LOCAL NEWS

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ വായനവാര ചടങ്ങ് മതസൗഹാർദത്തിന്റെ ഊഷ്മളതയിൽ കുരുന്നുകൾക്ക് നവ്യാനുഭവമായി

മാലക്കല്ല്:ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്‌കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് നിഷ, സമദ് ഉസ്താദ്, സി. അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിന്റെ ഊഷ്മളതയിൽ […]

LOCAL NEWS

രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം നടത്തി

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്‌കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്‌കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനാദിനവുമായി ബനധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ ഒ എ അബ്രാഹം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ് നന്ദിയും പറഞ്ഞു.

LOCAL NEWS

കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ചേർന്നു

ഒടയംചാൽ :കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ഒടയംചാൽ റോട്ടറി ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അദ്ധ്യക്ഷതയും വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]

LOCAL NEWS

സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം വൈസ് പ്രസിഡന്റ്പി.രാജപ്പൻ നായരുടെ അധ്യക്ഷതയിൽ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു സേവാഭാരതി ജില്ലാ ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി. ഖണ്ഡ് സംഘചാലക് പി.ജയറാം സരളായ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.സുരേഷ്, സേവാ പ്രമുഖ് എൻ.ആർ.ദിലീപ് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി രാജപ്പൻ നായർ , […]

LOCAL NEWS

പയ്യന്നൂർ മാവിച്ചേരിയിലെ പടിഞ്ഞാറെ വീട്ടിൽ രാമൻ (76 വയസ്സ്) നിര്യതയനായി

പയ്യന്നൂർ മാവിച്ചേരിയിലെ പടിഞ്ഞാറെ വീട്ടിൽ രാമൻ (76 വയസ്സ്) നിര്യതയനായി. ഭാര്യ: – ലക്ഷ്മി. മക്കൾ :- ബാബു (ബിൽഡിങ് കോൺട്രാക്ട് വർക്ക്) ബേബി, ബിന്ദു മരുമക്കൾ :-ഷീബ (കടന്നപ്പള്ളി ), വിജയൻ കോമരം ( അതിയടം മുച്ചിലോട്ട് ) ഉമേശൻ ( ഡ്രൈവർ, വെള്ളൂർ ) സഹോദരങ്ങൾ :-നാരായണൻ അന്തിതിരിയൻ ( കോക്കാട് ) പരേതരായ കണ്ണൻ, നാരായണി, കൃഷ്ണൻ. സംസ്‌കാരം നാളെ രാവിലെ  

LOCAL NEWS

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ആവേശമായി ചക്ക മഹോത്സവം

പാറപ്പള്ളി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശകരമായ അനുഭവമായി മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.അമ്പലത്തറ സി ഐ ടി.കെ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനികൃഷ്ണൻ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് അംഗം സബിത ചൂരിക്കാട്, ടി.കെ.കലാരഞ്ജിനി, […]

LOCAL NEWS

അപകടങ്ങൾ തുടർക്കഥയാകുന്ന പാണത്തൂർ പരിയാരത്ത് പാർശ്വഭിത്തികളും അപകട സൂചന ബോർഡുകളും സ്ഥാപിക്കണം : എസ്. വൈ. എസ്

ചുള്ളിക്കര :പാണത്തൂർ പരിയാരത്ത് വാഹനാപകടങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് റോഡിന് വീതിയും, വശങ്ങളിൽ പാർശ്വഭിത്തിയും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന് എസ്. വൈ. എസ്. പാണത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.ജില്ലയിലെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായ റോഡുകളുടെ അടിസ്ഥാന വികസനം വർധിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും , നിരവധി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ ശ്രദ്ധ തിരിയാത്തത് ഏറെ നിരാശജനകമാണെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും എസ്. വൈ എസ്. സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സർക്കിൾ കമ്മിറ്റി സെക്രട്ടറി […]

LOCAL NEWS

ബേഡഡുക്ക താലൂക് ആശുപത്രിയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും നടത്തി

ബേഡഡുക്ക : കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി താലൂക് ആശുപത്രി ബേഡഡുക്കയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും നടത്തി.ബേഡഡുക്ക താലൂക് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ. കൃപേഷ്. എം വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ. എം ഉദ്ഘടനം ചെയ്തു.പരിപാടിയിൽ പിയർ എഡ്യൂക്കേറ്റർസിനു കിറ്റ് വിതരണം നടത്തി.എച്ച് ഐ ഇൻ ചാർജ് സുരേഷ് ബാബു, എൽ എച്ച്് ഐ ഇൻ ചാർജ് കാർത്തിയനി. പി, പി […]

LOCAL NEWS

പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നുവെന്ന് പ്രതിപക്ഷ ആരോപണം

പാണത്തൂർ: പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ നിരവധി തവണ പാഴ് വസ്തുക്കൾ വിറ്റ് പണം കൈപ്പറ്റിയതായാണ് ആരോപണം.മാലിനൃങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് ക്ളിൻ കേരള മിഷനുമായി ഉടമ്പടിയിൽ എർപ്പെട്ടിടുണ്ട്. എന്നാൽ വാർഡുകളിൽ നിന്ന് എം.സി.എഫിലേക്ക് മാറ്റുന്ന ഇ_മാലിനൃങ്ങൾ ഉൾപ്പെടെയുള്ളവ പുറമെ വില്ക്കുന്നത് പഞ്ചായത്ത് ഗൗരവത്തിൽ കാണണമെന്നാണ് അംഗങ്ങൾ ആവശ്യപെട്ടത്. പ്രതിപക്ഷത്തിൻരെ ആരോപണം ശരിവെച്ച […]

LOCAL NEWS

പനത്തടി പഞ്ചായത്തിൽ മാധ്യമ വിലക്ക്; ഭരണസമിതി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കി ജനങ്ങളുടെ അറിയാനുളള അവകാശത്തിൻന്മേലുളള കടന്നുകയറ്റമെന്ന് ആക്ഷേപം

പാണത്തൂർ: പഞ്ചായത്ത് ഭരണസമിതിയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കി.ഇന്ന് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ഓൺലൈൻ പത്രമായ ഗ്രാമശബ്ദത്തിന്റെ പ്രതിനിധിയെയാണ് ഭരണകക്ഷി പുറത്താക്കിയത്.യോഗത്തിലിരിക്കാൻ പ്രസിഡന്റിന്റെ അനുമതിയില്ലെന്ന് കാരണം നിരത്തിയാണ് മാധ്യമ പ്രവർത്തകനെ പുറത്താക്കിയത്. അടുത്തിടെയാണ് ഗ്രാമശബ്ദം ഓൺലൈൻ പത്രം തുടങ്ങിയത്.കഴിഞ്ഞ മാസം 31ന് നടന്ന ഭരണസമിതിയോഗത്തിലെത്തി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയച്ച് ചില ആരോപണങ്ങൾ അന്ന് വാർത്തയായിരുന്നു. ഭരണസമിതി യോഗങ്ങളിൽ മാധ്യമപ്രവർത്തകരെ അനുവദിച്ചാൽ ഭരണസമിതിയുടെ […]