രാജപുരം : കളളാർ പഞ്ചായത്തിൽപ്പെടുന്ന രാജപുരം വൈദ്യുതി സെക്ഷന്റെ പരിധിയിലെ പ്രദേശങ്ങൾ പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ബളാംതോട് സെക്ഷന്റെ ചെറിയൊരു ഭാഗം മാത്രമാണ് കളളാർ ഗ്രാമപഞ്ചായത്തിൽപ്പെടുന്നത്. ബാക്കിയുളള ഭാഗംകൂടി ചേർക്കുമ്പോൾ കളളാർ പഞ്ചായത്ത് പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലാവും. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുളളതായി കത്തിൽ ചൂണ്ടിക്കാട്ടി. അതിന് പറമേ ഇപ്പോൾ രണ്ടും മൂന്നും കിലോമീറ്റർ […]
LOCAL NEWS
മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളിച്ചാലിൽ ജപമാല റാലി നടത്തി
കോളിച്ചാൽ: പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യവും ജപമാല റാലിയും കോളിച്ചാൽ ടൗണിൽ പനത്തടി സെൻറ് ജോസഫ് ഫൊറോന വികാരി ഫാദർ ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മൗനവും അക്രമികളുടെ അഴിഞ്ഞാട്ടവും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനത്തടി ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന,ട്രസ്റ്റി ജോസ് നാഗരോലിൽ,സണ്ണി ഈഴക്കുന്നേൽ, ജിജി മൂഴിക്കച്ചാലിൽ,എന്നിവർ നേതൃത്വംകൊടുത്തു.
കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി
രാജപുരം: കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് കരിവേടകം സെന്റ് മേരീസ് ദേവാലയത്തിൽ.മക്കൾ: ബാബു വർക്കി,ബൈജു വർക്കി,ബിജി വർക്കി,ഷാലി വർഗ്ഗീസ്, ഡൊമിനിക് എ വർക്കി,ഷിബു വർക്കി,ഷീബ വർക്കി മരുമക്കൾ: ജോളി ബാബു,റോസിലി ബൈജു,ജോയി,ഷാജി,ബിന്ദു ജോസഫ് കെ,അലക്‌സ്,ബിന്ദു ഷിബു
പടിമരുത് അമ്പേയത്തടി കോളനിയിലെ കൈമച്ചി (75) നിര്യാതയായി
ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.സംസ്‌ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു,ചന്ദ്രൻ,ഗോപാലൻ,മാധവൻ,രാധ മരുമക്കൾ: ചിരുത,രാധ,സുജാത,രഞ്ജി,,രമ്യ, മാധവൻ.
പതിവു തെറ്റാതെ പുസ്തകങ്ങളുമായി അവർ എത്തി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർത്ഥികളാണ് സമീപത്തെ വായനശാല സന്ദർശിച്ചത് പുസ്തക സമർപ്പണം നടത്തിയത്
രാജപുരം: പതിവു തെറ്റാതെ പുസ്തകങ്ങളുമായി അവർ എത്തി. നാട്ടിൻ പുറങ്ങളിലെ പൊതുജനങ്ങൾക്കായി. വായനാ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർത്ഥികളാണ് സമീപത്തെ വായനശാല സന്ദർശിച്ചത് പുസ്തക സമർപ്പണം നടത്തിയത്. എല്ലാ വർഷവും കോളേജിലെ എൻസിസി വിദ്യാർത്ഥികൾ പുതിയ പുതിയ പുസ്തകങ്ങളുമായി വയനാദിനത്തിൽ വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയം സന്ദർശിച്ച് വിദ്യാർത്ഥികളുടെ വക ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ സമ്മാനിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റാതെ വിദ്യാർത്ഥികളും അധ്യാപകരും നൂറ് കണക്കിന് പുസ്തകങ്ങളുമായി വായനശാലയിൽ എത്തി. […]
എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിൽ വായന മാസാചരണത്തിനു തുടക്കമായി
എടത്തോട് : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിൽ വായന ദിന മാസാചരണത്തിനു തുടക്കം കുറിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം, വായനാ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കും. കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ്. എം. കെ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വിജയൻ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ,എം പി […]
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്‌മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു
കരിവേടകം : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്‌മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു. തദവസരത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഏ സി പ്രഭാകരൻ നായർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാധ്യക്ഷൻ മധുസൂദനൻ പള്ളക്കാട്, നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ ഏ സി കുഞ്ഞിക്കണ്ണൻ എടയിൽച്ചാൽ എന്നിവരും ഭക്തജനങ്ങളോടൊപ്പം സന്നിഹിതരായിരുന്നു.
വായന ദിനം: എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ സാംസ്‌കാരികം ഡയറക്ടറേറ്റ് പൂടങ്കല്ല് അയ്യങ്കാവിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
ചുള്ളിക്കര : എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ സാംസ്‌കാരികം ഡയറക്ടറേറ്റിന് കീഴിലുള്ള റീഡേഴ്‌സ് ക്ലബ്ബ് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഡോ :അബ്ദുൽ ഹകീം അസ്ഹരി എഴുതിയ ‘അനുധാവനത്തിന്റെ ആനന്ദം’ എന്ന പുസ്തകത്തെ ആസ്പദമാക്കി റീഡേഴ്‌സ് അംഗങ്ങൾ ചർച്ച ചെയ്തു. പുസ്തക ചർച്ചയിൽ സമൂഹത്തിൽ കണ്ടു വരുന്ന ഇ. വായനയുടെ സ്വാധീനത്തെക്കുറിച്ചും പുതിയ തലമുറയുടെ വായനയുടെ അലസതയെകുറിച്ചും സമൂലമായി ചർച്ച ചെയ്തു. റീഡേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ കാഞ്ഞങ്ങാട് സോൺ കമ്മിറ്റി […]
വായനദിനം: പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
വായനദിനം പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി