LOCAL NEWS

ബന്തടുക്ക സ്‌ക്കുളില്‍ ഒ ആര്‍ സി ക്യാമ്പ് ആരംഭിച്ചു

ബന്തടുക്ക; സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും ജില്ലാ ശിശു സംരക്ഷണ സമിതിയും സംയുക്തമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഒ ആര്‍ സി ക്യാമ്പ് ബന്തടുക്ക സ്‌ക്കുളില്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്‍ തവനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ജയകുമാര്‍ കെ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ പദ്ധതി വിശദീകരിച്ചു. എസ് എം സി ചെയര്‍മാന്‍ ചന്ദ്രന്‍ കെ ആര്‍,മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സനില്‍ […]

LOCAL NEWS

രാജപുരത്ത് അഖില കേരള ക്വിസ് മത്സരം 29ന്

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുപേര്‍ വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്കും. രജിസ്‌ട്രേഷന് ഫോണ്‍: 9746582021.

LOCAL NEWS

ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു

കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ‘വിള ആരോഗ്യ പരിപാലന കേന്ദ്രം – സേവനങ്ങള്‍ വിപുലീകരിക്കല്‍’ എന്ന പദ്ധതിയുടെ ഭാഗമായി എത്തിയ ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ സബിത, ലീല ഗംഗാധരന്‍, വനജ ഐത്തു എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും […]

LOCAL NEWS

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ കൊളപ്പുറത്തെ കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന്‍ ) നിര്യാതനായി

കോളിച്ചാല്‍ : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ കൊളപ്പുറത്തെ കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന്‍ – 88) നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ വൈകുന്നേരം 4.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. ഭാര്യ: പരേതയായ ഏലിയാമ്മ (ഏറ്റുമാനൂര്‍ മൂശാരിയേട്ട് കുടുംബാംഗം) മക്കള്‍: വി. വി സിബി (ദീപിക ഏജന്റ് കോളിച്ചാല്‍) ലില്ലിക്കുട്ടി , സി . ഡെയ്‌സി (S C B കോണ്‍വെന്റ്, ജാര്‍ഖണ്ഡ്) മരുമക്കള്‍ : ടെസി സിബി പയ്യനാട്ട്, ജോസഫ് പാലക്കാട്ട് , […]

LOCAL NEWS

ജോലി ഒഴിവ്

പാണത്തൂര്‍: പാണത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ എല്‍.പി.എസ്.ടി. എച്ച്.എസ്.ടി.നാചുറല്‍ സയന്‍സ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 23.10.2024 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പൂടുംകല്ല് താലൂക്ക് ആശപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 26 ന് രാവിലെ 11 ന് ആശുപത്രിയില്‍.    

LOCAL NEWS

പാലംകല്ലിലെ ഈഴാറാത്ത് അന്നമ്മ ചാക്കോ നിര്യാതയായി . സംസ്‌ക്കാരം തിങ്കളാഴ്ച

രാജപുരം :പാലംകല്ല് പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂര്‍ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ബേബി, ജോണി, ഫാ.ജോസഫ് (പുതുവേലി പള്ളി വികാരി), അലക്സാണ്ടര്‍ (യു കെ), വത്സമ്മ, ലിജി മോള്‍, മിനിമോള്‍, സാജന്‍ (യു കെ), മരുമക്കള്‍: ചാക്കോ കദളിമറ്റം (പരേതന്‍), മേരി എറമ്പില്‍, ഗ്രേസി കുടുന്തനാംകുഴിയില്‍, മേരി എളമ്പാശ്ശേരില്‍, തോമസ് തയ്യില്‍, രാജു ആദോപ്പള്ളില്‍, റെജി മാവേലില്‍, ബിന്‍സി പല്ലോന്നില്‍. മൃദസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (21/10/24) രാവിലെ […]

LOCAL NEWS

പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില്‍ അന്നമ്മ ജോണ്‍ നിര്യാതയായി

രാജപുരം : പടിമരുത് അരിപ്പുനീരിലെ മരോട്ടിക്കുഴിയില്‍ അന്നമ്മ ജോണ്‍ (96) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് പളളി സെമിത്തേരിയില്‍. മക്കള്‍ : ഏലിയാമ്മ,മറിയം,വത്സ, ഷാജി,പരേതരായ അന്നമ്മ,സ്റ്റീഫന്‍ മരുമക്കള്‍: കോരക്കുട്ടി,ജോസ്,ബിന്‍സി പരേതരായ അബ്രാഹം,ഫിലിപ്പ്    

LOCAL NEWS

മാനടുക്കം ശ്രീ അയ്യപ്പക്ഷേത്രം: ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവത്തിനായുളള ആഘോഷ കമ്മറ്റി രുപീകരണയോഗം 20ന്

രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിനായുളള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട്് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍ അധ്യക്ഷനാകും. കുറ്റിക്കോല്‍,പനത്തടി,കളളാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ മുരളി പയ്യങ്ങാനം, പ്രസന്ന, ടി കെ നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. […]

LOCAL NEWS

ചികിത്സാധന സഹായം കൈമാറി

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്‍ക്ക് കൈമാറി    

LOCAL NEWS

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജിവെക്കുക ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,എം എം സൈമണ്‍,വി.ബാലകൃഷ്ണന്‍, പി.എ ആലി,ബാലചന്ദ്രന്‍ പി […]