രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍വ്വ മാനേജര്‍ , പിടിഎ പ്രസിഡന്റുമാര്‍ , പ്രധാന അധ്യാപകര്‍ , അധ്യാപക- അധ്യാപകേതര ജീവനക്കാര്‍ , വിദ്യാര്‍ഥി സംഗമം സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ച യോഗം സ്‌കൂളിന്റെ ആദ്യ മാനേജര്‍ ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കലാകാരന്‍ പ്രതീഷ് കലാഭവന്‍ വിശിഷ്ടാതിഥിയായിരുന്നു. യോഗത്തില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎ […]
LOCAL NEWS
ഇശ്‌കേ മീലാദ് 16 ന്
അട്ടേങ്ങാനം : അട്ടേങ്ങാനം ജീലാനി ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നബിദിന പരിപാടിയും മദ്രസ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും സെപ്റ്റംബര്‍ 16 തിങ്കളാഴ്ച അബ്ദുറഹ്‌മാന്‍ ഹാജി നഗറില്‍ നടക്കും പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു രാവിലെ 7 30ന് സ്വാഗത സംഘം ചെയര്‍മാന്‍ പി അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തും തുടര്‍ന്ന് മൗലിദ് സദസും അന്നദാനവും നടക്കും രാത്രി 7 ന് വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികളും […]
കള്ളാര്‍ മനസ്രായില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് നിര്യാതയായി
രാജപുരം: കള്ളാര്‍ മനസ്രായില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (97 ) നിര്യാതയായി.മൃതദേഹം നാളെ രാവിലെ 7 മണിക്ക് മുണ്ടോട്ട് ജെറ്റിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് മ്യതസംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി സിമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. മക്കള്‍: അബ്രാഹം, ആലീസ്, രാജു, പരേതരായ മേരി, ജോസ്, തോമസ്. മരുമക്കള്‍: തോമസ്, മേഴ്‌സി, ലൂസി, മിനി, പരേതരായപെണ്ണമ്മ,ജോയി.
ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ബോണസ് വിതരണം ചെയ്തു
കളളാര്‍: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ബോണസ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ടി.കെ നാരായണന്‍ ഉത്ഘാടനം ചെയ്തു. കണ്‍സോ ഷ്യം പ്രസിഡണ്ട് ഉഷ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.ഗോപി പി. ഗീത മെമ്പര്‍മാരായ കൃഷ്ണ ക്കുമാര്‍ , വനജ, ലീല ഗംഗാധരന്‍ , സബിത, അസിസ്റ്റന്റ് സെകട്ടറി രവീന്ദ്രന്‍ , കണ്‍സോര്‍ഷ്യം സെക്രട്ടറി വിമല നന്ദിയും പറഞ്ഞു .ഹരിത കര്‍മ്മസേന അംഗങ്ങള്‍പങ്കെടുത്തു.
കെ.വി.വി.ഇ.എസ് നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രതിഷേധം ഫലം കണ്ടു: *ഓണക്കാലത്തെ തെരുവോര കച്ചവടം നിയന്ത്രിക്കാന്‍ രാജപുരം പോലീസിന് പഞ്ചായത്തിന്റെ നിര്‍ദ്ദേശം
കോളിച്ചാല്‍: ഓണക്കാലത്ത് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ വ്യാപകമാകുന്ന തെരുവോരക്കച്ചവടം നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പോലീസിനോടാവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കവും, ബിസിനസ് മാന്ദ്യവും മൂലം വ്യാപാര മേഖല തകര്‍ച്ചയെ നേരിടുമ്പോള്‍ കാര്യമായ മൂലധന നിക്ഷേപം ഇല്ലാതെ നിസ്സാര മുതല്‍ മുടക്കില്‍ തെരുവോര കച്ചവടം നടത്തുന്ന വ്യാപാരികള്‍, വാടകയും വൈദ്യുതി ചാര്‍ജും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പെടെ നല്‍കാന്‍ പോലും നിവൃത്തിയില്ലാത്ത ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാനും, ഓണക്കാലത്ത് ഉണ്ടായേക്കാവുന്ന ഗതാഗത […]
അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
ചുള്ളിക്കര : അസുഖത്തെ തുടര്‍ന്ന് ചുള്ളിക്കരയിലെ യുവാവ് മരിച്ചു. ചുള്ളിക്കര തൂങ്ങലിലെ അശോകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വീട്ടിലേക്ക് വരവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. പിതാവ് : ബാബു മാതാവ് : പരേതയായ പൊന്നമ്മ. ഭാര്യ : ആശ, മക്കള്‍ അകല്യ, ആദര്‍ശ്.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്ത ആരംഭിച്ചു
കളളാര്‍ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം ബഹു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ്രപ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ ബഹു: കള്ളാര്‍ പ്രസിഡന്റ് ടി.കെ. നാരായണന്‍ നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗീത വാര്‍ഡ് മെമ്പര്‍മാരായ സബിത, സണ്ണി എബ്രഹാം, […]
45 കുടുംബങ്ങള്‍ക്ക് 5 കിലോ അരി വിതം ഓണസമ്മാനം നല്‍കി .ചൈതന്യ പുരുഷ സ്വയം സഹായ സംഘം
ബളാംതോട്: 45 കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി 5 കിലോ അരി വീതം നല്‍കി സ്വാശ്രയസംഘം പ്രവര്‍ത്തകര്‍. ബളാംതോട് കാപ്പിത്തോട്ടം ചൈതന്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ഓണസമ്മാനമായി അരി നല്‍കിയത്. വാര്‍ഡ് മെമ്പര്‍ കെ.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍, കെ.കെ അശോകന്‍, വിജയന്‍ കാപ്പിത്തോട്ടം എന്നിവര്‍ സംസാരിച്ചു.
ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യും
രാജപുരം : പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കരയില്‍ 40-ാമത് ‘ഓണോത്സവം 2024’ ഉത്രാടം, തിരുവോണം നാളുകളില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്രാടം നാളില്‍ രാവിലെ 8 മണിക്ക് കൊട്ടോടിയില്‍ നിന്നും ചുള്ളിക്കരയിലേക്ക് ക്രോസ് കണ്‍ട്രി (3000 മീറ്റര്‍). 9 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓണാഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മോഹനന്‍ കെ യുടെ അധ്യക്ഷതയില്‍ രാജപുരം സി ഐ രാജേഷ് പി നിര്‍വഹിക്കും. […]