LOCAL NEWS

ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൊതുയോഗം നാളെ

രാജപുരം : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൊതുയോഗം നാളെ നടക്കും. മണ്്ഡലകാല പൂജ, ഭജന, വൃശ്ചിക ഷഷ്ഠി, വൃശ്ചിക തൃക്കാർത്തിക വിളക്ക്, മഹോത്സവം എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിനുളള പൊതുയോഗം നാളെ വൈകുന്നേരം 3 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  

LOCAL NEWS

ദലിത് സമുദായ മുന്നണി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട് , കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നാളെ രാവിലെ 9 ന് ഒടയംചാൽ വ്യാപാരഭവനിൽ

രാജപുരം: ദലിത് സമുദായ മുന്നണി (ഡി എസ് എം) കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ‘ ഉണർവ് 2023 ‘ എന്ന പേരിൽ ഏകദിന നേതൃത്വ ക്യാമ്പും വെളളരിക്കുണ്ട് ,കാഞ്ഞങ്ങാട് താലൂക്ക് കമ്മറ്റി രുപീകരണവും നാളെ രാവിലെ 9 ന് ഒടയംചാൽ വ്യാപാരഭവനിൽ നടക്കും. സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിളളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം ശങ്കരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം കൃഷ്ണൻ മൂപ്പിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മറ്റിയംഗം വി.നാരായണൻ, എൻലൈറ്റഡ് […]

LOCAL NEWS

കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം നടത്തി

കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം ) നടന്നു.പൊതുസമ്മേളനം കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.വി.മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ കെ.പി.രമേശൻ കർഷക അവാർഡ് വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ടി.കെ.പുരുഷോത്തമൻ ,ഗ്രാമ പഞ്ചായത്ത് അംഗം നിഷ അനന്തൻ, സംഘടനാ മുൻ […]

LOCAL NEWS

നവംബർ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു

കളളാർ : 2023 നവംബർ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കള്ളാർ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കള്ളാറിൽ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരൻ ഉണ്ണി അപർണ്ണ, ഇരിയായിലെ കൃഷ്ണ പ്രസാദ്, കൃഷ്ണപ്രീയ, രേഷ്മ രാജേഷ് എന്നിവരാണ് വഴിയോര ചിത്രരചനക്ക് നേതൃത്വം നൽകിയത്. നിരവധി പേരാണ് ചിത്രരചന കാണാൻ എത്തിയത്. പരിപാടി സംഘാടക സമിതി ചെയർമാൻ അഡ്വ. ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. പട്ടിക വർഗ്ഗ സംസ്ഥാന ഉപദേശക സമിതി […]

LOCAL NEWS

ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി. ആവേശമായി കൊയ്ത്തുത്സവം

കാലിച്ചാനടുക്കം:കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ ഡി എസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ് ലഭിച്ചു. നെൽകൃഷി കൊയ്ത്തുൽസവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത്ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.കൃഷിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും ലഭിച്ചു. പുതു തലമുറയ്ക്ക് ഇത് നവ്യാനുഭവമായി. ചടങ്ങിൽ കോടോം ബേളൂർ […]

LOCAL NEWS

പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽ രാജപുരത്തെ ചക്കാലയ്്കൽ അഭിലാഷ് ( 40) മരണപ്പെട്ടു

രാജപുരം: പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രാജപുരത്തെ ചക്കാലക്കൽ ബേബിയുടെയും ഫിലോമിനയുകയും മകൻ അഭിലാഷ് ബേബി (40) മരണപ്പെട്ടു ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സംസ്‌കാരംപിന്നീട്. സഹോദരങ്ങൾ – ലോബിഷ് കാഞ്ഞിരപ്പാല കൂടല്ലൂർ കോട്ടയം, പരേതനായറോബിൻ.    

LOCAL NEWS

സഹോദയ ഇൻറർ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് : ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്‌

കാസർകോട് സഹോദയ ഇൻറർ സ്‌കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ആതിഥേയരായ സെൻറ് എലിസബത്ത് കോൺവെൻറ് സ്‌കൂൾ റണ്ണറപ്പ് കിരീടം നേടി.വെള്ളരിക്കുണ്ട് വൈഎംസിഎ ബാഡ്മിൻറൺ അക്കാദമിയിൽ വെച്ച് നടത്തിയ മത്സരത്തിൽ കാസർകോട് സഹോദയയിലെ 8 സ്‌കൂളുകൾ പങ്കെടുത്തു.കാസർഗോഡ് സഹോദയ പ്രസിഡൻറ് റവ. ഫാദർ ജോസ് കളത്തിപ്പറമ്പിൽ , വെള്ളരിക്കുണ്ട് കോൺവെൻറ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾവിതരണംചെയ്തു.  

LOCAL NEWS

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു പ്രസവ വാർഡിനായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി

രാജപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്  പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവർഗ്ഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ആധുനിക പ്രസവ വാർഡ് വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടൻ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു.. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപതിയുടെ […]

LOCAL NEWS

മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായുളള ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര 11 ന്

രാജപുരം: 2025 ജനുവരിയിൽ നടക്കുന്ന മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവത്തിന്റെ മുന്നോടിയായുളള ധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്ര 11 ന്. 2025 ജനുവരിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ കിഴക്കേമല പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള ധ്വജ പ്രതിഷ്ഠയ്ക്ക് ആവശ്യമായ മരം മുറിച്ചു കൊണ്ടുള്ള പൂജാദികർമ്മങ്ങൾ 11ന് ശനിയാഴ്ച രാവിലെ 10.30ന് ഉള്ള ശുഭമുഹൂർത്തത്തിൽ എണ്ണപ്പാറയിൽ നടക്കും. തുടർന്ന് 2 മണിക്ക് എണ്ണപ്പാറയിൽ […]

LOCAL NEWS

മഴപ്പൊലിമ നടന്ന ആനക്കല്ല് വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

പാറപ്പള്ള: കോടോം-ബേളൂർ കുടുംബശ്രീ സി ഡി എസ് മഴപ്പൊലിമ നടത്തിയ ആനക്കല്ല് വയലിൽ ഒരുക്കിയ നെൽ കൃഷിയുടെ കൊയ്ത്ത് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻറ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ആനക്കല്ലിൽ ഒരു ഹെക്ടർ വയലിലാണ് കൃഷിഭവൻ സഹായത്തോടെ വാർഡ് കൺവീനർ പി.ജയകുമാറിന്റെ നേതൃത്വത്തിൽ കൃഷി കൂട്ടം രൂപീകരിച്ച് നെൽകൃഷി ഒരുക്കിയത്.അമ്പലത്തറ ഹയർ സെക്കന്ററി സ്‌ക്കൂളിലെ എൻ.എസ്സ്.എസ്സ്.വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവം […]