LOCAL NEWS

മികവ് 2023- എസ് എസ് എൽ സി, പ്ലസ് ടു പ്രതിഭാ ശാലികളെ അനുമോദിച്ചു

ബന്തടുക്ക :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു -വിലെ ഫുൾ A+ വിജയികളെ സ്‌കൂൾ അങ്കണത്തിൽ വെച്ചു പി ടി എ & സ്റ്റാഫിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മികവ് 2023 ൽ വെച്ച് അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനത്തിന്റെ അധ്യക്ഷതയിൽ കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് ബന്തടുക്ക ഡിവിഷൻ മെമ്പർ ബി കൃഷ്ണൻ, കുറ്റിക്കോൽ […]

LOCAL NEWS

മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി

പാണത്തൂർ : മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി. ആരാധനയും മെഴുകുതിരി കത്തിച്ച് പ്രാർത്ഥനനയും നടന്നു. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസിസ്റ്റന്റ് വികാരി ഫാ.അജിത്ത് വെങ്കിട്ടയിൽ കൈക്കാരൻന്മാരായ അജി പൂന്തോട്ടം, സജി കക്കുഴി, കോഡിനേറ്റർ ജോണി തോലംപുഴ, രാജീവ് മൂലക്കുന്നേൽ,സി. ടെസ്‌ലിറ്റ് SABS, സി.അലീന എന്നിവർ നേതൃത്വം നൽകി.

LOCAL NEWS

മണിപ്പൂരിൽ ക്രൈസതവ വിശ്വസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സെന്റ് മേരീസ് ചർച്ച് മേരിപുരം ഇടവകാ സമൂഹം പ്രതിക്ഷേധറാലി നടത്തി

കരിവേടകം : മണിപ്പൂർ ക്രൈസതവ വിശ്വസി സമൂഹം നേരിടുന്ന കൊടിയ പീഡനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സെന്റ് മേരീസ് ചർച്ച് മേരിപുരം ഇടവകാ സമൂഹം പ്രതിക്ഷേധറാലി നടത്തി.ഇടവക വികാരി ഫാ.ആന്റണി ചാണക്കാട്ടിൽ ഉത്ഘാടനം ചെയ്തു. മേരിപുരം ഇടവക കോഡിനേറ്റർ സണ്ണിക്കുട്ടി കാഞ്ഞിരത്തുമൂട്ടിൽ അധ്യക്ഷത വഹിച്ചു. കരിവേടകം ബെനഡിക്ടിൻ ആശ്രമം സുപ്പിരിയർ ഫാ: ജോസ് കുന്നേൽ, മേരിപുരം സാൻ ജോസ് കോൺവെന്റ് സുപ്പിരിയർ സി. തുഷാര, ജോളി പാറേക്കാട്ടിൽ,, കുര്യൻ എം.എൽ മാന്തോട്ടം എന്നിവർനേതൃത്വംനല്കി.

LOCAL NEWS

കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.

LOCAL NEWS

ശങ്കരംപാടി കോറോബരയിൽ ആനകളുടെ വിളയാട്ടം.വ്യാപകമായി കൃഷി നശിപ്പിച്ചു

പടുപ്പ്: നാട്ടുകാരെ ഭയപ്പാടിലാക്കി ശങ്കരംപാടിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു ശങ്കരംപാടി കോറോബരയിൽ ഇന്നലെ അനയെത്തി ഏകദേശം 5 ഓളം ആളുകളുടെ സ്ഥലതുള്ള തെങ്ങും വാഴകളും കവുങ്ങകളും നശിപ്പിച്ചു, പ്രകാശ് ശങ്കരംപാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കയറി നാശം വിതച്ചത്. നിരവധി തെങ്ങുകളും കമുകും വാഴകളും നശിപ്പിച്ചു. സ്ഥലം വാർഡ് മെമ്പർ ഷീബ സന്തോഷ്, വില്ലേജ് ഓഫീസർ ജൂഡ്, രാമചന്ദ്രൻ സി, ലിജോ, രാജേഷ്, വില്ലേജ് […]

LOCAL NEWS

വയോജനങ്ങളോടുളള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം : കേരള സീനിയർ സിറ്റിസൺ ഫോറം

ചുളളിക്കര : വയോജനങ്ങളോടുളള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ചുള്ളിക്കര യൂണിറ്റ് യോഗം ആവ്ശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം. എം.ജെ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.ു യോഗത്തിൽ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് സ്വാഗതവും രാജു നന്ദിയുംപറഞ്ഞു.  

LOCAL NEWS

ചുള്ളിക്കര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂർ മക്കൾക്കു വേണ്ടി സമാധാന റാലി നടത്തി

ചുള്ളിക്കര: ചുള്ളിക്കര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂരിലെ പിഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമാധാന റാലി നടത്തി.അക്രമം അവസാനിപ്പിക്കൂവാൻ സർക്കാർ വേണ്ട രീതിയിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ജോഷി വല്ലാർക്കാട്ടിൽ, ഫാ. സണ്ണി SDB, ഫാ ജോർജ് SDB. സജി മുളവനാൽ എന്നിവർസംസാരിച്ചു.

LOCAL NEWS

ജില്ലാ കലക്ടർ കഴിഞ്ഞ മാസം ഇന്ധന ടാങ്കർ മറിഞ്ഞ പരിയാരത്ത് സന്ദർശനം നടത്തി

പാണത്തൂർ: ജില്ലാ കലക്ടറുടെ പഞ്ചായത്തു സന്ദർശനത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്തു സന്ദർശിച്ച ജില്ലാ കലക്ടർ കഴിഞ്ഞ മാസം ഇന്ധന ടാങ്കർ മറിഞ്ഞ പരിയാരത്ത് സന്ദർശനം നടത്തി. അപകടത്തിനിടെ ഡീസൽ കലർന്ന കിണറും പിന്നീട് സീസലിന്റെ സാന്നിധ്യം ഉണ്ടായ കിണറുകളും സന്ദർശിച്ചു.  

LOCAL NEWS

ജില്ലാ കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത് സന്ദർശിച്ചു ജനപ്രതിനിധികൾ വിവിധ വിഷയങ്ങൾ കലക്ടർക്ക് മുമ്പിൽ അവതരിപ്പിച്ചു

പാണത്തൂർ :ജില്ല കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത് സന്ദർശിച്ചു.ജില്ല കളക്ടറുടെ പഞ്ചായത്ത് സന്ദർശന പരിപാടി യുടെ ഭാഗമാണ് സന്ദർശനം നടത്തിയത്.ഒന്നു മുതൽ പതിനഞ്ച് വാർഡുകളിലെ മുഴുവൻ ജന പ്രതിനിധികളിൽ നിന്നും വാർഡുകളിലെ പ്രശ്‌നങ്ങൾ ജില്ലാകളക്ടർ ചോദിച്ചറിഞ്ഞു.പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലെ ആന ശലൃം, യാത്ര പ്രശ്‌നങ്ങൾ,കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നവീകരണം ഇഴയുന്നത്,മരംമുറിക്കലിലെ കാല താമസം,പട്ടികവർഗ്ഗ മേഖലയിലെ വിദ്യാവാഹിനി പദ്ധതിയിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ജന പ്രധിനിധികൾ കളക്ടറുടെ ശ്രദ്ധയിൽപെടുത്തി.  

LOCAL NEWS

അയറോട്ട് ഗുവേര വായനശാല ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

അയറോട്ട് :ഗുവേര വായനശാല ഡോക്ടേഴ്‌സ് ദിനം ആചരിച്ചു.ബംഗാൾ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഭിഷഗ്വരനുമായ sഡോ.ബി സി റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിച്ചു വരുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി.വി ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടും നാട്ടുകാരനുമായ ഡോ.സി.സുകുവിനെ ചടങ്ങിൽ ആദരിച്ചു. അഞ്ചാം വാർഡ് മെമ്പർ ബിന്ദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി.ചന്ദ്രൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗണേശൻ.എ, പൊതു പ്രവർത്തകൻ നാരായണൻ കെ […]