രാജപുരം:കെസിവൈഎം പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും അക്രമങ്ങൾക്കെതിരെയും പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മാനെടുക്കത്ത് സംഘടിപ്പിച്ചു.
LOCAL NEWS
രാജപുരം ഇടവകയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു
രാജപുരം : ഇടവകയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. ഫാ. അബ്രഹാം ഒരപ്പാങ്കൽ , ഫാ. ജോസ് നെടുങ്ങാട്ട് എന്നിവരുടെ പൗരോഹിത്യ രജത ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്‌കോളർഷിപ്പുകളും, ഇടവകയുടെ ഉപഹാരവും ഫൊറോനാ വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ വിതരണം ചെയ്തു. സീറോ മലബാർ മിഷൻ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.
കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു
ഒടയംചാൽ : കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് വ്യാഴാഴ്ച 2.30 മണിക്ക് ചക്കിട്ടടുക്കത്തുവെച്ചു പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊ. സി ആർ നീലകണ്ഠൻ സംബന്ധിക്കുന്നു ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 1 മണിക്ക് നിർദ്ധിഷ്ട ഖനന പ്രദേശം അദ്ദേഹം സന്ദർശിക്കുന്നു
സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്കുവേണ്ടി പാണത്തൂരിൽ പ്രതിഷേധ റാലി നടത്തി
പാണത്തൂർ : പാണത്തൂർ സെന്റ് മേരീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്കുവേണ്ടി പാണത്തൂരിൽ പ്രതിഷേധ റാലി നടത്തി. പാരീഷ്‌കൗൺസിൽ,സണ്ഡേസ്‌ക്കൂൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസി. വികാരി ജോൺ വെങ്കിട്ടയിൽ, കൈക്കാരൻന്മാരായ അജി പൂന്തോട്ടം,രാജു കപ്പിലുമാക്കിൽ, സജി കക്കുഴി, ഇടവക സെക്രട്ടറി ബിജി വടക്കേൽ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
അന്തരിച്ച കോൺഗ്രസ് നേതാവ് എൻ.ഐ ജോയിയുടെ സംസ്‌ക്കാരം നാളെ
പാണത്തൂർ : മലയോര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ടും മുൻ പനത്തടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയ് നിരവത്താനിൽ (73)ന്റെ സംസ്‌കാരം നാളെ രാവിലെ പത്തിനൊന്നിന് പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ നടക്കും. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : ലിജ, ലിജേഷ്, ലിജിൽ (മൂവരും ഇറ്റലി). മരുമക്കൾ: ചാൾസ്, ജ്യോതിസ്, ഡോണ (എല്ലാവരും ഇറ്റലി). തുടർന്ന് എൻ.ഐ. ജോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് 12 മണിക്ക് പാണത്തൂർ […]
നബാർഡ് പദ്ധതി : കോടേം-ബേളൂരിൽ ഡോളോമൈറ്റ് വിതരണം ചെയ്തു
തായന്നൂർ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂർ വാർഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാർഡ് ട്രൈബൽ ഡവലപ്‌മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക നടീൽ വസ്തുക്കൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ഡോളോമൈറ്റ് നൽകുന്നതിന്റെ ഭാഗമായി പതിനാലാം വാർഡിൽ വേങ്ങച്ചേരി ഊരിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്‌മെന്റെ കമ്മിറ്റി മെമ്പർ പ്രമോദ് തൊട്ടിലായി, ഗ്രീഷ്മ […]
മാലക്കല്ല് സെന്റ് മേരീസ് സ്‌കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അന്ന തോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ന്യത്തശില്പം എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് മുഖ്യധ്യാപകൻ സജി എം എ ,ആഷ്‌ലി ടീച്ചർ, ബിജു ജോസഫ്, എന്നിവർനേതൃത്വംനൽകി.
ചുളളിക്കരയിലെ തറപ്പുതൊട്ടിയിൽ ഏലികുട്ടി (88) നിര്യാതയായി സംസ്‌ക്കാരം നാളെ
ചുളളിക്കര :ചുളളിക്കരയിലെ പരേതനായ തറപ്പുതൊട്ടിയിൽ പീലിയുടെ ഭാര്യ ഏലികുട്ടി (88) നിര്യാതയായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 3.30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചുള്ളിക്കര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ സംസ്‌കരിക്കും. .മക്കൾ: തോമസ് ,ഫാ. ജോസഫ് ( കള്ളാർ സെന്റ് തോമസ് പള്ളി വികാരി), ഏലിയാമ്മ , മേരി , അന്നമ്മ , ബേബി , ഗ്രേസി , സിസിലി , ഷാജി , ബിസി. മരുമക്കൾ : മേരി മുടക്കാലിൽ പെരിങ്ങാല , […]
ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചക്ക ഫെസ്റ്റ് നാടിന്റെ ഉത്സവമായി
പനത്തടി: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ ,സി.ഡി.എസ്, ജി .ആർ .സി എന്നിവരുടെ സഹകരണത്തോടെ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ചക്ക ഫസ്റ്റ് നാടിന്റെ ഉത്സവമായി മാറി . പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു . പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. എം കുര്യാക്കോസ്, സുപ്രിയ, ലതാ, വാർഡ് മെമ്പർമാരായ കെ . കെ […]
ഞങ്ങളും കൃഷിയിലേക്ക് 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി
പാറപ്പള്ളി. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.പാറപ്പള്ളിയിൽ കാഞ്ഞങ്ങാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്ത് നട്ടു കൊണ്ട് കോടോം-ബേളൂർ കൃഷി ഓഫീസർ കുമാരി കെ.വി.ഹരിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ പ്രസിഡന്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ, എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, ടി.കെ.ഇബ്രാഹിം എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും […]