LOCAL NEWS

ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു

രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.

LOCAL NEWS

പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി

പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]

LOCAL NEWS

പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി

പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]

LOCAL NEWS

കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്

ബന്തടുക്ക: കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ടാപ്പിങ്ങ് ചെയ്യുമ്പോള്‍ ബന്തടുക്ക സ്വദേശി ഡൊമിനിക്ക് അറക്കപ്പറമ്പിലിന് നേരെയാണ് അക്രമണമുണ്ടായത്. കാട്ടുപന്നികളുടെ ശല്യം ടാപ്പിംഗ് തൊഴിലാളികളെ കുറച്ചൊന്നുമല്ല ഭീഷണിയിലാക്കിയിരിക്കുന്നത്. പല മേഖലയിലും കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് നേരം പുലര്‍ന്ന ശേഷം ടാപ്പിംഗ് തുടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ജോലി സമയത്ത് തീര്‍ക്കാന്‍ പറ്റാത്ത സ്ഥിയിലാണ്.  

LOCAL NEWS

പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി സി ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്‌മണ്യന്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ ക്ലാസ് എടുത്തു. ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി […]

LOCAL NEWS

പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു നിര്യാതയായി. സംസ്‌ക്കാരം നാളെ

രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു (93) നിര്യാതയായി.മ്യത സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ . മക്കള്‍: ജോസ്, ബേബി, ജോണി, സണ്ണി, ജിജി. മരുമക്കള്‍: മേരി കുഴിക്കാട്ട് മടമ്പം, ആന്‍സി ഒറ്റത്തങ്ങാടി രാജപുരം, മേരീക്കുട്ടി എറ്റിയാപ്പള്ളി മാലക്കല്ല്,അന്നമ്മ ആരോംക്കുഴിയില്‍ പിണ്ടിക്കടവ്, മാത്യുസ് ഒരപ്പാങ്കല്‍രാജപുരം

LOCAL NEWS

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തി

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ സര്‍വ്വൈശ്വര്യ വിളക്ക്പൂജനടന്നു.ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു പൂജ.  

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു

മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി , പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജെയിംസ് ജൈ , അജിത്ത് കുമാര്‍ ബി, വിന്‍സെന്റ് എന്‍, സബിത വി, വനജ ഐതു, സ്‌കൂള്‍ മാനേജര്‍മാരായ ഫാ. ഡിനോ കുമ്മാനിക്കാട്ട്, സുബീര്‍ പി, […]

LOCAL NEWS

കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു

രാജപുരം : കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ കര്‍ഷകരെ ഉള്‍പ്പെടുത്തിയാണ് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി വാട്‌സാപ്പ് കുട്ടായ്മയായി പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘമാണ് കര്‍ഷകരുടെ വിവിധങ്ങളായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍കൂടി ലക്ഷ്യമിട്ട് ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ചത്. സൊസൈറ്റി ഭാരവാഹികളായി രഞ്ജിത്ത് നമ്പ്യാര്‍ (പ്രസിഡന്റ്), സിബി എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറര്‍), അനീഷ് മാത്യു (വൈസ് […]

LOCAL NEWS

പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കൊയ്ത്തുത്സവം 13ന്

രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായുളള കൊയ്ത്തുത്സവം 13ന് നടക്കും. മഹോത്സവം 2025 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി ഒരുക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുക. കാസര്‍കോട് ഉപ്പള ഷെയ്ക്ക് സാദിഖ് ഫൗണ്ടേഷന്‍ ഓള്‍ഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും. കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ […]