിത്സാ സഹായം കൈമാറി
ചുളളിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയറോട്ടെ ചേന്നംകുളം ജോസിന്റെ ചികിത്സ സഹായവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ബ്രിസ് ബണിൽ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ ക്‌നാനായ കുടുംബാംഗങ്ങൾ ചേർന്ന് പിരിച്ചെടുത്ത 2,83,696/-രൂപയുടെ ചെക്ക് അവരുടെ ബന്ധുക്കൾ ജോസിന്റെ അമ്മ എൽസമ്മയ്ക്ക് കൈമാറി. സമീപം ജോസിന്റെ ഭാര്യ അഞ്ചുവും മക്കളും കൂടെ ഉണ്ടായിരുന്നു. ജോസിന്റെ അമ്മ അഞ്ചുവർഷമായി അരയ്ക്ക് താഴോട്ട് തളർന്ന് കട്ടിലിൽ തന്നെയാണ്. ജോസിന്റെ പിതാവ് 20 […]
ആദ്യകാല കുടിയേറ്റ കർഷകനും റിട്ടയേർഡ് കെ എസ് ആർ ടി സി ഡ്രൈവറുമായിരുന്ന ജോയി ഈഴാറാത്ത്( 75) നിര്യതനായി.
രാജപുരം: ആദ്യകാല കുടിയേറ്റ കർഷകനും റിട്ടയേർഡ് കെ എസ് ആർ ടി സി ഡ്രൈവറുമായിരുന്ന ജോയി ഈഴാറാത്ത്( 75) നിര്യതനായി. സംസ്‌കാരം നാളെ (ഞായറാഴ്ച്ച) വൈകുനേരം 3.30 ന് രാജപുരം തിരുക്കുടുംബ ഫൊറോന ദേവലയത്തിൽ. മക്കൾ: ജോമോൻ, ബിന്ദു, ദീപ, ദീപ്തി, മരുമക്കൾ ബാബു പാറയിൽ, ഷൈജോ മുകളേൽ, അനിത മുളവേലിപ്പുറത്ത്. സാഹോദരങ്ങൾ ചിന്നമ്മ, മേരി, ത്രേസീയാമ്മ, കിക്കിലിയ, സെലീന, ബ്രിജിത്ത, അലക്‌സാണ്ടർ, ഗ്രേസ്സി,സണ്ണി.
സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത ശുചീകരിച്ചു
കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI […]
ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് നാളെ തുടങ്ങും
രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന – കളിയാട്ട ഉത്സവത്തിന് നാളെ തുടക്കമാവുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് സമാപിക്കും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് […]
തൊഴിലുറപ്പ് നൂറു ദിനം പൂർത്തീയാക്കിയവർക്കും അരങ്ങ് കലോൽസവത്തിലെ വിജയികൾക്കും അനുമോദനമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്
പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത […]
കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു
ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്‌നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല. ഇ.ചന്ദ്രശേഖരൻ എ എൽ എ […]