രാജപുരം: ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ ഇന്ന് മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. മക്കൾ : അപ്പച്ചൻ ( ചീമേനി ), ഔസേപ്പച്ചൻ ( തളിപ്പറമ്പ്), ജോൺസൺ (രാജപുരം), ലോറൻസ് (ചുള്ളിക്കര ), ഗ്രേസി (തളിപറമ്പ് ), മേരി (പയ്യാവൂർ ), കുട്ടിയമ്മ (ഇടുക്കി), മരുമക്കൾ : ബിജി, പുഷ്പ, ഫിലോമിന, വത്സമ്മ, ജോസ്, ജോയ്, പരേതനായ കുഞ്ഞൂഞ്ഞ്.
LOCAL NEWS
ഹോളി ഫാമിലി സ്‌കൂളിലെ ലഹരി വിരുദ്ധ ദിനം ഹോസ്ദുർഗ് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു
രാജപുരം : ഹോളി ഫാമിലി സ്‌കൂളിലെ ലഹരി വിരുദ്ധ ദിനം ഹോസ്ദുർഗ് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. മുഖ്യാതിഥിയായിരുന്ന രാജപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതി ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പ്രസ്തുത ചടങ്ങിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ഹെഡ് മാസ്റ്റർ ശ്രീ.ഒ.എ അബ്രാഹം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾ ഫ്‌ളാഷ് മോബ് , ലഹരി വിരുദ്ധ ഗാനം എന്നിവ അവതരിപ്പിച്ചു. ഹോസ്ദുർഗ് ലീഗൽ […]
ലോക ലഹരി വിരുദ്ധ ദിനം കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.
ബളാംതോട് ഗവ. ഹയർസെക്കന്ററി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
പനത്തടി : ബളാംതോട് ഗവ. ഹയർസെക്കന്ററി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം സിനിമ സംവിധായകൻ അമീർ പള്ളിക്കാലും സിനിമാ നടൻ കൂക്കൾ രാഘവനും ചേർന്ന് നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ.എൻ വേണു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി കൃഷണൻ, പി.എം കുര്യാക്കോസ്, പഞ്ചായത്തംഗം കെ.കെ വേണുഗോപാലൻ, സംഘാടക സമിതി വൈസ് ചെയർമാൻ എം.സി മാധവൻ, ഹെഡ് മാസ്റ്റർ ഇൻ ചാർജ് റിനിമോൾ, പബ്ലിസിറ്റി ചെയർമാൻ സെബാൻ കാരകുന്നേൽ, മദർ പി […]
മാച്ചിപ്പളളി എം.വി.എസ് ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു
ബളാംതോട് : മാച്ചിപ്പളളി എം.വി.എസ് ലൈബ്രറി വിജയോത്സവം സംഘടിപ്പിച്ചു. പ്രദേശത്തെ പ്ല്‌സ് ടു , എസ് എസ് എൽ സി വിജയികളെ വായനശാല പ്രസിഡന്റ് സുരേഷ് ബാബു ഉപഹാരം നൽകി ആദരിച്ചു – ബാലവേദി പ്രസിഡന്റ് കാർത്തിക്ക് മഹേഷ്, വയോജന വേദി പ്രസിഡന്റ് ദാമോധരൻ, സമിതി പ്രസിഡന്റ് പി എ രാജൻ എന്നിവർ സംസാരിച്ചു. അനിതാ ദിനേശ് സ്വാഗതവും ഗീതാ രാജൻനന്ദിിയുംപറഞ്ഞു
പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു
രാജപുരം:പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കാസർഗോഡ് പാർലമെന്റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധൃഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ, പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാസുകുമാരൻ,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ.ജോയി, കെ.എൻ.വിജയകുമാരൻ നായർ, ഏ.കെ.ദിവാകരൻ, കെ.എൻ.സുരേന്ദൻ നായർ, സി.കൃഷ്ണൻനായർ, വിഷ്ണു ദാസ് ,രാജീവ് തോമസ് ,ജെർമിയ തുടങ്ങിയവർപ്രസംഗിച്ചു.
കെസിവൈഎം പനത്തടി ഫൊറോന യുവജന ദിനാഘോഷം നടത്തി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത് ഉദ്ഘാടനം ചെയ്തു
പടുപ്പ്: കെസിവൈഎം, എസ് എം വൈ എം പനത്തടി ഫൊറോനതല യുവജന ദിനാഘോഷം LIFT 2K23 400 ഓളം യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് സെൻറ് ജോർജ് ചർച്ച് പടുപ്പിൽ വച്ച് നടത്തപ്പെട്ടു. പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത് ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ഇൻ ചാർജ് ജിതിൻ ചോലിക്കര, ഫൊറോന ഡയറക്ടർ ഫാ ജോബിൻ കൊട്ടാരത്തിൽ, കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻറ് ചിഞ്ചു വട്ടപ്പാറ, അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, […]
രാജപുരം ഹോളിഫാമി സ്‌ക്കൂളിലെ 1986-87 ബാച്ച് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി
രാജപുരം ഹോളിഫാമി സ്‌ക്കൂളിലെ 1986-87 എസ് എസ് സി ബാച്ചിൽപെട്ടവരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി.ജോയ് പെരുമാനൂർ ഉദ്ഘാടനം ചെയ്തു. സത്യൻ ടി കെ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ എം. എ.അച്ചുതൻ രാമു കെ.ബി രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു സുശീല ഗോവിന്ദൻ സ്വാഗതവും ജോസ് ജോർജ് നന്ദിയും പറഞ്ഞു.