LOCAL NEWS

കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്‌ക്കുളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ചുളളിക്കര : കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്‌ക്കുളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.പഞ്ചായത്ത് പരിധിയിലെ ഓട്ടക്കണ്ടം, മുണ്ടമാണി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നുളള 18 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലും 4 കുടുംബങ്ങളെ അവരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്തും റവന്യു, ആരോഗ്യവകുപ്പും ക്യാമ്പൊരുക്കുന്നതിന് നേതൃത്വം നല്‍കി.      

LOCAL NEWS

ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് രമേശന്‍ പൊയിനാച്ചിയെ ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു

പൊയിനാച്ചി: അഴിമതി രഹിതമായി ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് രമേശന്‍ പൊയിനാച്ചിയെ ലയണ്‍സ് ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു. മുളിയാര്‍ വില്ലേജ് വില്ലേജ് അസിസ്റ്റന്റ് ആയി 1999 സര്‍വീസില്‍ പ്രവേശിച്ചു. ക്ലര്‍ക്കായി 10 വര്‍ഷം കളക്ടറേറ്റിലും ജോലി ചെയ്തു. കൊളത്തൂര്‍, ബേഡഡുക്ക, തെക്കില്‍, കോയിപ്പടി വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍ ആയി ജോലി ചെയ്തു. 2016 ല്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.. ഇപ്പോള്‍ […]

LOCAL NEWS

ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങിയ ബസ്സിന് സ്വീകരണം നല്‍കി

ബന്തടുക്ക: യാത്രാക്ലേശം അനുഭവിക്കുന്ന ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ മുകാംബിക ബസ്സ് സര്‍വ്വീസ് തുടങ്ങി. പയറടുക്ക-ഓട്ടക്കൊച്ചി മുതല്‍ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നത് ബന്തടുക്ക ടൗണിനെയാണ്. പയറടുക്കം,ഓട്ടക്കൊച്ചി ചാമക്കൊച്ചി,ചാപ്പക്കല്‍, അണ്ണപ്പാടി കുതിരത്തൊട്ടി,മാരിപ്പടുപ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കുട്ടികള്‍കളും പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രി ,റേഷന്‍കട,സ്‌ക്കൂള്‍ ,വില്ലേജ് ഓഫീസ വ്യാപാര സ്താപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ എത്തിച്ചേരുവാന്‍ ജനങ്ങള്‍ക്ക് ഏക ആശ്രയം ടാക്‌സി വാഹനങ്ങളാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചാമക്കൊച്ചി-പയറടുക്ക, ചാപ്പക്കല്‍,കുതിരത്തൊട്ടി പ്രദേശത്തുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് […]

LOCAL NEWS

കാലിച്ചാനടുക്കം സ്വദേശി രാജസ്ഥാനിലെ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചു

കാലിച്ചാനടുക്കം: അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) ആണ് മരിച്ചത്് . രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേഷ് സ്വന്ത് ഓയില്‍ കമ്പനി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേ ജോലി സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടതായി കമ്പനിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദ്ദേഹം ഉദയ്പൂരിലെ പാരാസ് ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. ഭാര്യ – മിനി (തൊഴിലുറപ്പ് തൊഴിലാളി) മക്കള്‍ – ആന്‍സലിന്‍, (സെന്റ്ജൂഡ്സ് എച്ച് എസ് […]

LOCAL NEWS

മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

രാജപുരം : കനത്ത മഴയില്‍ ഇന്നലെ രാത്രി മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് വീട്ടില്‍ വിനോദിന്റെ വീടിന്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.  

LOCAL NEWS

ബൈക്കില്‍ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

രാജപുരം: ബൈക്കില്‍ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പുറകിലിരുന്ന് പോകവെ റോഡിലെ കയറ്റത്തില്‍ റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മംഗളുരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു.സംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് റെജിയുടെ ഭവനത്തില്‍ ആരംഭിച്ച് കോട്ടോടി സെന്റ് സേവ്യഴ്‌സ് പള്ളിയില്‍ […]

LOCAL NEWS

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്‌റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം: മലവേട്ടുവ മഹാസഭ

രാജപുരം : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്‌റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഈ വ്യവ്യസ്ഥയിയൂടെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഇ- ഗ്രാന്റിന് വെളിയിലാകുമെന്നും സാമ്പത്തിക മാനദണ്ഡം ഗ്രാന്റിന് മാത്രമല്ല തൊഴില്‍ ,വിദ്യാഭ്യാസ സംവരണം പോലെയുളള മറ്റു ഭരണഘടനാധിഷ്ഠിത പരിരക്ഷകളിലേക്കും വ്യാപിക്കുമെന്നും നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. പുതുക്കിയ നിയമത്തിന് മുമ്പത്തെപോലെ ഇ- ഗ്രാന്റ് ലഭിക്കുവാനുളള നടപടി […]

LOCAL NEWS

പാണത്തൂര്‍ മൈലാട്ടിയില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു

പാണത്തൂര്‍: ഇന്നുണ്ടായ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. പാണത്തൂര്‍ മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണന്റെ വീട്ടിന് മുകളിലാണ് സമീപമുണ്ടായ പുളിമരം കടപുഴകി വീണത്. വീടിന് സീലിങ്ങ് ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റിക്കോല്‍ അഗ്നി സുരക്ഷാ നിലയത്തിലെ ഗ്രേഡ് ഓഫീസര്‍ കെ രാമചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി. ഫയര്‍ ഓഫീസര്‍മാരായ ബിനീഷ് ഡേവിഡ്, നീതുമോന്‍ ഡ്രൈവര്‍ ഗംഗാധരന്‍, ഹോം ഗാര്‍ഡ് ടി ബാലകൃഷ്ണന്‍, മുന്‍ പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് […]

LOCAL NEWS

അപകട മുന്നറിയിപ്പ് ബോര്‍ഡുകളില്ല: റാണിപുരം- പനത്തടി റോഡില്‍ വീണ്ടും അപകടം

പനത്തടി : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും മടങ്ങിയ ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇന്ന് പെരുതടിയില്‍ കുഴിയിലേക്ക് മറിഞ്ഞത്. പെരുതടി അംഗന്‍വാടിക്ക് സമീപമുള്ള വളവില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു ആര്‍ക്കും പരിക്കില്ല. റോഡിന് താഴെ ഉണ്ടായിരുന്ന കമുകില്‍ തട്ടി കാര്‍ നിന്നതിനാല്‍ ദുരന്തം ഒഴിവായി. സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബസ്സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പന്തിക്കാല്‍ ടൗണ് കഴിഞ്ഞുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് സ്ഥിരമായി അപകടം സംഭവിക്കുന്ന ഈ വളവുള്ളത്. […]

LOCAL NEWS

പാണത്തൂര്‍ പട്ടുവത്തെ റോസമ്മ തോട്ടത്തില്‍ നിര്യാതയായി

പാണത്തൂര്‍ : പട്ടുവത്തെ റോസമ്മ തോട്ടത്തില്‍ (72) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10 മണിക്ക് പാണത്തൂര്‍ പട്ടുവത്തുള്ള കുന്നേല്‍പുരയിടത്തില്‍ ഷിബുവിന്റെ ഭവനത്തില്‍ ആരംഭിച്ച് പരപ്പ സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കും. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ് തോട്ടത്തില്‍, മക്കള്‍: ബൈജു (അബുദാബി ), സുജ. മരുമക്കള്‍ : ഷീബാ വടക്കാഞ്ചേരി, ഷിബു പാണത്തൂര്‍