LOCAL NEWS

പെരുതടി സ്‌ക്കൂള്‍,അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിക്കും

രാജപുരം : പനത്തടി പഞ്ചായത്തിലെ പെരുതടി ഗവ: എല്‍ പി സ്‌ക്കൂള്‍, സ്മാര്‍ട്ട്് അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1951ലാണ് സ്‌ക്കൂള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും എസ്ടി മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാതെയിരുന്ന സ്‌ക്കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തിയാണ് 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചെലവഴിച്ച് സ്‌ക്കൂളിന് ചുറ്റുമതിലും നിര്‍മ്മിച്ചു. 30 കുട്ടികളാണ് […]

LOCAL NEWS

പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡിലെ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മ്മിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക്, ശലഭപാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, കളിസ്ഥലം, മീറ്റിംഗ് ഹാള്‍, വായനാമുറി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പാറപ്പള്ളിയില്‍ ഒരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക്. ഒരു കോടിയോളം രൂപ ചിലവഴിച്ച് പാറപ്പള്ളിയിലൊരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക് വിനോദത്തിനും കായികപരിശീലനത്തിനും വിജ്ഞാനത്തിനുമുള്ള പൊതുഇടമായി മാറുകയാണ്. […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് ഉദ്ഘാടനം ചെയ്തു

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബൂരിലെ അരിമ്പ്യാ – പയ്യച്ചേരി റോഡ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5ലക്ഷം രൂപ അനുവദിക്കുകയും പ്രസ്തുത റോഡിന്റെ പണി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന കര്‍മ്മവുമാണ് നടന്നത്. എന്‍ആര്‍ഇജിഎ എന്‍ജിനിയര്‍ രേഷ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ചന്ദ്രന്‍ പാലന്തടി, ഹനീഫ അരിമ്പ്യാ, ഭരതന്‍ വി,ടി ജി രാധാകൃഷ്ണന്‍ നായര്‍, […]

LOCAL NEWS

കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു

കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. എസ്.ടി. പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്തോഷ് വി ചാക്കോ, വാര്‍ഡ് മെമ്പര്‍മാരായ സബിത, . സണ്ണി എബ്രഹാം, ലീല ഗംഗാധരന്‍, […]

LOCAL NEWS

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകവേ വാഹനാപകടത്തില്‍ മരിച്ചു

കുറ്റിക്കോല്‍: ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വാഹനാപകടത്തില്‍ മരിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകളും നഴ്സിങ് വിദ്യാര്‍ഥിനിയുമായ മഹിമ (20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. അപകടത്തില്‍ മഹിമയുടെ മാതാവ് വനജക്കും സഹോദരന്‍ മഹേഷിനും പരുക്കേറ്റു. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹോദരനും മാതാവും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ മൂന്നു […]

LOCAL NEWS

സന്ധിവാതം പിടിപെട്ട് 10 വര്‍ഷമായി കിടപ്പിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

രാജപുരം : സന്ധിവാതം പിടിപെട്ട് 10 വര്‍ഷമായി കിടപ്പിലായ വീട്ടമ്മ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു. കള്ളാര്‍ പഞ്ചായത്തിലെ ഒന്നാംമൈലില്‍ വാടക വീട്ടില്‍ കഴിയുന്ന രാധ എന്ന വീട്ടമ്മയാണ് ചികിത്സാ സഹായം തേടുന്നത്. ഇതിനോടകം നടത്തിയ 3 ശസ്ത്രക്രിയക്കായി 4 ലക്ഷം രൂപ ചെലവായി. നിലവില്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍മുട്ടുകള്‍ മാറ്റിവയ്ക്കാണ് ഡോക്ട്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് 3 ലക്ഷം രൂപ വേണം. ഇത്രയും വലിയ തുക വാടക വീട്ടില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് സ്വരൂപിക്കാന്‍ കഴിയാത്ത […]

LOCAL NEWS

ഷാഫി പറമ്പില്‍ എം പി യെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കോളിച്ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

രാജപുരം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം പി യുമായ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ പേരാമ്പ്രയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസിന്റെ കിരാത വാഴ്ചയ്‌ക്കെതിതെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കോളിച്ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെംബര്‍ മിനാക്ഷി ബാലകൃഷ്ണന്‍, ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍, ഡി […]

LOCAL NEWS

അയറോട്ട് കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി

രാജപുരം: അയറോട്ടെ കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കള്‍: പ്രിന്‍സി, പ്രിന്‍സ്, ജീന്‍സ്, മരുമക്കള്‍: അഭിലാഷ്, ഷിന്റു, ലാവിമോള്‍. സഹോദരങ്ങള്‍: ബേബി, ലില്ലി, ലിന്‍സി. സംസ്‌ക്കാരം 12/10/ 2025 ഞാറാഴ്ച്ച 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാദേവാലയത്തില്‍.

LOCAL NEWS

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി

രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, യൂത്ത് കോണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍,ബ്ലോക്ക് മെംബര്‍ രേഖ സി , ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കൂക്കള്‍, ടി ജി രാധാകൃഷ്ണന്‍ നായര്‍, റോയി ആശാരി കുന്നേല്‍ , […]

LOCAL NEWS

കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു

രാജപുരം: കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( 09.10.25) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍. മക്കള്‍: ഇന്ദിര, ശശിധരന്‍ (പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മാനേജര്‍), സുജാത, കൃഷ്ണ പ്രകാശ് (ഗള്‍ഫ് ) പരേതനായ മധുസൂദനന്‍. മരുമക്കള്‍: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായരാജേന്ദ്രന്‍.