LOCAL NEWS

ഡോക്‌റ്റേഴ്‌സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ച് പ്ലാറ്റിനം ജൂബിലി സംഘാടക സമിതി

പനത്തടി : ഡോക്‌റ്റേഴ്‌സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ചു. ബളാംതോട് ഗവ. ഹയർസെക്കണ്ടറി സക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലാണ് സംഘാടക സമിതി ഡോക്ടർന്മാരെ ആദരിച്ചത്. സുള്ള്യ കെ .വി .ജി ആയുർവേദ മെഡിക്കൽ കോളേജ്, കോളിച്ചാൽ ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തിയത്.  

LOCAL NEWS

ഡോക്്‌റ്റേഴ്‌സ് ദിനത്തിൽ ഡോ. എം. എസ്. പീതംബരനെ ആദരിച്ച്് റോട്ടറി ഒടയംചാൽ ഡൗൺ ടൗൺ ക്ലബ്

ഡോക്്റ്റേഴ്‌സ് ദിനത്തിൽ ഡോ. എം. എസ്. പീതംബരനെ ആദരിച്ച്് റോട്ടറി ഒടയംചാൽ ഡൗൺ ടൗൺ ക്ലബ് ഡോ. എം. എസ്. പീതംബരൻ മുപ്പതു വർഷകാലമായി നമ്മുടെ പ്രദേശത്തു സേവനം ചെയ്യുന്നു. ക്ലബ് പ്രസിഡന്റ് രാജൻ ആവണി. സെക്രട്ടറി ബിനോയ് കുര്യൻ എന്നിവർ സംസാരിച്ചു ഡോ. പീതംബരൻനന്ദിപറഞ്ഞു.  

LOCAL NEWS

ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പനത്തടി : ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമിറ്റി ചെയർ പേഴ്സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷ വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്ജ്, പഞ്ചായത്തംഗം കെ കെ […]

LOCAL NEWS

ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു

കാലിച്ചാനടുക്കം: എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും , കാസറഗോഡ് വൽക്കരണം വിഭാഗവും സംയുകതമായി നടത്തുന്ന ക്യാംപ്സ് ഹരിത വൽക്കരണ പദ്ധതിയും ജില്ലാ വനമഹോത്സവം ”നാട്ടുമാവും തണലും” പദ്ധതിക്കും തുടക്കം കുറിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡ ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ പി. വി ദിവാകരനെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീജ സുകുമാരൻ സി, ഡെപ്യൂട്ടി കോൺസെർവേറ്റർ ഓഫ് […]

LOCAL NEWS

കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണ അവലോകന യോഗം ചേർന്നു

കളളാർ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലംഎം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ദിനേശൻ, വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങ്ങളെആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി, […]

LOCAL NEWS

അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി

രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്‌കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത് ഈറ്റക്കൽ കുടുംബാംഗം . മക്കൾ: ടോമി, രാജു, സണ്ണി, പീറ്റർ. മരുമക്കൾ: മേഴ്‌സി ,സൂസൻ ,സുനി ,ലിസി.സഹോദരങ്ങൾ: ചാക്കോ, ജോസഫ്, ജോർജ്, അന്നമ്മ,ലീലാമ്മ

LOCAL NEWS

പാണത്തൂരിലെ പരേതനായ വടശ്ശേരിൽ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (78) നിര്യാതയായി

പാണത്തൂർ: പാണത്തുരിലെ ആദ്യകാല കുടിയേറ്റക്കാരനായ പരേതനായ വടശ്ശേരിൽ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാണത്തൂർ സെന്റ് മേരീസ് പളളിയിൽ. മക്കൾ: ലിസിയാമ്മ,രാജ്, ഷേർളി, ഷിജി,ഷാജൻ(ഖത്തർ) മരുമക്കൾ: സോമൻ,ലീന,ജോസുകുട്ടി,ഷിബു,സിമി(ഖത്തർ)    

LOCAL NEWS

പാണത്തൂർ പാറക്കടവിലെ മൂലക്കുന്നേൽ ജോസഫ് (പാപ്പച്ചൻ 78) നിര്യാതനായി

പാണത്തൂർ; പാറക്കടവിലെ മൂലക്കുന്നേൽ ജോസഫ് (പാപ്പച്ചൻ 78) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പാണത്തൂർ സെന്റ് മേരീസ് വേവാലയത്തിൽ. ഭാര്യ: കഴുക്കോട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോണി,ജോസ്,മരീന,ലീന,സോളി,സജി മരുമക്കൾ: ഷൈനി മരുതൂർ,സാലി പെരുമ്പുഴപകുതിയിൽ,ബിൻസി,ഉറുമ്പിൽ,ഡെറിൻ ഇലഞ്ഞിക്കുഴിയിൽ,റോണി ആണ്ടൂർ  

LOCAL NEWS

കനിയൻതോൽ – ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കനിയൻതോൽ ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ എ തൃക്കരിപ്പൂർ നിയോജക മണ്ഡലം) അദ്ധ്യക്ഷൻ വഹിച്ചു. റിപ്പോർട്ട് അവതരണം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നടത്തി. മുഖ്യാതിഥി് ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.്് ജില്ലാ പഞ്ചായത്ത് മെമ്പർസി.ജെ. സജിത്ത് , ഷീബ ബി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ബി, നാലാം വാർഡ് […]

LOCAL NEWS

പനത്തടി സ്‌ക്കൂളിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണി മുതൽ 12 .30 വരെ

പനത്തടി: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.കോളിച്ചാൽ ലയൺസ് […]