ബന്തടുക്ക: പുതുക്കൊളളി ആട്‌സ് & സ്്‌പോട്‌സ്് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.10-ാം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു. ജ്യോതിഷ് സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
LOCAL NEWS
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പയ്യന്നൂർ ഏരിയ സമ്മേളനം നടന്നു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു പയ്യന്നൂർ ഏരിയ സമ്മേളനം കാനായി ശാസ്താ ഓഡിറ്റോറിയത്തിൽ എം. നാരായണൻ നഗറിൽ നടന്നു. യൂണിയന്റെ ഏരിയാ പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ പതാക ഉയർത്തി. സി പി എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി.പി.മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി എം.സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയന്റെ സംസ്ഥാന സെക്രട്ടറി എം.എം. മനോഹരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം […]
കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു
രാജപുരം : കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. രാജപുരം എസ് ഐ മുരളീധരൻ , ഹെഡ്മിസ്ട്രസ് കെ. ബിജി ജോസഫ് , പിടിഎ പ്രസിഡന്റ് എ.ശശിധരൻ , എസ് എം സി ചെയർമാൻ ബി.അബ്ദുള്ള, മദർ പിടി എ പ്രസിഡന്റ് കെ.അനിത, പിടിഎ വൈസ് പ്രസിഡന്റ് സി.കെ. ഉമ്മർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഫിലിപ്പ് തേരകത്തിനാടിയിൽ , ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പ്രതിനിധി ബാബു തുടങ്ങിയവർ പങ്കെടുത്തു.. […]
കെ സുധാകരൻ എം പി യെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു
ഒടയംചാൽ : കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി യെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജന:സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി യു പത്മനാഭൻ അദ്ധ്യഷത വഹിച്ചു. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ , സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ […]
കെ.സുധാകരൻ എം പി യെ അറസ്റ്റിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
കളളാർ :കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം പി യെ കള്ളകേസിൽ അറസ്റ്റ് ചെയ്ത സിപിഎമിന്റെ പ്രതികാര രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എം സൈമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ നാരായണൻ ,മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി. അബ്ദുള്ള ,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ഗോപി ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി. രമ, കോൺഗ്രസ് മണ്ഡലം […]
രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്‌ളവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സ്‌കൂൾ മാനേജർ ഫാ. മാത്യു കട്ടിയാങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.200 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 12 പേർ അടങ്ങുന്ന മെഡിക്കൽ സംഘം നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ എ, പ്രിൻസിപ്പാൾ ജോബി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പൂടംകല്ല് – ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണം: ഏകോപനസമിതി
പാണത്തൂർ : ജില്ലയിലെ തന്നെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പൂടംകല്ല് -ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം ബി മൊയ്തു ഹാജി അനുസ്മരണവും, പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് […]
കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥന് നൽകി സുനിൽ കുമാർ മാതൃകയായി
രാജപുരം റോഡിൽ കൂടി നടന്നു പോകവേ കിട്ടിയ കൈചെയിൻ ഉടമസ്ഥന് നൽകി പാണത്തൂരിലെ വ്യാപാരി സുനിൽ കുമാർ മാതൃകയായി ചെയിനിന്റെ ഉടമസ്ഥനായ ബളാംതോട് സ്വദേശിയും കെഎസ്ഇബി ബളാംതോട് സെക്ഷനിലെ എഞ്ചിനീയറുമായ രാജീവനാണ് തിരിച്ചു നൽകിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി പാണത്തൂർ പരിയാരം പ്രദേശങ്ങളിലേക്ക് പോകവേ ആണ് കൈ ചെയിൻ നഷ്ടമായത്. രാത്രി വളരെ വൈകിയാണ് കൈചെയിൻ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. പാണത്തൂർ ടൗണിൽ ലക്ഷ്മി ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആണ് സുനിൽ കുമാർ. കൂടാതെ കേരള വ്യാപാരി […]