ചുളളിക്കര : ഐശ്വര്യം നിറഞ്ഞ പൊന്നോണത്തെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. പൂക്കളമൊരുക്കിയും പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും നാടും നഗരവും മാവേലിയെ വരവേല്‍ക്കുകയാണ്. അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും മാത്രം ആഘോഷമല്ല ഓണം, സത്യസന്ധതയും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കാര്‍ഷിക സമൃദ്ധിയെ കൂടി ഓണം അടയാളപ്പെടുത്തുന്നു. പരമ്പരാഗതമായി വിളമ്പുന്ന ഓണസദ്യ നന്ദിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്. സമാധാനപരവും ഐക്യമുള്ളതുമായ അനേകം ഓണങ്ങള്‍ മുന്നിലുണ്ടെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്ക് ഗ്രാമശബ്ദത്തിന്റെ ഓണം ആശംസകള്‍.
LOCAL NEWS
തിരുവസന്തം 1500′ നബിദിനാഘോഷങ്ങള്‍ക്ക് വിപുലമായ തുടക്കം : പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ പതാക ഉയര്‍ന്നു
രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ തിരു വസന്തം ‘1500 എന്ന പേരില്‍ വിപുലമായ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.പരിപാടി യോടനുബന്ധിച്ച് മസ്ജിദും പരിസരവും വൈദ്യുതി ദീപാലങ്കാരം കൊണ്ടും വര്‍ണ അരങ്ങുകള്‍കൊണ്ടും വര്‍ണ്ണാഭമാക്കി അയ്യങ്കാവ് ഖാജ ഗരീബ് നവാസ് അക്കാഡമി & ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് കമ്മിറ്റി, എസ്. ബി. എസ് മദ്രസ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പള്ളിഅംഗണത്തില്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് […]
തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍; ഉത്രാടപ്പാച്ചിലില്‍ ജനം
ചുളളിക്കര: തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമെല്ലാം വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വന്‍ തിരക്കാണ്. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്. എത്ര വില കൂടുതലാണെങ്കില്‍പ്പോലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്. പണ്ടുകാലത്തെ അപേക്ഷിച്ച് നിരവധി കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട. ഒറിജിനല്‍ പൂക്കള്‍കൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്. ഓണക്കോടി പ്രധാനമായതിനാല്‍ത്തന്നെ വ്യത്യസ്തമാര്‍ന്ന കേരളീയ വസ്ത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിന് വിപണിയില്‍ ലഭ്യമാണ്. പലയിടത്തും […]
ചുളളിക്കര ഓണാഘോണം: മലയാളി മങ്ക മത്സരത്തില്‍ ഇവറോസ് രാജേഷ് പാലപ്പുഴയ്ക്കും, നവ്യ ചുളളിക്കരയ്ക്കും ഒന്നാം സ്ഥാനം
ചുളളിക്കര : മലയാളി മങ്ക എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് കസവ് മുണ്ടുടുത്ത് തുളസിക്കതിര്‍ ചൂടി പൂത്താലവുമേന്തി നില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പമാണ്. കസവുമുണ്ടുടുത്ത്,പൊട്ടുകുത്തി, മുല്ലപ്പൂചൂടി അണിഞ്ഞൊരുങ്ങി മലയാളിമങ്ക മത്സരത്തിനെത്തിയത്് നിരവധി പേര്‍. ചുളളിക്കര ഓണാഘോഷ കമ്മറ്റിയാണ് ഇത്തവണ മലയാളി മങ്ക മത്സരം സംഘടിപ്പിച്ചത്. 18 വയസിന് താഴെയും മുകളിലുമായി രണ്ടു വിഭാഗത്തിനായാണ് മത്സരം സംഘടിപ്പിച്ചത്. 18 വയസിന് താഴെ മത്സരത്തില്‍ ഇവറോസ് രാജേഷ് പാലപ്പുഴയും 18 വയസിന് മുകളില്‍ നവ്യ ചുളളിക്കരയും ഒന്നാം സ്ഥാനം നേടി.
ചുളളിക്കര ഓണാഘോഷം : സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു
ചുളളിക്കര : ആധുനികതയുടെ കാലഘട്ടത്തിലും ശതകാലസ്മരണകളുണര്‍ത്തി മഹാബലിയുടെ ക്ഷേമരാജ്യം സ്വപ്‌നം കാണുന്ന ഓരോ മലയാളിയുടേയും ആഘോഷമാണ് ഓണം. മലബാറിന്റെ പ്രധാന ഓണാഘോഷ കേന്ദ്രമായ ചുളളിക്കരയില്‍ ദിവസങ്ങളായി വിവിധ പരിപാടികള്‍ നടന്നുവരുന്നു. സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ലോകമൊങ്ങുമുളള മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ആഘോഷകമ്മറ്റി ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി,കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, രാജപുരം പ്രസ്സ് ഫോറം വൈസ് പ്രസിഡന്റ് […]
ചുള്ളിക്കര ഓണാഘോഷം: ഉദ്ഘാടന സമ്മേളനം നാളെ
ചുളളിക്കര : 41ാമത് ചുളളിക്കര ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനം നാളെ വൈകുന്നേരം നാലുമണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.ജി നിര്‍വ്വഹിക്കും. ആഘോഷകമ്മറ്റി ഫിനാന്‍സ് മാനേജര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിക്കും. 5 മണിക്ക് പാസയം ഫെസ്റ്റ് നടക്കും.തുടര്‍ന്ന് മെഗാ ക്വിസ് മത്സരം,6 മണിക്ക് മലയാളിമങ്ക മത്സരം, 8 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന് ,നമ്മള്‍ചുളളിക്കരക്കാര്‍ സ്‌പോ
വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം : കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി
കള്ളാര്‍ : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ , പി സി തോമസ്, ഒ ടിചാക്കോ , ബി അബ്ദുള്ള, പ്രിയ ഷാജി, ഗീത പി , വിനോദ് കപ്പിത്താന്‍, കെ.ഗോപിക്ക് […]
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണത്തിനും കൊടിയേറി
രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍ നടക്കും. ഇന്നലെ വൈകിട്ട് 4.30ന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സനു കളത്തുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. സെപ്തംബര്‍ 2 ഇന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സണ്ണിയും, തുടര്‍ ദിവസങ്ങളില്‍ ഫാ.ടിനോ ചാമക്കാലായില്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ.ഓനായി മണക്കുന്നേല്‍, ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവരും കാര്‍മികത്വം വഹിക്കും.
മിസ്‌കുല്‍ മദീന ’25 നബിദിന സമ്മേളനത്തിന് കള്ളാറില്‍ തുടക്കം ഇമാം അബ്ദു സമദ് അശ്റഫി ഉത്ഘാടനം ചെയ്തു
രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷം കള്ളാര്‍ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംഘടിപ്പിക്കുന്നു.. 29ന് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് പതാക ഉയര്‍ത്തി. പരിപാടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തിന് മദ്രസ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഫെബിന്‍ അഹമ്മദ് ഖിറാഅത്ത് നടത്തി.അബ്ദുല്‍ ഷുക്കൂര്‍ […]
ചുളളിക്കര ഓണാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാലയ സന്ദര്‍ശനം നാളെ
ചുളളിക്കര : കിടപ്പുരോഗികള്‍ക്കും ആരോരുമില്ലാതെ ദുരിതമനുഭവിക്കുന്നവരുമായ സഹജീവികള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുളളിക്കര ഓണാഘോഷ കമ്മറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കളും സാധനസാമഗ്രികളും നാളെ സ്‌നേഹാലയത്തിലെത്തിച്ച് കൈമാറും. വര്‍ഷങ്ങളായി ഓണക്കാലത്ത് ചുളളിക്കര ഓണാഘോഷ കമ്മിറ്റി നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണിത്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9746813474, 9061815434









