LOCAL NEWS

കോടോം ബേളൂര്‍ പഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും, ചര്‍മ്മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 13 വരെ കുത്തിവെയ്പ്പ് തുടരും

അട്ടേഞ്ഞാനം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ അഞ്ചാംഘട്ടവും, ചര്‍മ്മമുഴ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാംഘട്ടവും ഒന്നിച്ച് ആഗസ്ത് 5 മുതല്‍ സപ്തംബര്‍ 13 വരെ നടത്തുന്നു . മൃഗ സംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം […]

LOCAL NEWS

ഫോട്ടോഗ്രാഫര്‍ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരിതര്‍ക്ക് സംഭാവന നല്‍കി കുടുംബം.

അമ്പലത്തറ: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ, വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി..എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ ഏ.വി.വേണുഗോപാല്‍, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കര്‍മ്മ […]

LOCAL NEWS

പുനര്‍ജ്ജനി- 2024 പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് അനുമോദനവും വ്യക്ഷതൈ വിതരണവും നടത്തി

പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനും മനുഷ്യ സ്‌നേഹിയുമായിരുന്ന കൂക്കള്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തിയ പുനര്‍ജ്ജനി – 2024 നു ബളാന്തോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയായി. അശരണര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ച ഈ മഹാനുഭാവന്‍ നടത്തിവന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്‍ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില്‍ നടത്തിയ ഈ പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ […]

LOCAL NEWS

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം, അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഏലിയാമ്മ അധ്യക്ഷത വഹിച്ചു. .വ്യാപാരി . വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് പി എന്‍ സുനില്‍കുമാര്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ ഇ സെബാസ്റ്റ്യന്‍ , ജെ പി എച്ച് എന്‍ സിനി സെബാസ്റ്റ്യന്‍ , ജെ എച്ച് ഐ ബൈജു […]

LOCAL NEWS

കുഞ്ഞു മനസ്സിന്റെ കൈത്താങ്

പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്‌കൂള്‍ […]

LOCAL NEWS

പൂടംകല്ല് അയ്യങ്കാവിലെ പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി . ജെ . നിര്യാതനായി

രാജപുരം:പൂടംകല്ല് അയ്യങ്കാവ് പടിഞ്ഞാറ്റുമ്യാലില്‍ ഫിലിപ്പ് പി . ജെ . (80) നിര്യാതനായി . സംസ്‌കാരം (12 തിങ്കളാഴ്ച ) രാവിലെ 10.30 ന് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ ഏലിയാമ്മ ഫിലിപ്പ് ഞീഴൂര്‍ തോട്ടുവേലിപറമ്പ് കുടുംബാംഗം . മക്കള്‍ : ജോസ് , ആന്‍സി , മോളി , ജയിംസ് , ലിസ്സി , ബെന്നി . മരുമക്കള്‍ : ലിസ്സി കൊച്ചികുന്നേല്‍ , ജയിംസ് തൊഴുത്തുകര , ലൂക്ക് പുതുശേരിക്കാലാ […]

LOCAL NEWS

അധ്യാപക ഒഴിവ്

അട്ടേങ്ങാനം : അട്ടേങ്ങാനം ഗവ. ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഇന്റര്‍വ്യൂ ഏഴിന് പകല്‍ 11ന്.

LOCAL NEWS

രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.

രാജപുരം: ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകള്‍ നിര്‍മിച്ചും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ ഉണ്ടാക്കിയും കുട്ടികള്‍ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ ചിന്തകള്‍ കുഞ്ഞു മനസ്സുകളില്‍ പതിയും വിധം ജസീക്ക ടീച്ചര്‍ സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ, ഷൈബി എബ്രാഹം, സോണി കുര്യന്‍, ശ്രുതി ബേബി, ഷീജ ജോസ്, ഡോണ്‍സി ജോജോ, അനില തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.  

LOCAL NEWS

ഡെയ്‌സി മാത്യു മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ഐറിന്‍ അന്ന വര്‍ഗീസ് ഒന്നാം സ്ഥാനം നേടി

രാജപുരം : 2023 ഓഗസ്റ്റ് മാസം 4ആം തിയതി അകാലത്തില്‍. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായര്‍സെക്കന്ററി സ്‌കൂള്‍ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയില്‍ ഡെയ്‌സി മാത്യു ടീച്ചറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഡെയ്‌സിമാത്യു മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍സ്‌കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു . കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നും 26 ഓളം മത്സരാര്‍ത്തികള്‍ പങ്കെടുത്തു. മത്സരത്തില്‍ ഐറിന്‍ അന്ന വര്‍ഗീസ് , സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ചെറുപനത്തടി ഒന്നാം സ്ഥാനവും , ദുര്‍ഗ […]

LOCAL NEWS

ചികില്‍സാ സഹായത്തിനായി എം.എല്‍.എയെ സമീപിച്ച് ചികില്‍സാ സഹായ കമ്മറ്റി ഭാരവാഹികള്‍

പാണത്തൂര്‍ : വീണ് പരിക്കേറ്റ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുണ്ടുപ്പള്ളിയിലെ കെ.ആര്‍ ജനാര്‍ദനന്റെ ചികില്‍സാ സഹായം അഭ്യര്‍ത്ഥിച്ച് ചികില്‍സാ സഹായ കമ്മറ്റി. കാഞ്ഞങ്ങാട് എം.എല്‍ എ ഇ ചന്ദ്രശേഖരനെ കണ്ടു. കഴിഞ്ഞ ഏപ്രില്‍ 21-ാം തീയതി വീണ് കഴുത്തെല്ലിന് പരിക്കേറ്റ് ജനാര്‍ദ്ദനന്‍ വിവിധ ആശുപത്രികളിലെ ചികില്‍സയ്ക്ക് ശേഷം ഇപ്പോള്‍ വയനാട്ടിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. ചികില്‍സയ്ക്കായി മുഖ്യമന്ത്രിയുടെ ചികില്‍സാ […]