LOCAL NEWS

ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു

പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്‌സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.    

LOCAL NEWS

വയമ്പ് പി.കൃഷ്ണപിള്ള വായനശാല വിജയോൽസവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു

ഏഴാംമൈൽ:വയമ്പ പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.രാജേഷ് സ്‌കറിയ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ചടങ്ങിൽ കെ എസ് എഫ് ഇ യിൽ എ ജി എം ആയി സ്ഥാനകയറ്റം കിട്ടിയ കുഞ്ഞികണ്ണൻ. എച്ചിനെ ആദരിച്ചു.വായനശാല പരിധിയിൽ SSLC, PLUSTWO ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.യങ്ങ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ജിൻസ് ജോസഫഡി വൈ എഫ് ഐ […]

LOCAL NEWS

കെ സി വൈ എൽ രാജപുരം യൂണിറ്റ്് വിദ്യാർത്ഥികൾക്ക് വാട്ടർ ബോട്ടിൽ സമ്മാനിച്ചു

രാജപുരം : കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ പി സ്‌കൂളിൽ ഈ വർഷം അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാട്ടർ ബോട്ടിൽ സമ്മാനിച്ചു. സ്‌കൂൾ അസംബ്ലി മധ്യേ കെസിവൈഎൽ പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി വാട്ടർ ബോട്ടിൽ ഹെഡ്മാസ്റ്റർ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുക’ എന്നതിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം […]

LOCAL NEWS

കേരള റേഷൻ എംപ്ലോയീസ് യൂണിയൻ അനുമോദനവും യാത്രയയ്പ്പും നൽകി

കാഞ്ഞങ്ങാട്:-കേരള റേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു)ജില്ലാ കമ്മിറ്റി ഈ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സപ്ലൈ ഓഫീസർ എൻ ജി ഷാജിമോൻ.,ജോലി മാറിപ്പോകുന്ന സംഘടന ജില്ലാ ഭാരവാഹി എം സുനിത എന്നിവർക്കുള്ള യാത്രയയപ്പ്.വിവിധ സംഘടനകളിൽ നിന്നും രാജിവച്ച് യൂണിയനിൽ അംഗത്വം എടുത്തവർക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങ് സി ഐടി യു […]

LOCAL NEWS

മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിന്റെ പരിസ്ഥിതി ദിനാഘോഷം

പാറപ്പള്ളി : ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി വേപ്പിന്റെയും മുരിങ്ങയുടെയും തൈകൾ നട്ട് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു.ഗുരുപുരം അംഗൻവാടി പരിസരത്ത് തൈകൾ നട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി.ദാമോദരൻ പരിപാടി ഉദ്്്ഘാടനം ചെയ്തു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എം.രാമചന്ദ്രൻ, അഗിത, ഗോപകുമാരി എന്നിവർ സംസാരിച്ചു. അയൽ സഭ […]

LOCAL NEWS

കള്ളാറിലെ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി

കളളാർ: കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാഗം കള്ളാർ, ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മാലക്കല്ല എ യു പി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. പരേതനായ ഐ സി മാത്യു സാറിന്റെ ഭാര്യയാണ്. സുജിൽ മാത്യൂസ് (എ യു പി സ്‌കൂൾ മാലക്കല്ല് ), അജിൽ മാത്യൂസ് പാണത്തൂർ ( സി. പി. എം ലോക്കൽ കമ്മിറ്റി അംഗം ), പ്രിജിൽ മാത്യൂസ് ( ക്രൗൺ സൈക്കിൾസ്, കള്ളാർ ) എന്നിവർ മക്കളാണ്. […]

LOCAL NEWS

പനത്തടി പഞ്ചായത്ത്് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ പ്രവേശനോത്സവം നടത്തി

പനത്തടി : ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്്തു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാമാരായ ലതാഅരവിന്ദൻ, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൌഡ മറ്റ് ഭരണ സമിതി അംഗങ്ങൾ, […]

LOCAL NEWS

പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതിദിനമാചരിച്ചു

പനത്തടി : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പരിസ്ഥിതിദിനമാചരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾക്ക്് നിന്നും വൃക്ഷത്തൈ കൈമാറി കൊണ്ട് പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ റാലിയായി സെന്റ് മേരിസ് കോളേജിലെത്തി വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ബിനു സോണി എന്നിവർക്ക് കൈമാറി. അധ്യാപകരായ ജിൻസി തോമസ,് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി      

LOCAL NEWS

പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭയിൽ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത്് പ്രഖ്യാപനവും നടത്തി

പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി ഒപ്പം സമ്പൂർണ്ണ ശുചിത്വ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് പി എം കുര്യക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് […]