പടുപ്പ്: മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പടുപ്പ് സെന്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഫാ. തോമസ് പാമ്പക്കൽ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. റാലിയുടെ സമാപനത്തിൽ പടുപ്പ് ടൗണിൽ നടന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് കടക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂർ കലാപത്തിലെ പ്രധാനമന്ത്രിയുടെ […]
LOCAL NEWS
ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്‌കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്‌കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്‌കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്‌പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.
സെന്റ് മേരിസ് എ. യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മാലക്കല്ല്് : സെന്റ് മേരിസ് എ. യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം താരവും പൂർവ്വ വിദ്യാർത്ഥിയുമായ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപകൻ സജി എം. എ , കൃഷ്ണകുമാർ, സൗമ്യ സന്തോഷ്, സിസ്റ്റർ ജയിമേരി, കുമാരി നന്ദന ഒ എൻ എന്നിവർ പ്രസംഗിച്ചുു. തുടർന്ന് ഫാ. ജിതിൻ വയലുങ്കലിന്റെ […]
ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രഭാകരൻ കെ. എ യും മദർ പി ടി എ പ്രസിഡന്റായി രാജി സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ, സ്‌കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ടി ടി എ സെക്രട്ടറി സാലു എ എം തിരഞ്ഞെടുപ്പിന്നേതൃത്വംനൽകി.
പടുപ്പ് കൊരക്കോലിലെ അരുമന ത്രേസ്യാമ്മ (74) നിര്യാതയായി
പടുപ്പ് : കൊരക്കോലിലെ അരുമന ത്രേസ്യാമ്മ (74) നിര്യാതയായി. പരേതനായ വർഗീസ് ഭർത്താവ് മക്കൾ : ഷാജു (ബാംഗ്ലൂർ), സന്തോഷ് (കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി) മരുമക്കൾ: എൽസമ്മ, ഷീബ (മൂന്നാം വാർഡ് മെമ്പർ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്). മൃതസംസ്‌കാരം ചൊവ്വാഴ്ച 2 30ന് പടുപ്പ് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ
അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അയറോട്ട് : ഗുവേര വായനശാല സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് നന്ദകുമാർ കെ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും എരുമക്കുളം ഗവ: ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ബേബി സിനി എം ക്ലാസ്സെടുത്തു. ലൈബ്രറി കൗൺസിൽ കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി. ചന്ദ്രൻ, വാർഡ് മെമ്പർ ബിന്ദു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗണേശൻ.കെ […]
വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്
രാജപുരം: വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളിൽ ഗൃഹസന്ദർശനം നടത്തിയും അല്ലാതെയും പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങൾ ശേഖരിച്ചു പ്രദേശത്തെ ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നൽകി ഒരു കൂട്ടം യുവാക്കൾ. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ സി വൈ എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി വായനശാല സെക്രട്ടറി എ […]
ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി
കൊട്ടോടി : ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ പ്രസംഗിച്ചു. ചാന്ദിനിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനനടത്തി.
കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി
കൊട്ടോടി : കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ . മക്കൾ: ഗ്രേസി (ബോംബേ), ബേബി (കൊട്ടോടി), വത്സമ്മ (കോളിച്ചാൽ), ബെന്നി (തട്ടുമ്മൽ). മരുമക്കൾ : സ്‌ക്കറിയ, മിനി, ബേബി, ഷേർളി
രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദവ് സംഘടിപ്പിച്ചു. അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം ചെയ്തു.
ചുള്ളിക്കര : രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടോംം ബേളൂർ പഞ്ചായത്ത് 6-ാം വാർഡിലെയും ചുള്ളിക്കര പ്രദേശത്തെയും കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ജില്ലാ സംസ്ഥാനതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായ കുട്ടികളെയും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. ജനശ്രീ യൂണിറ്റ് ചെയർമാൻ ടോമി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. […]