LOCAL NEWS

പാണത്തൂര്‍ ഗവ:ഹൈസ്‌കൂളിന് മുന്നില്‍ സ്‌കൂള്‍ പി.ടി.എ. താല്‍ക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു

പാണത്തൂര്‍ : സ്‌കൂള്‍ വിട്ട് ബസ് കാത്തിരിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമായി താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ച് സ്‌കൂള്‍ പി.ടി.എ. സ്‌കൂള്‍ വിട്ട് ബസ്സിലും മറ്റ് വാഹനങ്ങളിലും പോകേണ്ട കുട്ടികള്‍ക്ക് മഴയത്ത് കയറി നില്‍ക്കാന്‍ ഇടമില്ലാതെ വന്നപ്പോഴാണ് പി.ടി.എ തന്നെ താല്പര്യമെടുത്ത് താല്‍ക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്. പ്രധാനധ്യാപകന്‍ എ.എം കൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് പി തമ്പാന്‍, സീനിയര്‍ അസിസ്റ്റന്റ് രാജേഷ് വി, ഓഫീസ് അറ്റന്റ്റന്റ് എച്ച്.സി കരീം, പി.ടി.എ കമ്മറ്റിയംഗങ്ങളായ എം.ബി അബ്ബാസ്, എം.കെ […]

LOCAL NEWS

മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

മാലക്കല്ല് : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95)നിര്യാതയായി. പെരുനിലത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ . മക്കള്‍: ജോസ് (യു എസ് എ ), സൈമണ്‍ (റിട്ട.അധ്യാപകന്‍ ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം), ഡോ.വല്‍സന്‍ (കാനഡ), മേരിക്കുട്ടി (റിട്ട.അധ്യാപിക എംആര്‍എസ് കാസര്‍കോട്), ടോമി (റിട്ട. അധ്യാപകന്‍ ആഗ്ര), മിനിമോള്‍ (നഴ്സ്. ന്യൂഡല്‍ ഹി), ഷിബി (യുഎസ്എ). മരുമക്കള്‍: ആലീസ് വണ്ടന്നൂര്‍, […]

LOCAL NEWS

നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം നടത്തി

പനത്തടി : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തിന്റെ കീഴില്‍ പനത്തടി ടൗണില്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ മാരായ റവ.ഡോ. ആന്റണി മുതുകുന്നേല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ പാലാക്കുഴി, അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് കാക്കരമറ്റം, പനത്തടി ഫൊറോന പ്രസിഡണ്ട് ജോണി തോലമ്പുഴ ,ഇടവക കോ-ഓര്‍ഡിനേറ്റര്‍ വി സി ദേവസ്യ വടാന ട്രസ്റ്റിമാരായ […]

LOCAL NEWS

വയനാട് ജനതയ്ക്ക് കൈത്താങ്ങായി സ്വതന്ത ഡ്രൈവേഴ്‌സ് യൂണിയന്‍

ബന്തടുക്ക ; ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയ്ക്ക് കൈത്താങ്ങായി സ്വതന്ത ഡ്രൈവേര്‍സ് യൂനിയന്‍ പാണത്തൂര്‍, ബേഡകം, കുറ്റിക്കോല്‍ മേഖലകള്‍. ഇവര്‍ ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മുന്നാട് എസ്.ഐ അരവിന്ദന്‍ ഏറ്റുവാങ്ങി. ഇവര്‍ ശേഖരിച്ച സാധനങ്ങള്‍ ഉള്‍പ്പെടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ വയനാട്ടിലെ ദുരന്ത സ്ഥലത്തെത്തിക്കും. ബന്തടുക്കയിലെ ഡ്രൈവര്‍മാരായ, വിനോദ്, മാധവന്‍ നായര്‍, ഗണേശന്‍, താരാദാസ് പാണത്തൂരിലെ അഷറഫ്, ഖാലിദ് ബളാംതോട്ടെ വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.      

LOCAL NEWS

തീവ്രമഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി് കാസര്‍കോട് ജില്ലാ കളക്ടര്‍

രാജപുരം : തീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത ഉളളതിനാല്‍ പാണത്തൂര്‍, പടിയത്തടുക്ക, ഷേണി, പൈക്ക, വെള്ളരിക്കുണ്ട് എന്നീ പ്രദേശങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ഇന്ന് (ജുലൈ 31)ന് വൈകുന്നേരം 7 മണിക്ക് റെഡ്ഡ് അലര്‍ട്ട് പ്രഖ്യപിച്ച സാഹചര്യത്തില്‍, ഇത് നാളെ രാവിലെ 10 മണി വരെ തുടരുമെന്ന് അറിയിപ്പുള്ളതിനാല്‍ 24 മണിക്കൂറില്‍ 204 ാാ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് […]

LOCAL NEWS

മണ്ണിടിച്ചില്‍ ഭീഷണി; പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി പത്തു കുടിയിലെ 8 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

പാണത്തൂര്‍: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കല്ലപ്പള്ളി കമ്മാടി പത്തുകുടിയിലെ 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സമീപത്തെ തോട്ടില്‍ വലിയ ശബ്ദത്തോടു കൂടി മഴവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും, പ്രദേശത്തെ പ്രവീണിന്റെ വീടിന് സമീപമുള്ള ഷെഡ് മണ്ണിടിഞ്ഞ് വീണ് തകരുകയും ചെയ്തപ്പോള്‍ ഈ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ രാജപുരം സി.ഐ, ജനമൈത്രി പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍,പനത്തടി വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകട ഭീക്ഷണി ഒഴിയുന്നത് […]

LOCAL NEWS

ഗതാഗതം നിരോധിച്ചു

കാസര്‍കോട് :ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ 2024 ജൂലൈ 31 വൈകീട്ട് ആറു മുതല്‍,ഓഗസ്റ്റ് 01 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.

LOCAL NEWS

മലവേട്ടുവ മഹാസഭ കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരിച്ചു

കുറ്റിക്കോല്‍ : മലവേട്ടുവ മഹാസഭ കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരിച്ചു. രുപീകരണയോഗം ജില്ലാ പ്രസിഡന്റ് സി.കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് കണ്ണന്‍ പട്ട്്‌ളം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സുനില്‍ കാവുങ്കാല്‍,ശിവപ്രകാശ് കാറഡുക്ക, കെ.രാമചന്ദ്രന്‍,ജില്ലാ കമ്മറ്റിയംഗവും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ കുഞ്ഞിരാമന്‍ തവനം, ജില്ലാ ട്രഷറര്‍ അശോകന്‍ കെ.ജി എന്നിവര്‍ പ്രസംഗിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഈ-ഗ്രാന്റ്‌റിന് അര്‍ഹതാ മാനദണ്ഡം രണ്ടര ലക്ഷം വാര്‍ഷിക വരുമാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി […]

LOCAL NEWS

കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ നിര്യാതയായി

രാജപുരം: കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ(75)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: കരുണാകരന്‍, സുരേഷ് കുമാര്‍, സുനില്‍. മരുമക്കള്‍: ബിന്ദു(ഇസ്രായേല്‍), അംബിക. സഞ്ചയനം വ്യാഴാഴ്ച.  

LOCAL NEWS

കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്‌ക്കുളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ചുളളിക്കര : കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്‌ക്കുളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.പഞ്ചായത്ത് പരിധിയിലെ ഓട്ടക്കണ്ടം, മുണ്ടമാണി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നുളള 18 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലും 4 കുടുംബങ്ങളെ അവരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്തും റവന്യു, ആരോഗ്യവകുപ്പും ക്യാമ്പൊരുക്കുന്നതിന് നേതൃത്വം നല്‍കി.