LOCAL NEWS

പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എയ്ഞ്ചല്‍, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാര്‍ഷികം ആഘോഷിച്ചു

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എയ്ഞ്ചല്‍, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാര്‍ഷികം പത്താം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍ കുടുംബശ്രീ വാര്‍ഷികത്തില്‍ ശ്രീജ വി.വി യും, തേജസ് കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ ഗൗരി നാരായണനും, ഐശ്വര്യ കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ നിഷയും അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആവീര്‍ഭാവം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയില്‍ എത്തിച്ച് സ്ത്രീകളുടെ എല്ലാതരത്തിലുള്ള വളര്‍ച്ചയ്ക്കും, ഉയര്‍ച്ചയ്ക്കും സാധിച്ചെന്ന് കെ.ജെ ജെയിംസ് പറഞ്ഞു. സ്വന്തമായി സ്വാശ്രയ ശീലം വളര്‍ത്തുകയും, കൂട്ടായ്മയിലൂടെ […]

LOCAL NEWS

മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 പരിപാടി സംഘടിപ്പിക്കുന്നു

രാജപുരം : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍വെച്ച് ആദരിക്കും. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ 100 കുട്ടികളെയും,കലാകായിക രംഗത്ത് മികവ് തെളിയിച്ച 6 പേരെയും പിഎസ്സി മുഖേന ജോലിയില്‍ പ്രവേശിച്ച 7 പേരെയും എല്‍എസ്എസ്,യുഎസ്എസ് നേടിയവരെയും ആദരിക്കും. 28 ന് രാവിലെ ചുളളിക്കര മേരി മാതാ […]

LOCAL NEWS

നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ

പാണത്തൂര്‍ :നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ. ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്്ക്കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ .പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം(43) ആണ് നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീന സുനീഷ് ,മക്കള്‍: ആല്‍ഫിന്‍, […]

LOCAL NEWS

അയ്യങ്കാളി ദിനാചരണവും, വിജയോത്സവവും 28ന് ചുളളിക്കരയില്‍

ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തില്‍ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയില്‍ വെച്ച് അനുമോദിക്കും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി പ്രകാശ് ചെന്തളം പരിപാടിയില്‍ മുഖ്യാതിഥിയായിആയിരിക്കും.

LOCAL NEWS

കോടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി

റാണിപുരം : കോടോത്ത് ഡോ അബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി. 40 പേര്‍ അടങ്ങിയ വോളണ്ടിയര്‍മാരുടെ സംഘം റാണിപുരത്തെ ജൈവ വൈവിധ്യ സമ്പത്തിനെ കുറിച്ചും ആവാസ വ്യവസ്ഥയെപ്പറ്റിയും മനസ്സിലാക്കി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂധനന്‍ വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു, പ്രോഗ്രാം ഓഫീസര്‍ കെ ജയരാജന്‍ സുപ്രിയ എം.ബി , സന്ധ്യ […]

LOCAL NEWS

ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു

രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണന്‍ അധ്യക്ഷത വഹിച്ചു. താലുക്ക് രക്ഷാധികാരി തമ്പാന്‍ മഞ്ഞങ്ങാനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. റവന ്രജില്ലാ കാര്യദര്‍ശി ജയറാം മാടിക്കല്‍, ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ് പടിഞ്ഞാറെക്കര, രാഷ്ട്രീയ സ്വയംസേവക സംഘ് പനത്തടി ഖണ്ഡ് സേവാപ്രമുഖ് ദിലീപ് പ്രാന്തര്‍ കാവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രക്ഷാധികാരിമാര്‍ തമ്പാന്‍ മഞ്ഞങ്ങാനം, ചന്ദ്രന്‍ പൈക്ക. ആഘോഷപ്രമുഖ് : കൃഷ്ണന്‍കുട്ടി […]

LOCAL NEWS

അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ ജന്മദിനത്തില്‍ ‘പുനര്‍ജനി’ പദ്ധതിക്ക് തുടക്കം

ചെറുപനത്തടി : ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായിയും, സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ (ആര്‍ സി നായര്‍ ) ജന്മദിനത്തില്‍ ആര്‍ സി ഫൗണ്ടേഷന്‍ & ആര്‍ സി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ‘ പുനര്‍ജ്ജനി ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രാമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ് പ്രശസ്ത മലയാള സിനിമ താരം അനുശ്രീ മാവിന്‍ തൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ലൈന്‍ […]

LOCAL NEWS

്ജനത്തെ വലച്ച് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് : ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചു

രാജപുരം : സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിയവര്‍ പെട്ടെന്നുണ്ടായ ബസ് പണിമുടക്കുമൂലം തിരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടി. വിവിധസ്‌ക്കുളുകളിലെ കുട്ടികളും വലഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനില്‍ കുമാറിനെ രാജപുരം സി ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ രാവിലെ 11.30 ഓടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. […]

LOCAL NEWS

ഇവിടെയൊരു ഖബര്‍സ്ഥാന്‍ ശ്രദ്ധേയമാകുന്നു

നൗഷാദ് ചുളളിക്കര ചുള്ളിക്കര : മലയോര മേഖലയിലെ പുരാതനമായ കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ നയന മനോഹര കാഴ്ച്ചകളോടെ ശ്രദ്ധേയമാകുന്നു. മസ്ജിദ് കമ്മിറ്റിയാണ് ഇത്തരമൊരാശയം നടപ്പാക്കിയത്. ഭൂരിഭാഗം പള്ളി ഖബര്‍സ്ഥാനുകളും വേണ്ടത്ര ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കള്ളാര്‍ ജമാഅത്ത് കമ്മിറ്റി ഖബര്‍സ്ഥാന്‍ ചെടികള്‍ നട്ടും അവപരിപാലിച്ചും ഖബര്‍സ്ഥാന്‍ മനോഹരമാക്കി ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈറിന്റെ ആശയമാണ് ഖബര്‍സ്ഥാന്‍ സൗന്ദര്യവല്‍ക്കരണത്തിലേക്ക് നയിച്ചത്. കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെത്തിയാല്‍ മനസ്സ് കുളിരണിയുന്ന കാഴ്ചയാണ് […]

LOCAL NEWS

പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി

രാജപുരം : പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൂടുംകല്ല് താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തുള്ള ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ അടക്കംചെയ്യുന്നതാണ്. ഭാര്യ: വത്സ ഒടയംച്ചാല്‍ നായ്ക്കയം പെരുന്നിലത്തില്‍ കുടുംബാഗം. മക്കള്‍ പ്രതിഷ് മാത്യു ചുള്ളിക്കര, അജിഷ് മാത്യു (UടA), ജിഷ ജോസ് (ഓസ്ട്രലിയ). മരുമക്കള്‍: റ്റിന്റ്റു പൂതമ്പാറ മാലക്കല്ല്, അനുപ്രിയ മൂലക്കാട്ട്(USA), ജോസ് വലിയപറമ്പില്‍(ഓസ്‌ട്രേലിയ) സഹോദരങ്ങള്‍ : പരേതയായ […]