രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും ചുള്ളിക്കരയിലേക്ക് ക്രോസ് കണ്‍ട്രി (3000 മീറ്റര്‍). 9 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓണാഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മോഹനന്‍ കെ യുടെ അധ്യക്ഷതയില്‍ രാജപുരം സി ഐ രാജേഷ് പി നിര്‍വഹിക്കും. […]
LOCAL NEWS
സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ സ്തുത്യര്‍ഹമായ സേവനത്തിനിടയില്‍ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന്‍ സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടന ചെയ്തു.. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, പി ടി എ പ്രസിഡണ്ട് സജി എ സി, എം പി ടി എ പ്രസിഡണ്ട് […]
തോട് കൈയേറി കട; സംരക്ഷിക്കണമെന്നാവശ്യപെട്ട് നല്‍കിയ കേസ് കോടതി തളളി
രാജപുരം : തോട് കൈയേറി അനധികൃത പഴം-പച്ചക്കറി വ്യാപാരം നടത്തി വന്ന കട പൊളിച്ചു നീക്കാന്‍ പഞ്ചായത്തു നല്‍കിയ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരന്റെ കേസ് കോടതി തളളി. കോളിച്ചാല്‍ ടൗണില്‍ മലയോര ഹൈവേയുടെയും തോടിന്റെയും ഇടയില്‍ പാലത്തിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് നിര്‍മ്മിച്ച കട സംരക്ഷിക്കണമെന്നാവശ്യപെട്ട്് മരുതോം സ്വദേശി ഷാജു ഹോസ്ദുര്‍ഗ് മുനിസിഫ് കോടതിയില്‍ സമര്‍പ്പിച്ച ഒ.എസ് നമ്പര്‍ 43/22 കേസാണ് കോടതി തളളിയത്. തോട് പുറംമ്പോക്ക് കൈയേറി അനധികൃത വ്യാപാരം നടത്തുകയും കടയിലെ […]
ചെറുപനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം. ആഘോഷകമ്മറ്റി രൂപീകരിച്ചു
പനത്തടി : 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന ചെറുപനത്തടി സ്ഥാനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ആഘോഷകമ്മറ്റി രൂപീകരണയോഗം പരപ്പ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാത്തൂര്‍ കഴകം പ്രസിഡന്റ് പി. കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, എന്‍ ബാലചന്ദ്രന്‍ നായര്‍, പി. എം കുര്യാക്കോസ്, പനത്തടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ. കെ […]
കാഴ്ചപരിമിതര്‍ക്ക് ഓണമാഘോഷിക്കാന്‍ മാതമംഗലം കൂട്ടായ്മ സഹായം നല്കി.
മാതമംഗലം :കാഴ്ചപരിമിതരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് ഓണക്കിറ്റ് വാങ്ങാനാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ മാതമംഗലം കൂട്ടായ്മ ധന സഹായം നല്‍കിയത്. മാതമംഗലത്ത് നടന്ന ചടങ്ങില്‍ മാതമംഗലം കൂട്ടായ്മയുടെ പ്രവര്‍ത്തകനായ കെ.വി. മനീഷ് ധനസഹായം കൈമാറി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പയ്യന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് കെ. വിജയന്‍, വൈസ് പ്രസിഡന്റ് ടി.വി. രമേശന്‍, കെ.പി. ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. സന്നദ്ധ പ്രവര്‍ത്തകന്‍ […]
കാങ്കോല്‍ ഗണേശോത്സവം സമാപിച്ചു
കാങ്കോല്‍ : കാങ്കോല്‍ വിഘ്നേശ്വര സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ മുന്ന് ദിവസമായി നടന്ന സാര്‍വ്വജനീക ഗണേശോത്സവം വിവിധ പരിപാടികളോടെ സമാപിച്ചു .6നു വിഗ്രഹ വരവേല്‍പിന് ശേഷം 7 നു രാവിലെ മഹാഗണപതി ഹോമം .. വിവിധ പൂജാദി കര്‍മങ്ങള്‍ക്ക് ശേഷം വൈകുന്നേരം അവദൂത ആശ്രമ ത്തിലെ സ്വാമി സാധു വിനോദ്ജി യുടെ ആത്മീയ പ്രഭാഷണവും നടന്നു . 8നു രാവിലെ പൂജയും തുടര്‍ന്ന് നടന്ന ഭജനക്കും നിരവധി വിശ്വാസികളുടെ സാന്നിധ്യമാണ് ഉണ്ടായത് . ഉച്ചക്ക് ശേഷം നടന്ന […]
അപകടങ്ങള്‍ കുറയ്ക്കാന്‍ കള്ളാര്‍ ടൗണില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച
കള്ളാര്‍ : അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ ടൗണില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. രാജപുരം സബ് ഇന്‍സ്പെക്ടര്‍ എം കെ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റ്, മാക്സ് ഫിറ്റ് കള്ളാര്‍, ഹോട്ടല്‍ പാരഡൈസ്, പൗരാവലി കള്ളാര്‍, പിക്ക് അപ്പ് ഡ്രൈവേഴ്സ് കള്ളാര്‍ എന്നിങ്ങനെ നാട്ടുകാരും സംഘടനകളും സ്ഥാപനങ്ങളും സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനായി സ്പോണ്‍സര്‍ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, ബൂണ്‍ പബ്ലിക്ക് സ്‌കൂള്‍ ജൂനിയര്‍ […]
മലയോരത്ത്് ഗണേശവിഗ്രഹനിമഞ്ജന ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര
മാലോം : ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുര്‍ത്ഥി അഥവാ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മലയോരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിു . പുങ്ങംചാല്‍ സംസ്‌കൃതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 8 ന് രാവിലെ കൊന്നക്കാട് മുത്തപ്പന്‍ മഠപ്പുരസന്നിധിയില്‍ വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേല്‍ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് […]
മികച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു
ബളാംതോട് : ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായ ദീപ നായരെ പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ ആദരിച്ചു. ബളാംതോട് ക്ഷീര സംഘം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം മില്‍മ പി &ഐ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ഷാജി.വി. വിതരണം ചെയ്തു. 9.7 കോടി രൂപയുടെ 2025-26 വര്‍ഷത്തെ ബഡ്ജറ്റ് സെക്രട്ടറി […]