കൊട്ടോടി : 2022-23 വർഷം ഡിഗ്രി, ഐ സി എസ് സി , എസ് എസ് എൽ സി എന്നി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ് 14-ാം വാർഡ് കമ്മറ്റി അനുമോദിച്ചു.തമ്പായി അമ്മ,വാർഡ്് പ്രസിഡന്റ് നാരായണൻ,മണ്ഡലം പ്രസിഡന്റ് എം എം സൈമൺ,പഞ്ചായത്ത്് പ്രസിഡന്റ് ടി കെ നാരയണൻ, ,കുഞ്ഞമ്പു നായർ മഞ്ഞങ്ങാനം, ആദിവാസി കോൺഗ്രസ് കളളാർ പഞ്ചായത്ത്് പ്രസിഡന്റ് സുന്ദരൻ, ബി. അബ്ദുളള, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ് മാസ്റ്റർ, ബാലകൃഷ്ണൻ […]
LOCAL NEWS
മലന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അഫ്‌സലിനുുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി
ബളാംതോട് : മലന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അഫ്‌സലിനുുവേണ്ടി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. പനത്തടി മാച്ചിപ്പള്ളി 4 സെന്റ് കോളനിയിൽ താമസിക്കുന്ന ഗഫൂറിന്റെ മകൻ മുഹമ്മദ് അഫ്‌സൽ (17) ആണ് മലന്തേനിച്ചയുടെ കുത്തേറ്റ് ചികിൽസയിൽ കഴിയുന്നത്. അഫ്‌സലിനെ സഹായിക്കാൻ 11 വാർഡ് മെബർ സജിനിമോൾ ചെയർമാനും കെ.പത്മനാഭൻ മാച്ചിപള്ളി കൺവിനറുമായിട്ടുള്ള കമ്മിറ്റി സ്വരൂപിച്ച സഹായ ധനം വാർഡ് മെബർ സജിനി മോളുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് വികസന സ്റ്റാൻറ്റിഗ് കമ്മറ്റി ചെയ പേഴ്‌സൽ പത്മകുമാരി കുട്ടിയുടെ […]
പാണത്തൂർ പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി സംസ്‌കാരം നാളെ
പാണത്തൂർ: പുത്തൂരടുക്കത്തെ ജോസഫ് ഇലവുങ്കൽ(85) നിര്യാതനായി. ഭാര്യ: മേരി കാളികാവ്(പുളിക്കൽ കുടുംബാംഗം). മക്കൾ: സുമോൾ, നോവർ, പോൾസൺ, ലാസോ. മരുമക്കൾ: പൈലി, അനിത, റോസ്ലിൻ, ഡോണ. സഹോദരങ്ങൾ: തങ്കമ്മ, മാത്യു, കുട്ടിയമ്മ, ദേവസ്യാച്ചൻ, തൊമ്മച്ചൻ, സോഫിയാമ്മ, അൽഫോൻസ, മോളി, ജോർജ് കുട്ടി. സംസ്‌കാരം നാളെ രാവിലെ 11-ന് പാണത്തൂർ സെയ്ന്റ് മേരീസ് ദേവാലയത്തിൽ
പടുപ്പിലെ തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി
പടുപ്പ്: തൈക്കുന്നും പുറത്ത് സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ) 85 നിര്യാതനായി . ഭാര്യ സെലീന പേരാവൂർ ചെങ്ങോം വളളിയാം തൊടുകയിൽ കുടുംബാംഗം. മക്കൾ: മേഴ്‌സി (ബാംഗ്ലൂർ), സാബു (ബന്തടുക്ക),ജാൻസി(പൂനൈ),ജെയ്‌സി(പൂനൈ),(ദുബായ്) സാഞ്ചൻ മരുമക്കൾ: ബാബു (ബാംഗ്ലൂർ),ഷിജി(കരിവേടകം), വിൽസൺ (ദുബായ്), ജോൺസൺ (ദുബായ്),,ജിസ്മി(ദുബായ്) ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പടുപ്പ് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ
കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം അനുമോദനം സംഘടിപ്പിച്ചു
കട്ടൂർ: ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം പരിധിയിലുള്ള SSLC ,+2 മുഴുവൻ വിഷയങ്ങൾക്കും A plus ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി ( GHSS Kumbla ) മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4-ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്‌കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. […]
കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറക്കാർ ഒത്തു ചേർന്നു; സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം ഉദ്ഘാടനം ചെയ്തു
ഇരിയ : ബാലൂർ കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറയിൽ പെട്ടവരുടെ സംഗമം ഇരിയ മഹാത്മാ സ്‌കൂളിൽ വെച്ച് നടന്നു. സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ. വി ഗോപാലൻ ഇരിയ അധ്യക്ഷത വഹിച്ചു. കെ വി കേളു പാറപ്പള്ളി, കെ വി ബാലകൃഷ്ണൻ മരുതോം, കെ വി കൃഷ്ണൻ പാണത്തൂർ, കെ വി കുഞ്ഞമ്പു ഇരിയ, കെ കോമൻ കല്ല്യോട്ട്, പി കുഞ്ഞമ്പു ഇരിയ, ദാമോദരൻ […]
അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് ഒടയംചാലിൽ സ്വീകരണം നൽകി
രാജപുരം: അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂണിറ്റിലെ ഒടയംചാലിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് രാജീവൻ സ്‌നേഹയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്ങരംകാട്, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് frameart,മേഖല വൈസ്പ്രസിഡന്റ് ജസ്റ്റിൻ കെ.സി എന്നിവർ സംസാരിച്ചു.യൂണിിറ്റ് സെക്രട്ടറി റെനി ചെറിയാൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ വിനു ചിപ്പി നന്ദിയുംപറഞ്ഞു.
ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
രാജപുരം: ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ് നേടിയ ആര്യശ്രീ , നന്ദ കിഷോർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാർത്തിക രവീന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡന്റ് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബാബു പ്രസംഗിച്ചു. കെ.കുമാരൻ മഞ്ഞങ്ങാനം, ഗോവിന്ദൻ ആചാരി, വി.കൃഷ്ണൻ എന്നിവർ വിജയികൾക്ക്അനുമോദനംനൽകി.
പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ ആർ ഗോവിന്ദൻ നായർ (85) നിര്യാതനായി
കോളിച്ചാൽ: പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ ആർ ഗോവിന്ദൻ നായർ (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയശ്രീ കെ ജി; ജയലത; പരേതനായ കെ ജി മോഹൻ ലാൽ. മരുമക്കൾ: വിജയകുമാരൻ നായർ (ബളാംന്തോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്), ബാലകൃഷ്ണൻ മാനടുക്കം, മായാദേവി. സഹോദരങ്ങൾ: എം ആർ പരമേശ്വരൻ നായർ; കെ ആർ നാരായണൻ നായർ; കെ ആർ അപ്പുക്കുട്ടൻ നായർ; പരേതനായഗോപിനാഥൻ നായർ.
പനത്തടി ഫോറോനയിൽ മിഷൻ ലീഗിന്റെ 2023-24 പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു
പനത്തടി : പനത്തടി ഫോറോനയിൽ മിഷൻ ലീഗിന്റെ 2023-24 പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. ഫോറോനാ വികാരി ഫാ.ജോസഫ് വാരണത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. രുപതാ സെക്രട്ടറി ജെസി പട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഫോറോനാ ഡയറക്ടർ ഫാ.മൈക്കിൾ മഞ്ഞക്കുന്നേൽ, ഫാ. ജോർജ്ജ് പഴേപ്പറമ്പിൽ, ബിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു. പുതിയ വർഷത്തെ ജൂനിയർ സീനിയർ ഭാരവാഹികളെ തെരഞ്ഞെടു