കളളാര്‍: കളളാര്‍ പഞ്ചായത്ത് മുന്നാം വാര്‍ഡ് എ ഡി എസിന്റെ നേതൃത്വത്തില്‍ MSC 10 -ാം റാങ്കില്‍ പാസായ കുടുംബശ്രീ അംഗത്തിന്റെ മകളെ അനുമേദിച്ചു. ഒരു കുടുംബശ്രീ അംഗം അമ്പിളിയുടെ മകള്‍ അശ്വതി വിശ്വമാണ് MSc 10-ാം Rank ല്‍ പാസ്സായത്. ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ കുട്ടിക്കുവേണ്ടി മാതാവ് അമ്പിളിക്കുു കൈമാറി. എ ഡി എസ് പ്രസിഡന്റ് സാലി തോമസ് അധ്യക്ഷത വഹിച്ചു.ഷൈജ മാത്യു സ്വാഗതവും ലീമ നന്ദിയും പറഞ്ഞു.
LOCAL NEWS
ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ പാണത്തൂരില്‍
പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം പാണത്തൂര്‍, അഞ്ചാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പാണത്തൂര്‍ ടൗണില്‍ നടക്കും. ബി.പി,ഷുഗര്‍, എച്ച്.ബി തുടങ്ങിയ പരിശോധന ഉണ്ടായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി
ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രധാനധ്യാപിക സി.കോമളവല്ലിയില്‍ നിന്നും തുക സ്വീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
വയനാട് ദുരന്തം: മകളുടെ വിവാഹ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകന്‍
അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹിമാന്‍ മകളുടെ വിവാഹ ദിവസം സംഭാവന നല്‍കി. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി..എം ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ്, പി.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.അബ്ദുള്‍ റഹിമാന്‍ -സാജിത ദമ്പതികളുടെ മകള്‍ സഫൂറയുടെ വിവാഹദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക്സംഭാവനനല്‍കിയത്.
രാജപുരം തിരുകുടുംബ ദേവാലയ വികാരി ഫാ. ജോസ് അരീച്ചിറയെ ആദരിച്ചു
രാജപുരം : ആഗോള കത്തോലിക്കാ സഭയില്‍ ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളിന്റെയും, മീഷന്‍ ലീഗിന്റെയും ആഭിമുഖ്യത്തില്‍ രാജപുരം തിരുകുടുംബ ദേവാലയ വികാരി ഫാ. ജോസ് അരീച്ചിറയെ ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് പാറയില്‍, സോനു ചെട്ടികത്തോട്ടത്തില്‍, സി. തെരേസ SVM, ഈവ എബ്രഹാം തൈത്തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചുു. കുട്ടികളുടെ കലാപരിപാടികളുംഉണ്ടായിരുന്നു.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകര്‍ക്കായുള്ള അറിയിപ്പ് കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന വിഭാഗങ്ങളിലായി കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. 1. മുതിര്‍ന്ന കര്‍ഷന്‍/ കര്‍ഷക 2. ജൈവ കൃഷി അവലംബിക്കുന്നവര്‍ 3. മികച്ച കര്‍ഷകന്‍ 4. വനിതാ കര്‍ഷക 5. വിദ്യാര്‍ത്ഥി കര്‍ഷകന്‍/ കര്‍ഷക 6. SC/ST വിഭാഗത്തില്‍ ഉള്ള കര്‍ഷക/ കര്‍ഷകന്‍ 7. മികച്ച നെല്‍ കര്‍ഷകന്‍ / കര്‍ഷക 8. മികച്ച ക്ഷീര കര്‍ഷകന്‍/ കര്‍ഷക നിബന്ധനകള്‍ 1. […]
മലവേട്ടുവ മഹാസഭ : വിജയോത്സവം പരിപാടി മാറ്റി
രാജപുരം : ലോകത്തെ നടുക്കിയ വയനാട് പ്രകൃതി ദുരന്തത്തില്‍ മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്് മലവേട്ടുവ മഹാസഭ. ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി സംഘടന നാളെ വെളളരിക്കുണ്ടില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിജയോത്സവം പരിപാടി മാറ്റി വെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട ് അറിയിക്കും.
മണ്‍ റോഡ് തോടായി : റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് യാത്ര ദുഷ്‌ക്കരം
പാണത്തൂര്‍ : കനത്ത മഴയില്‍ മണ്‍റോഡ് ഒലിച്ചുപോയതോടെ കാല്‍നട യാത്ര പോലും പറ്റാതെ ദുരിതമനുഭവിക്കുകയാണ് റാണിപുരം കുറത്തിപ്പതിയിലെ ആദിവാസി കുടുംബങ്ങള്‍. 2014-15 വര്‍ഷത്തില്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്ത് ആശിച്ച ഭൂമി പദ്ധതിയില്‍ പെടുത്തി ഭൂമി ലഭിച്ച മാവില,മലവേട്ടുവ വിഭാഗങ്ങളില്‍ പെട്ട 8 ഓളം കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണ് ശക്തമായ മഴയത്ത് വെള്ളം കുത്തിയൊഴുകി റോഡില്‍ ആറ് അടിയോളം അഴത്തില്‍ ഗര്‍ത്തമായി കാല്‍ നടയാത്ര പോലും ദുസ്സഹമായതോടെ ദുരിതമനുഭവിക്കുന്നത്. ആകെ 8 കുടുംബങ്ങള്‍ക്കാണ് ആശിക്കും ഭൂമി പദ്ധതി […]
നല്ല മാതൃക- കുടുംബശ്രീ വാര്‍ഷിക ആഘോഷം ലളിതമാക്കി സഹായം കനിവ് പാലിയേറ്റിവിന് കൈമാറി
ബേഡകം: വാവടുക്കം ഐശ്വര്യമുച്ചുര്‍ക്കുളം കുടുംബശ്രീ വാഷിക ആഘോഷമാണ് ലളിതമാക്കി കനിവ് പാലിയേറ്റീവിന് സഹായംനല്‍കിയത്. വാര്‍ഷിക പൊതുയോഗം അംബികയുടെ അദ്ധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉത്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ട്രറി കൃഷ് വേണി, പ്രസിഡന്റ് സാവിത്രി, സിപഎം ബ്രാഞ്ച് സെക്രട്ടറി പി രാജന്‍ മോണിറ്ററിഗ് കമ്മറ്റി അംഗം ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മല ജയപ്രസാദ് സ്വാഗതവും സരിത എം നന്ദിയും പറഞ്ഞു