രാജപുരം: രാജപുരത്തെ കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ മേരി തോമസ് പൂഴിക്കാലായിൽ സിസ്റ്റർ ജീസ (SVM), ആൻസി മാത്യു പുതുക്കുളത്തിൽ , ജോയി തോമസ്, സജി തോമസ്, ജീന ജിൻസ് തെക്കേൽ. മരുമക്കൾ തോമസ് പൂഴിക്കാലായിൽ, മാത്യു പുതുക്കുളത്തിൽ, മേഴ്സി ജോയി, ഷൈനി സജി, ജിൻസ് തെക്കേൽ. മൃതസംസ്‌കാരം 19ന് ബുധൻ 3.30 ന് രാജപുരം തിരുക്കുടുംബ ഫോറോനാ ദേവാലയത്തിൽ.
LOCAL NEWS
കരുവാടകം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠയും ഗോപുര പാദുക ന്യാസവും നടന്നു
കരിവേടകം: കരുവാടകം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ഷഢാധാര പ്രതിഷ്ഠ ബ്രഹ്‌മശ്രീ ഇരിവിൽ പത്മനാഭ വാഴുന്നവരുടെയും കൃഷ്ണദാസ് വാഴുന്നവരുടെയും കാർമ്മികത്വത്തിൽ നടന്നു. ഗോപുര പാദുക ന്യാസം സ്വാമി അമൃതാനന്ദപുരി നിർവഹിച്ചു. നാളെ രാവിലെ 9.30 ന് സനാതന പാഠശാലയുടെയും രാമായണമാസാചരണത്തിന്റെയും ഉദ്ഘാടനം നടക്കും.
മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണവും ഗണപതി ഹോമവും തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ബളാംതോട് : മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണവും ഗണപതി ഹോമവും തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കും. കർക്കിടകം ഒന്നുമുതൽ രാവിലെ 6 മണിക്ക് ( എല്ലാ ദിവസവും ) നടതുറക്കൽ. 10 മണിക്ക് നിവേദ്യ പൂജ, 11 മണിക്ക് നിത്യ പൂജ എന്നിവ നടക്കും. എല്ലാ ദിവസവും 7 മണി മുതൽ 8 മണി വരെ രാമായണ പാരായണവും ഉണ്ടാകും. കർക്കിടക മാസത്തെ ഗണപതിഹോമം 17 ന്് ആരംഭിക്കും.
ചെറുപനത്തടി കോളേജിൽ കെൽട്രോണിന്റെ ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ ് ഉദ്ഘാടനം ചെയ്തു
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. മലയോരമേഖലയിൽ ഇത്തരം ജോലി ഉറപ്പുനൽകുന്ന കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കോളേജ് ഡയറക്ടർ ഫാ. ജോസ് പാറയിൽ വിശദീകരിച്ചു. ഫാ. ജോസ് കളത്തിൽപറമ്പിൽ (എഫ് ഐ സി എഡ്യൂക്കേഷൻ കൗൺസിൽ ) അധ്യക്ഷത വഹിച്ചു. കെൽട്രോൺ പി ആർ ഒ […]
കരുവാടകം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠയും ഗോപുര പാദുകന്യാസവും
കരിേേവടകം: കരുവാടകം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠയും ഗോപുര പാദുകന്യാസവും രാമായണ മാസാചരണം ഉദ്ഘാടനവും നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ 2.55 മുതൽ 4.14 വരെയുളള മുഹൂർത്തത്തിൽ ഷഢാധാഗ പ്രതിഷ്ഠ, 7.07 മുതൽ 8.34 വരെയുളള മുഹൂർത്തത്തിൽ ഗോപുര പാദുകന്യാസം കണ്ണൂർ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി നിർവ്വഹിക്കും. 16ന് രാവിലെ 9.30ന് സനാതന പാഠശാലയുടേയും രാമായണ മാസാചരണത്തിന്റെയും ഉദ്ഘാടനം അമൃത ടി വി ശ്രേഷ്ഠഭാരത് രാഹുൽ കെ കുടാളി നിർവ്വഹിക്കും.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാടൻ പാട്ട് കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാധവൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിൽ അറിയപ്പെടുന്ന മറ്റൊരു നാടൻപാട്ട് കലാകാരനും മിമിക്രി താരവും പൂർവ്വ വിദ്യാർത്ഥിയുമായ സതീശൻ രാജപുരം, പി. ടി. എ പ്രസിഡൻറ് പ്രഭാകരൻ കെ.എ എന്നിവർ പ്രസംഗിച്ചു.ു. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ […]
ഒടയംചാൽ ഷോപ്പിംഗ് കോംപ്ലക്‌സ് & ബസ്റ്റാന്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഓട്ടോറങിക്ഷാ തൊഴിലാളി യൂണിയൻ
ഒടയംചാൽ: ഒടയംചാൽ ഷോപ്പിംഗ് കോംപ്ലക്‌സ് & ബസ്റ്റാന്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഓട്ടോറങിക്ഷാ തൊഴിലാളി യൂണിയൻ ( CITU) വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ലോഹിദാക്ഷൻ കെ.ടി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. സുധീഷ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ പി.കെ നാഗേഷ്, ബാബുരാജ്, സാബു കെ.വി, മനോജ് ടി എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ സ്വാഗതവും അനിഷ് ടി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജോസ് വാരണക്കുഴി (പ്രസിഡന്റ്), മധുപാക്കം (വൈസ് പ്രസിഡണ്ട്), വിമൽരാജ് (സെക്രട്ടറി), വിനോദ് എൻ.വി (ജോ. […]
പൂടകല്ല് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം: വ്യാപാരി വ്യവസായി എകോപന സമിതി ചുളളിക്കര യൂണ്ിറ്റ്
ചുളളിക്കര : മഴക്കാലം ആരംഭിച്ചതോടുകൂടി പകർച്ചപനി മറ്റു രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന മലയോരമേഖലയിലെ ജനങ്ങൾക്ക് ഏക ആശ്രയമായ പൂടകല്ല് താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രാത്രികാലങ്ങളിൽ ഒപി നിറുത്തിയത് നുറു കണക്കിന് രോഗികളെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. എത്രയും പെട്ടന്ന് ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നും രാത്രികാല ഒപി പുനരാരംഭിക്കണമെന്നും ചുള്ളിക്കാര മർച്ചന്റ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം […]
മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ അമ്മമാർക്കായി ബോധവൽക്കണ ക്ലാസ് നടത്തി
പാണത്തൂർ : മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മഴക്കാല പൂർവ്വ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങൡ ബോധവൽക്കണ ക്ലാസ് സംഘടിപ്പിച്ചു. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരായ സിനി സെബാസ്റ്റ്യൻ, ഏലിയാമ്മ എന്നിവർ ക്ലാസെടുത്തു.. മേഖലാ ഡയറക്ടർ ഫാ.വർഗ്ഗീസ് ചെരുവംപുറത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേരി ലൂയീസ് വരകാല അധ്യക്ഷത വഹിച്ചു.സിസ്റ്റർ എലിസബത്ത് SABS, ജോണി തോലംപുഴ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിജി മാനുവൽ സ്വാഗതവും ട്രഷറർ […]
ബളാന്തോട് ജി.എച്ച്.എസ്.എസിൽ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം നടത്തി
പനത്തടി : കേരളയുടെ നേതൃത്വത്തിൽ കഥയുടെ ആരംഭം കുറിച്ചുകൊണ്ട് പൊതുവിദ്യാലയത്തിലെ കഥോൽത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. ടീച്ചറോട് ഒപ്പം രക്ഷിതാക്കളും അധ്യാപകരും കഥ കുട്ടികളിലേക്ക് എത്തിച്ചു. ജി.എച്ച്.എസ്.എസ്.ബളാന്തോടിലെ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. എൻ വേണു അധ്യക്ഷത വഹിച്ചു. യുവകവിയും അധ്യാപകനുമായ ബിജു ജോസഫ് മുഖ്യാതിഥിയായി. എം. സി മാധവൻ, റിനിമോൾ പി വി രഞ്ജിത്ത്, അനിത.പി, സി. ആർ സി […]