രാജപുരം: പനത്തടി സെക്ഷന് കീഴിലെ ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശി സാബു ജോര്‍ജ് (50) നെതിരയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്‍പെട്ട ചുള്ളിക്കര – കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിന്റെ അധീനതയിലുളള സ്ഥലത്താണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ […]
LOCAL NEWS
ഹൊസ്ദുര്‍ഗ് ഉപജില്ല കലോത്സവം; തൊരുവോര ചിത്ര രചന നാളെ
രാജപുരം: നവംബര്‍ 11, 12, 18, 19, 20 തീയതികളില്‍ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍, കള്ളാര്‍ എഎല്‍ പി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന 63 മത് ഹൊസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നവംബര്‍ 5 ന് രാവിലെ 10 മണിക്ക് മാലക്കല്ല് ടൗണില്‍ തെരുവോര ചിത്രരചന സംഘടിപ്പിക്കുന്നു. സിനിമാതാരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിക്കും. […]
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം :ബിനോയ് ജോസഫ്
കാഞ്ഞങ്ങാട്/ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എസ് )സംസ്ഥാന ചെയര്‍മാന്‍ ബിനോയ് ജോസഫ് അവശ്യപെട്ടു. കേരളത്തെ മാത്രമല്ല ലോക മനസാക്ഷിയെ പോലും മരവിപ്പിച്ച വയനാട് പ്രകൃതി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കണ്ട് ഫണ്ടുകള്‍ അനുവദിക്കാത്തത് കേരളത്തില്‍ ഇടതുപക്ഷ ഗവണ്മെന്റ് ആയതു കൊണ്ടാണെന്ന് ബിനോയ് ജോസഫ് ആരോപിച്ചു. കേന്ദ്ര ഫണ്ടുകള്‍ അനുവദിക്കാത്തത് കൊണ്ട് കേരളത്തിലെ പല പ്രൊജക്റ്റ്കളും മുടങ്ങുന്നത് കേരളത്തിലെ സര്‍ക്കാര്‍ മൂലമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രെമം നടക്കുന്നതായും ബിനോയ് ജോസഫ് പറഞ്ഞു കേരള […]
ചുള്ളിക്കര എരുമപളളത്തെ പണ്ടാരപ്പറമ്പില്‍ ഗ്രേസി മാത്യു നിര്യാതയായി
രാജപുരം: ചുള്ളിക്കര എരുമപളളത്തെ പണ്ടാരപ്പറമ്പില്‍ പി.ഒ മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (71) നിര്യാതയായി. സംസ്‌ക്കാരം നാളെ് ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ .മക്കള്‍: ബിന്ദു ജോസഫ് പൊട്ടംപ്ലാക്കല്‍, ഷീജ ബിജു ഇട്ടിപ്ലാക്കല്‍. മരുമക്കള്‍:ജിനോ പൊട്ടംപ്ലാക്കല്‍ കുന്നുംകൈ, ബിജു ഇട്ടിപ്ലാക്കല്‍ കോളിച്ചാല്‍. സഹോദരങ്ങള്‍: തമ്പി സേവ്യര്‍, ബാബു സേവ്യര്‍. കൊച്ചു മക്കള്‍: അലന്‍ ജോസഫ് (മാള്‍ട്ട), മരിയ ഗ്രേയ്‌സ്,അമലജോസഫ്.
നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നീലേശ്വരം: വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപ്പിടിച്ചാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് […]
കൊട്ടോടി ശുചിത്വ ടൗണായി പ്രഖ്യാപിച്ചു
കൊട്ടോടി : നവംബര്‍ 1 കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയമായി കൊട്ടോടി ഹൈസ്‌കൂളും ഹരിത ടൗണ്‍ ആയി കൊട്ടോടി ടൗണ്‍ ഇന്ന് പ്രഖ്യാപിച്ചു മാലിന്യമുക്തം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി കേരള കേരള പിറവി ദിനമായ ഇന്ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് പുതുശ്ശേരി കാലായില്‍ സ്വാഗതവും പറഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ ഗോപി, […]
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ കുട്ടികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്‍കി. മധുരം നുകര്‍ന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പാണത്തൂരിലെ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി
പാണത്തൂര്‍ : പാണത്തൂരിലെ സൂര്യ ബുക്ക് സ്റ്റാള്‍ & സി. എസ്. സി സെന്റര്‍ ഉടമ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി. സിപിഐഎം പാണത്തൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ,എ ഐ കെ എസ് മുന്‍ പനത്തടി ഏരിയ ജോയിന്റ് സെക്രട്ടറി, പാണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്. പാണത്തൂര്‍ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ സുശീല, മക്കള്‍ :സുജിത് കുമാര്‍ (ഗള്‍ഫ്) സുധീഷ് […]
പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൗണ്‍ ആയി പ്രഖ്യാപിച്ചു
കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി […]