LOCAL NEWS

ശങ്കരംപാടി കോറോബരയിൽ ആനകളുടെ വിളയാട്ടം.വ്യാപകമായി കൃഷി നശിപ്പിച്ചു

പടുപ്പ്: നാട്ടുകാരെ ഭയപ്പാടിലാക്കി ശങ്കരംപാടിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു ശങ്കരംപാടി കോറോബരയിൽ ഇന്നലെ അനയെത്തി ഏകദേശം 5 ഓളം ആളുകളുടെ സ്ഥലതുള്ള തെങ്ങും വാഴകളും കവുങ്ങകളും നശിപ്പിച്ചു, പ്രകാശ് ശങ്കരംപാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കയറി നാശം വിതച്ചത്. നിരവധി തെങ്ങുകളും കമുകും വാഴകളും നശിപ്പിച്ചു. സ്ഥലം വാർഡ് മെമ്പർ ഷീബ സന്തോഷ്, വില്ലേജ് ഓഫീസർ ജൂഡ്, രാമചന്ദ്രൻ സി, ലിജോ, രാജേഷ്, വില്ലേജ് […]

LOCAL NEWS

വയോജനങ്ങളോടുളള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം : കേരള സീനിയർ സിറ്റിസൺ ഫോറം

ചുളളിക്കര : വയോജനങ്ങളോടുളള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ചുള്ളിക്കര യൂണിറ്റ് യോഗം ആവ്ശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം. എം.ജെ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.ു യോഗത്തിൽ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് സ്വാഗതവും രാജു നന്ദിയുംപറഞ്ഞു.  

LOCAL NEWS

ചുള്ളിക്കര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂർ മക്കൾക്കു വേണ്ടി സമാധാന റാലി നടത്തി

ചുള്ളിക്കര: ചുള്ളിക്കര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂരിലെ പിഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമാധാന റാലി നടത്തി.അക്രമം അവസാനിപ്പിക്കൂവാൻ സർക്കാർ വേണ്ട രീതിയിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ജോഷി വല്ലാർക്കാട്ടിൽ, ഫാ. സണ്ണി SDB, ഫാ ജോർജ് SDB. സജി മുളവനാൽ എന്നിവർസംസാരിച്ചു.

LOCAL NEWS

ജില്ലാ കലക്ടർ കഴിഞ്ഞ മാസം ഇന്ധന ടാങ്കർ മറിഞ്ഞ പരിയാരത്ത് സന്ദർശനം നടത്തി

പാണത്തൂർ: ജില്ലാ കലക്ടറുടെ പഞ്ചായത്തു സന്ദർശനത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്തു സന്ദർശിച്ച ജില്ലാ കലക്ടർ കഴിഞ്ഞ മാസം ഇന്ധന ടാങ്കർ മറിഞ്ഞ പരിയാരത്ത് സന്ദർശനം നടത്തി. അപകടത്തിനിടെ ഡീസൽ കലർന്ന കിണറും പിന്നീട് സീസലിന്റെ സാന്നിധ്യം ഉണ്ടായ കിണറുകളും സന്ദർശിച്ചു.  

LOCAL NEWS

ജില്ലാ കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത് സന്ദർശിച്ചു ജനപ്രതിനിധികൾ വിവിധ വിഷയങ്ങൾ കലക്ടർക്ക് മുമ്പിൽ അവതരിപ്പിച്ചു

പാണത്തൂർ :ജില്ല കളക്ടർ കെ.ഇബശേഖർ പനത്തടി പഞ്ചായത്ത് സന്ദർശിച്ചു.ജില്ല കളക്ടറുടെ പഞ്ചായത്ത് സന്ദർശന പരിപാടി യുടെ ഭാഗമാണ് സന്ദർശനം നടത്തിയത്.ഒന്നു മുതൽ പതിനഞ്ച് വാർഡുകളിലെ മുഴുവൻ ജന പ്രതിനിധികളിൽ നിന്നും വാർഡുകളിലെ പ്രശ്‌നങ്ങൾ ജില്ലാകളക്ടർ ചോദിച്ചറിഞ്ഞു.പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിലെ ആന ശലൃം, യാത്ര പ്രശ്‌നങ്ങൾ,കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത നവീകരണം ഇഴയുന്നത്,മരംമുറിക്കലിലെ കാല താമസം,പട്ടികവർഗ്ഗ മേഖലയിലെ വിദ്യാവാഹിനി പദ്ധതിയിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ജന പ്രധിനിധികൾ കളക്ടറുടെ ശ്രദ്ധയിൽപെടുത്തി.  

LOCAL NEWS

അയറോട്ട് ഗുവേര വായനശാല ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

അയറോട്ട് :ഗുവേര വായനശാല ഡോക്ടേഴ്‌സ് ദിനം ആചരിച്ചു.ബംഗാൾ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഭിഷഗ്വരനുമായ sഡോ.ബി സി റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിച്ചു വരുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി.വി ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടും നാട്ടുകാരനുമായ ഡോ.സി.സുകുവിനെ ചടങ്ങിൽ ആദരിച്ചു. അഞ്ചാം വാർഡ് മെമ്പർ ബിന്ദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി.ചന്ദ്രൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗണേശൻ.എ, പൊതു പ്രവർത്തകൻ നാരായണൻ കെ […]

LOCAL NEWS

കോൺഗ്രസ് കളളാർ മണ്ഡലം 9ാം വാർഡ് കമ്മറ്റിയുടെ വിജയോത്സവം -2023 നാളെ രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും

രാജപുരം: കോൺഗ്രസ് കളളാർ മണ്ഡലം 9-ാം വാർഡ് കമ്മറ്റിയുടെ വിജയോത്സവം -2023 നാളെ നടക്കും. വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിക്കും. യോഗം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷത വഹിക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ മുഖ്യാതിഥിയായിരിക്കും. മണ്ഡലം പ്രസിഡന്റ് എം എം സൈമൺ കുട്ടികളെ ആദരിക്കും. മണ്ഡലം സെക്രട്ടറി പി എൽ […]

LOCAL NEWS

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ്ക്ക് കിട്ടി കുടിവെളളം; കുരാമ്പിക്കോൽ നിവാസികളുടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി

ചുളളിക്കര: 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പടിമരുത് കുരാമ്പിക്കോൽ നിവാസികളുടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി. കോടോം-ബേളൂർ പഞ്ചായത്തിലെ 6-ാം വാർഡിലെ കുരാമ്പിക്കോൽ നിവാസികൾ വർഷങ്ങളായി കുടിവെളള ക്ഷാമം അനുഭവിച്ചുവരികയായിരുന്നു. വാർഡ് മെമ്പർ ആൻസി ജോസഫ്,വാർഡ് കൺവീനർ വിനോദ് ജോസഫ് ചെത്തിക്കത്തോട്ടത്തിൽ,ജോയിന്റ് കൺവീനർ ഷിന്റോ പാലത്തിനാടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.സി എഫ് സി ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് പണ്ടിൽ നിന്നും 4.40 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോയാണ് […]

LOCAL NEWS

ഡോക്ടേഴ്‌സ് ദിനത്തിൽ അമ്പലത്തറയിലെ വിശ്വൻ ഡോക്ടറെ ആദരിച്ച് കോടോം-ബേളൂർ 19-ാം വാർഡ്

പാറപ്പള്ളി : ദേശീയ ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിന്റെ നേതൃത്വത്തിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ജനകീയ ഡോക്ടർ അമ്പലത്തറ മലയാക്കോൾ താമസക്കാരനായ ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. വിശ്വനാഥിനെ ആദരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ വാർഡിന്റെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി. ബാബുരാജ്, മുൻ പഞ്ചായത്ത് വൈ. […]

LOCAL NEWS

അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി

ബളാംതോട് : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി. മർക്കോസ് . മക്കൾ: തങ്കമ്മ ബേബി, കെ.എം തോമസ്, കെ.എം ഫിലിപ്പോസ് (റിട്ടയേർഡ് അധ്യാപകൻ), പരേതനായ കെ.എം മോനിച്ചൻ ,ഷാജി എം.കെ. മരുമക്കൾ. കെ.ജെ ബേബി, ശോഭന തോമസ് . നിഷി ഫിലിപ്പ്. ഷൈബി. ലിനി. സംസ്‌കാര ശുശ്രൂഷ മൂന്നാം തീയ്യതി രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവ സാക്ഷികളുടെ പൊതു ശ്മശാനത്തിൽ